'മമ്മൂട്ടിയും ബ്രിട്ടാസുമുണ്ട്, ആരും ദിലീപിനെ തൊടില്ല': കെഎം ഷാജഹാന്‍ വായില്‍ തോന്നിയത് പറയുന്നു
പൊതുപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ആന്റണി പെരുമ്പാവൂർ-മോഹന്‍ലാല്‍ ബന്ധത്തെക്കുറിച്ച് ഷാജഹാന്‍ നടത്തിയ പ്രതികരണമാണ് സംവിധായകന്റെ വിമർശനത്തിന് ഇടയാക്കിയത്.
അച്യുതാനന്ദനെന്ന് പറയുന്ന മഹാനായ കമ്മ്യൂണിസ്റ്റുകാരനെ കുഴിയില്‍ ചാടിച്ച വ്യക്തിയാണ് ഷാജഹാനെന്നാണ് ശാന്തിവിള ദിനേശ് വിമർശിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷന്‍ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

കെ എം ഷാജഹാനെയൊന്നും ചെറുതായി കാണാന്‍ സാധിക്കില്ല. ജവഹർലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ വ്യക്തിയാണ്. ഐ എസ് ഗുലാത്തിയെന്ന വലിയ മനുഷ്യന്‍ ഇവിടെ ആസൂത്രണ ബോർഡിന്റെ വൈസ് ചെയർമാനായിരിക്കുമ്പോള്‍ ഇദ്ദേഹം പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും കെഎം ഷാജഹാന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ശാന്തിവിള പറയുന്നു.

വിഎസിനെ വാർത്തെടുത്ത മുഖ്യശില്‍പ്പിയാണ് കെഎം ഷാജഹാനെന്നായിരുന്നു ഇവിടുത്തെ കുറെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചാനലുകള്‍ അന്ന് പറഞ്ഞിരുന്നത്. ഒരു മുരട സ്വഭാവമുണ്ടായിരുന്നു വിഎസിനെ ശാന്തശീലനാക്കി ജനപ്രിയനാക്കിയത് ഷാജഹാനാണെന്നും ചില മാധ്യമങ്ങള്‍ എഴുതി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരായാലും വഴി തെറ്റും. കെ എം ഷാജഹാനും തോന്നിക്കാണും ഞാനൊരു ഒന്നൊന്നര ആളല്ലേയെന്ന്.
Hair loss: മുടികൊഴിച്ചില്‍, താരന്‍; പ്രശ്നം ഏതുമായിക്കൊള്ളട്ടെ പ്രതിവിധി ഓറഞ്ചിലുണ്ട്

2001-2006 കാലത്ത് അനീതിക്കെതിരെ വിഎസ് പോരാടുമ്പോള്‍ ഷാജഹാന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ഈ കാലഘട്ടത്തില്‍ പിണറായി വിജയനേയും വിഎസ് അച്യുതാനന്ദനേയും മുഖാമുഖം നോക്കാത്ത ശത്രുക്കളാക്കി മാറ്റിയത് കെഎം ഷാജഹനാണ്. വിഎസിനെ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളില്‍ ഇടപെടുവിച്ച് പിണറായി വിജയന്റെ വർഗ്ഗ ശത്രുവാക്കി അദ്ദേഹം മാറ്റി.

ഷാജഹാന്‍ വിഎസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമല്ലായിരുന്നെങ്കില്‍ വിഎസും പിണറായിയും ഇങ്ങനെ അകലില്ലായിരുന്നു. ഒടുവില്‍ താഴേക്കിടയിലുള്ള മെമ്പറായിട്ട് പോലും ഉന്നതതലങ്ങളിലെ പാർട്ടി വാർത്തകള്‍ ചോർത്തി പത്രങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പാർട്ടിയില്‍ നിന്നും പുറത്താക്കി. ഷാജഹാനൊരു മതേതര വാദിയാണെങ്കിലും കുഴിത്തുരുമ്പിന്റെ ആശാനാണ് എന്നുള്ളതാണ് പ്രശ്നമെന്നും ശാന്തിവിള ചൂണ്ടിക്കാട്ടുന്നു.

സി പി എമ്മില്‍ നിന്നൊക്കെ പുറത്താക്കിയപ്പോള്‍ പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് എന്നൊരു പാർട്ടിയുണ്ടാക്കുകയും കഴക്കൂട്ടത്ത് മത്സരിക്കുകയും ചെയ്തിരുന്നു. ഏത് വിഷയത്തിലും ആലോചിക്കാതെ അഭിപ്രായം പറയുന്ന വ്യക്തിയാണ്. മമ്മൂട്ടിയും ഇന്നസെന്റും ജോണ്‍ബ്രിട്ടാസും ഉള്ളപ്പോള്‍ ദിലീപിനെ ആരും തൊടില്ലെന്നായിരുന്നു നടി ആക്രമിക്കപ്പെട്ട് കേസ് വന്നപ്പോള്‍ ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്തിനാണ് മമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടാസിനേയുമൊക്കെ ഇതില്‍ പിടിച്ചിട്ടതെന്ന് എനിക്ക് അറിയില്ല. 17 കൊല്ലമായി സി പി എമ്മിന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സാണ് കൈരളി ചാനലെന്നും പറഞ്ഞു. എത്ര ലക്ഷമാണ് കൈരളിക്ക് വേണ്ടി പാർട്ടി ചിലവാക്കിയതെന്ന് അറിയുമോ. മമ്മൂട്ടി ഇതിന്റെ ചെയർമാനും, ഇന്നസെന്റ് നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമാണ്.

മമ്മൂട്ടിക്കും ഇന്നസെന്റിനും വേണ്ടപ്പെട്ടയാളാണ് ദിലീപ്, പിന്നെയെങ്ങനെ ഇയാളെ ശിക്ഷിക്കും എന്നായിരുന്നു ഷാജഹാന്‍ ചോദിച്ചത്. എം എല്‍ എയായ മുകേഷിന്റെ അടുത്ത സുഹൃത്താണ് മുകേഷെന്നും പറഞ്ഞിരുന്നു. പ്രമുഖ നടീ-നടന്മാരെ ഉള്‍പ്പെടുത്തി ഗള്‍ഫില്‍ മെഗാഷോ നടത്തി കോടികള്‍ കൊയ്യുന്ന സ്ഥാപനമാണ് കൈരളിയെന്ന് പറഞ്ഞതും അദ്ദേഹത്തിന് ഇപ്പോള്‍ ഓർമ്മയുണ്ടോ എന്ന് പോലും അറിയില്ല.

പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ ഇതിന് പിന്നില്‍ ഗൂഡാലോചനയില്ലെന്ന് പറഞ്ഞയളാണ് പിണറായിയെന്നും ഷാജഹാന്‍ പറയുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അത് സ്വന്തമായി പറഞ്ഞതല്ല, അന്നത്തെ പൊലീസിന്റെ തലപ്പത്തിരിക്കുന്ന ഡി ജി പി കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിണറായി അങ്ങനെ പറഞ്ഞതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications