നടിയെ ആക്രമിച്ച കേസ്: തുടർവാദം സി ബി ഐ കോടതി മൂന്നില്‍ തന്നെ തുടരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സി ബി ഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. എന്നാല്‍ ഹണി വർഗീസിന് പകരം സി ബി ഐ പ്രത്യേക കോടതി പുതിയ ജഡ്ജിയെ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതി മാറുമെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ തീരുന്നത് വരെ ജഡ്ജി ഹണി എം വര്‍ഗീസിന് സി ബി ഐ കോടതിയില്‍ തുടരാമെന്ന് മുന്‍ ഉത്തരവ് അസാധുവാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റിപ്പോർട്ടർ ടിവിയാണ് ഇത്തരമൊരു വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

കേസിന്റെ തുടർവാദം സി ബി ഐ കോടതി മൂന്നില്‍ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേള്‍ക്കുമെന്നാണ് റിപ്പോർട്ടർ ടിവി വാർത്തയില്‍ പറയുന്നത്. ഹണി എം വര്‍ഗീസിനെ സി ബി ഐ സ്‌പെഷ്യല്‍ കോടതി മൂന്നില്‍ നിന്നും മാറ്റിയെങ്കിലും കേസ് മാറില്ലെന്നും കേസ് മാറ്റാന്‍ ഹൈക്കോടതിയുടെ പ്രത്യേകം നിര്‍ദേശമില്ലെന്നും റിപ്പോർട്ടർ ചൂണ്ടിക്കാണിക്കുന്നു.
മീരാ ജാസ്മിനും അന്യന്‍ ട്രെന്‍ഡ് ഏറ്റു പിടിച്ചോ; ഏതായാലും കാർകൂന്തല്‍ അഴക് പൊളി തന്നെ

സി ബി ഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്. മാറ്റം തികച്ചും സാങ്കേതികമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം ഇതല്ലാത്ത തരത്തിലുള്ള വാദങ്ങളും ഉയർന്ന് വരുന്നുണ്ട്. അതേസമയം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് അതിനാല്‍ ജാമ്യം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹർജി നേരത്തെ വിചാര കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അന്വേഷണം സംഘം ഇപ്പോള്‍ കൊടുത്തിരിക്കുന്ന അപ്പീല്‍. തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിനു തെളിവുകളുണ്ടായിട്ടും വിചാരണക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും ക്രൈംബ്രാഞ്ച് വാദിക്കുന്നു.

ഇക്കഴിഞ്ഞ ജൂൺ 28നാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളിയത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് 85 ദിവസത്തിലേറെ ജയിലില്‍ കിടന്നതിന് ശേഷമായിരുന്നു ദിലീപിന് കോടതി ജാമ്യം നല്‍കിയത്. കർശനം വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. എന്നാല്‍ ഇതെല്ലാം ലംഘിക്കപ്പെട്ടെന്ന് ക്രൈംബ്രാഞ്ച് വാദിക്കുന്നു

കേസിന്‍റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ മുന്‍ഭാര്യ മഞ്ജു വാര്യർക്കെതിരെയടക്കം വലിയ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്നായിരുന്നു ദിലീപ് അപേക്ഷയിൽ ആരോപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത്. ഇത് മനപ്പൂർവ്വം കേസ് നീട്ടിക്കൊണ്ട് പോവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് വാദിക്കുന്നുണ്ട്.












Click it and Unblock the Notifications