Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മാസം മാത്രം ജയിലില്‍ കിടന്നാല്‍ മതിയെന്ന ആത്മവിശ്വാസത്തിലായിരുന്നു സുനി; പക്ഷെ തെറ്റിയത് അവിടെ'

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിടിയിലായി
ജയിലില്‍ കിടക്കുമ്പോഴും എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പള്‍സർ സുനിയെന്ന് ജയിലില്‍ അദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്നു ജിന്‍സന്റെ വെളിപ്പെടുത്തല്‍.

പരമവാധി ആറ് മാസം മാത്രമേ ജയിലില്‍ കിടക്കേണ്ടി വരികയുള്ളു, അതിനുള്ളില്‍ തന്റരെ യജമാനായ ദിലീപ് എല്ലാ കാര്യങ്ങളും ശരിയാക്കും എന്നുള്ള വിശ്വാസം പള്‍സർ സുനിക്ക് ഉണ്ടായിരുന്നുവെന്നുള്ളെന്നും ജിന്‍സണ്‍ വ്യക്തമാക്കുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ഘട്ടത്തില്‍ ചില സൂചനകള്‍ മാത്രമായിരുന്നു മാധ്യമങ്ങളിലൂടെ

ആദ്യ ഘട്ടത്തില്‍ ചില സൂചനകള്‍ മാത്രമായിരുന്നു മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നത്. അത് കേട്ടെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന് വിശ്വാസത്തിലായിരുന്നു സുനി. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് ആകെ ഭയന്ന് നില്‍ക്കുകയായിരുന്നു. പൊലീസ് മിടുക്കന്‍മരായാത് കൊണ്ട് അവരെ വെട്ടിച്ച് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസം ഇല്ലാത്തത് കൊണ്ട് പരമാവധി എല്ലാം തള്ളിപ്പറഞ്ഞ് മുന്നോട്ട് പോവുകയായിരുന്നുവെന്നും ജിന്‍സണ്‍ പറയുന്നു.

ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര

പള്‍സർ സുനിയുടെ അമ്മയായ ശോഭനയെ ഞാനും വിളിച്ചിരുന്നു

പള്‍സർ സുനിയുടെ അമ്മയായ ശോഭനയെ ഞാനും വിളിച്ചിരുന്നു. സുനി പറഞ്ഞിട്ടാണ് അവന്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പുറത്ത് വിട്ടതെന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് അമ്മ വ്യക്തമാക്കിയത്. എന്തിനാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടതെന്ന രീതിയിലാണ് പള്‍സർ സുനി അമ്മയോട് സംസാരിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

ഒരു വഞ്ചനാ കേസില്‍ ജയിയില്‍ വന്നിട്ടുള്ള വിപിന്‍ ലാല്‍

ഒരു വഞ്ചനാ കേസില്‍ ജയിയില്‍ വന്നിട്ടുള്ള വിപിന്‍ ലാല്‍ എന്ന് പറയുന്ന ആളാണ് പള്‍സർ സുനിക്ക് വേണ്ടി കത്തെഴുതിയിട്ടുള്ളത്. ഞാനും അദ്ദേഹവും ഏകദേശം ഒരേ സമയത്താണ് ജയിലിന് ഉള്ളിലേക്ക് വരുന്നത്. വിപിന്‍ ലാല്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം എഴുതിയ കത്തല്ല. വിപിന്‍ ലാലിന്റേത് നല്ല കയ്യക്ഷം ആയതുകൊണ്ട് സുനി പറഞ്ഞിട്ട് അദ്ദേഹം എഴുതുകയായിരുന്നു.

സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മാത്രമാണ് വിപിന്‍ലാല്‍

സുനി പറഞ്ഞുകൊടുത്ത കാര്യങ്ങള്‍ മാത്രമാണ് വിപിന്‍ലാല്‍ എഴുതിയത്. ആ കത്തുമായി എനിക്കൊരു ബന്ധവുമില്ല. കത്തെഴുതുന്ന കാര്യം ഞാന്‍ അറിയാതിരിക്കാന്‍ വേണ്ടി പരമവാധി മറച്ച് വെച്ചിരുന്നു. ഒരു അഭിഭാഷകനെ വെച്ച് തരാമായിരുന്നില്ലേ? ഇത്രയൊക്കെ ആയിട്ടും ഞാന്‍ പിടിച്ച് നിന്നു. നിങ്ങളുടെ പേര് പറയാതിരിക്കാന്‍ പരമാവധി സഹിച്ചു. ഏതെങ്കിലും ഒരു സന്ദേശകനെ ഇതിനകത്തേക്ക് പറഞ്ഞ് വിട്ടിരുന്നെങ്കില്‍ നിങ്ങളുടെ പേര് പറയാതെ ഞാന്‍ തന്നെ സ്വയം ശിക്ഷ ഏറ്റുവാങ്ങി കൈകാര്യം ചെയ്യുമായിരുന്നുവെന്ന രീതിയിലുള്ള കാര്യങ്ങളാണ് സുനി അന്ന് കത്തില്‍ എഴുതിയിരുന്നത്.

അവർക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കോഡുഭാഷകളും

പിന്നെ അവർക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കോഡുഭാഷകളും. അത് പൊലീസ് മനസ്സിലാക്കി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു ഏപ്രില്‍ 12 നാണ് ഞാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. അന്നേ ദിവസം തന്നെ വിപിന്‍ലാലിന് മരട് കോടതിയില്‍ കേസുണ്ട്. അവിടെ നിന്നും വിഷ്ണുവെന്ന മറ്റൊരു തടവുകാരന്‍ വഴിയാണ് ജയില്‍ അധികൃതർ അറിയാതെ കത്ത് പുറത്ത് എത്തിച്ചതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഈ കേസില്‍ ഒരു മാഡം ഉണ്ടോ എന്ന കാര്യം അന്വേഷിച്ച്

ഈ കേസില്‍ ഒരു മാഡം ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് കണ്ടെത്താനോ വ്യക്തമായ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. എതോ ഒരു സ്ത്രീക്ക് ബന്ധമുണ്ടെന്ന കാര്യം ഞാന്‍ ഇപ്പോഴും കരുതുന്നു. 2017 ജുലൈ മാസം മുതലാണ് കാക്കാനാട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്നതെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+