നീതി തേടുന്ന ഒരു പെണ്‍കുട്ടിയുണ്ട് ഇവിടെ: പിന്നിലാരാണെന്ന് കേരളത്തിന് അറിയണം: ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായകമായ തെളിവുകള്‍ കോടതിയില്‍ നിന്നും ചോർന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ആ പെണ്‍കുട്ടിക്ക് നീതി നേടി കൊടുക്കുന്നതല്‍ അന്ന് മുതല്‍ ഇന്നുവരെ ആരുടെ മുന്നിലും നട്ടെല്ല വളയ്ക്കാതെ വളരെ ശക്തമായ നില്‍കുന്ന ഒരാളാണ് ഞാന്‍.
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍
ഈ അടുത്താണ് ബാലചന്ദ്ര കുമാർ എന്നൊരാളാണ് ദിലീപ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ചില ഓഡിയോ ക്ലിപ്പുകളും മറ്റ് കാര്യങ്ങളും പുറത്ത് വിടുന്നത്. സാക്ഷികളേയും മറ്റുമൊക്കെ പണം കൊടുത്തും അല്ലാതെയും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോപണം കഴിഞ്ഞ ഒരു മാസത്തോളം കേരളത്തില്‍ സജീവ ചർച്ചാ വിഷയമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധശ്രമ കേസില്‍ ദിലീപ് ഉള്‍പ്പടേയുള്ളവർക്ക് മുന്‍കൂർ ജാമ്യവും ലഭിച്ചു. മുന്‍കൂർ ജാമ്യം ലഭിക്കുന്നു എന്നുള്ളത് അത്ഭുതകരമായ കാര്യമൊന്നും അല്ല. തെളിവുകളുടെ അഭാവം ആയിരിക്കാം, പൊലീസ് കൊടുത്ത ചില തിയതികളിലെ കുഴപ്പവും ആയിരിക്കാം ജാമ്യം കൊടുക്കുന്നതിന് ഇടയാക്കിയത്. എന്തൊക്കെ ആണെങ്കിലും അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍

ഇവിടെ നീതിക്ക് വേണ്ടി കേഴുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നു എന്ന് പറയുമ്പോള്‍ സത്യത്തില്‍ ആർക്കാണം വിഷവും രോഷവും ഉണ്ടാവാത്തത്. 2018 ഡിസംബർ 13 ഈ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നു എന്നാണ് വിവരം. ഈ വിവരം ഫോറന്‍സിക് ഡിപ്പാർട്ട്മെന്റ് ശരിവെക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു ഷോക്കിങ് കേസാണെന്ന് അവരുടെ റിപ്പോർട്ടില്‍ എഴുതിയിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

സാധാരണ കോടതി മുറികളിലൊക്കെ തൊണ്ടി മുതല്‍ സൂക്ഷിക്കുന്നത് തൊണ്ടി ക്ലർക്ക് എന്ന് പറയുന്നയാളാണ്. അദ്ദേഹമാണ് ഇത്തരത്തിലുള്ള തൊണ്ടികളെല്ലാം സീല്‍ ചെയ്ത് സൂക്ഷിക്കേണ്ടത്. കേസിന്റെ ആവശ്യം വരുമ്പോള്‍ ജഡ്ജ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഈ തെളിവുകള്‍ തുറക്കാന്‍ കഴിയും. ആവശ്യം കഴിഞ്ഞാല്‍ ഈ തെളിവുകള്‍ പഴയതുപോലെ സീല്‍ ചെയ്തു വെക്കും. അങ്ങനെയുള്ള തെളിവാണ് 2018 ഡിസംബറില്‍ ചോർന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇത്. ഇത് അറിഞ്ഞ ഉടനെ ഫോറന്‍സിക് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടാക്കി സെഷന്‍സ് കോടതിയില്‍ നിന്നും വിചാരണ കോടതിയിലേക്ക് കൊടുത്തെങ്കിലും അതില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് വസ്തുത. ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണം ആവശ്യപ്പെട്ട് ആ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെന്നാം പരാതി നല്‍കിയിരിക്കുകയാണ്.

കോടതിയില്‍ സൂക്ഷിക്കുന്ന ഒരു തെളിവ് ആരുടേയും അനുമതിയില്ലാതെ ആരാണ് ചിലരെ സ്വാധാനീച്ച് പുറത്തുകൊണ്ടുപോയത്. ആരാണ് ഇതിനെല്ലാം കൂട്ടുനിന്നത് എന്ന് അറിയേണ്ടത് കേരളത്തിലെ ഒരോ പൌരന്റേയും ആവശ്യമാണ്. കോടതികളില്‍ സൂക്ഷിക്കുന്ന തെളിവുകള്‍ ഒരു തരത്തിലും പുറത്ത് പോവാന്‍ പാടില്ല. ഇതാണ് അവസ്ഥയെങ്കില്‍ കേസുകളുടെ സ്ഥിതി എന്താവുമെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ഇക്കാര്യം തീർച്ചയായും അന്വേഷിക്കണം. ഇതിന് പിന്നില്‍ ആരായാലും അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ, രജിസ്ട്രാർ ജനറല്‍ ഇവർ ആരെങ്കിലും ഇടപെട്ട് ഒരു തീരുമാനം എടുക്കണം. ഈ കേസ് വളരെ വ്യത്തിയായി മുന്നോട്ട് കൊണ്ടുപോവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ബൈജു കൊട്ടാരക്കര യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലുടെ ആവശ്യപ്പെട്ടുന്നു.












Click it and Unblock the Notifications