• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപ് ജയിലിൽ കിടന്നപ്പോള്‍ തറയിൽ കിടന്ന ധർമജനെ മത്സരിപ്പിച്ചവരാണ് കോണ്‍ഗ്രസ്: കെടി കുഞ്ഞിക്കണ്ണന്‍

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ വലിയ തോതിലുള്ള ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയന്ന് വന്നിട്ടുള്ളത്.ഹർജിയുമായി നടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു വിമർശനം ശക്തമായത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ സർക്കാർ തലത്തില്‍ ഗൂഡാലോചന നടക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ ഇപ്പോഴിതാ ദിലീപ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സി പി എം നേതാവായ കെടി കുഞ്ഞിക്കണ്ണന്‍. ആരാണ് ദീലീപിൻ്റെ ഉറ്റവരും കൂട്ടാളികളുമെന്ന് എല്ലാവർക്കുമറിയാം.

ആലുവയിലെ കോൺഗ്രസ്സ് എം എൽ എ അൻവർ സാദത്ത് ദിലീപിന്റെ അടുത്തയാളാണെന്ന കാര്യം വിഡി സതീശനും വി ടി ബാലരാമന്മാർക്കുമറിയാത്തതണോയെന്ന് ചോദിക്കുന്ന അൻവർ സാദത്ത് ദിലീപൻ്റെ ബിനാമി ആണെന്ന് വരെ പറയപ്പെടുന്നവെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു. എഎം മണിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെതിരേയും സി പി എം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉയർത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ

അതിജീവിതക്കൊപ്പമാണീ സർക്കാറും ഇടതുപക്ഷമുന്നണിയും

അതിജീവിതക്കൊപ്പമാണീ സർക്കാറും ഇടതുപക്ഷമുന്നണിയും. അതിജീവിതക്ക് നീതി ലഭ്യമാക്കുക എന്ന സർക്കാറിൻ്റെ നിശ്ചയദാർഡ്യത്തോടെയുള്ള ഇടപെടലാണ് ദിലീപ് അറസ്റ്റിലാകാനുൾപ്പെടെയുള്ള
അവസ്ഥ സൃഷ്ടിച്ചത്..ആരാണ് ദീലീപിൻ്റെ ഉറ്റവരും കൂട്ടാളികളുമെന്ന് എല്ലാവർക്കുമറിയാം. ആലുവയിലെ കോൺഗ്രസ്സ് എം എൽ എ അൻവർ സാദത്ത് ദിലീപിന്റെ അടുത്തയാളാണെന്ന കാര്യം വിഡി സതീശനും വി ടി ബാലരാമന്മാർക്കുമറിയാത്തതണോ. അൻവർ സാദത്ത് ദിലീപൻ്റെ ബിനാമി ആണെന്ന് വരെ പറയപ്പെടുന്നു.
വി ഡി സതീശന് തന്നെ ദിലീപുമായുള്ള ബന്ധത്തിൻ്റെ സംസാരിക്കുന്ന തെളിവുകൾ സോഷ്യൽ മീഡിയയിൽ നാമെല്ലാം നിറയെ കണ്ടു കൊണ്ടിരിക്കുന്നതാണല്ലേ...

യു ഡി എഫ് ഭരിക്കുന്ന ആലുവ നഗരസഭ ഈയിടെ

യു ഡി എഫ് ഭരിക്കുന്ന ആലുവ നഗരസഭ ഈയിടെ അതിന്റെ വാർഷികത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചത് ദിലീപിനെയായിരുന്നുവല്ലോ. അന്ന് വേദിയിൽ ദിലീപിനോടൊപ്പം സെൽഫി എടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തറിന് രാജ്യസഭാ അംഗമായി പ്രമോഷൻ കൊടുക്കുകയാണല്ലോ ഉമാതോമസിൻ്റെ പാർടിയായ കോൺഗ്രസ്സ് ചെയ്തത്.

ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

ദിലീപ് ജയിലിൽ കിടക്കുന്നെടുത്തോളം കാലം

ദിലീപ് ജയിലിൽ കിടക്കുന്നെടുത്തോളം കാലം താനും തറയിൽ കിടന്നുറങ്ങുമെന്നുവരെ പറഞ്ഞ ധർമജൻ ബോൾഗാട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്‌ഥാനാർഥിയായി ഇങ്ങ് കോഴിക്കോട് വന്ന് ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിയായി കെട്ടിയാടിയതൊന്നും ആരും മറന്നു പോയിട്ടില്ല കോൺഗ്രസുകാരെ.

തൃക്കാക്കര അജണ്ടയിലാണ് ഇനിയും സമർപ്പിച്ചിട്ടില്ലാത്ത

തൃക്കാക്കര അജണ്ടയിലാണ് ഇനിയും സമർപ്പിച്ചിട്ടില്ലാത്ത കുറ്റപത്രം കേസിനെ ദുർബ്ബലമാക്കുന്നതാണെന്നൊക്കെയുള്ള പ്രചരണരങ്ങൾ യുഡിഎഫുകാരും അവരുടെ മൂടുതാങ്ങികളായ ചില മാധ്യമങ്ങളും നടത്തി കൊണ്ടിരിക്കുന്നത്. ഇത് കാര്യവിവരമുള്ള എല്ലാവർക്കും മനസിലാവും. ഏഷ്യാനെറ്റ് റിപ്പോർട്ടർ ചെന്ന് മണിയാശാനെ കാണുക, ആശാൻ പറഞ്ഞതിൽ നിന്ന് ചില വരികകൾ മാത്രം അടർത്തിയെടുത്ത് പോസ്റ്റർ ഇറക്കുക, അതിൻ്റെ സ്ക്രീൻ ഷോർട്ട് എടുത്ത് ബാലരാമന്മാർ സോഷ്യൽ മീഡിയായിൽ പോസ്റ്റിടുക.

പ്രകീർത്തിച്ചു

അത് വെള്ളം കൂട്ടാതെ ഏറ്റെടുത്ത് ചിലസുഹൃത്തുക്കൾ ആശാൻ ദിലീപനെ പ്രകീർത്തിച്ചു അതിജീവിതയെ അപമാനിച്ചുവെന്നൊക്കെ പ്രചരണം നടത്തുക. ഏഷ്യാനെറ്റിൻ്റെ കുടിലതയിലും വക്രബുദ്ധിയിലും വീണുപോയവരോട് സഹതപിക്കാനേ പറ്റൂ.
ഏഷ്യാനെറ്റിൻ്റെ ആ വീഡിയോ കാണാനുള്ള ക്ഷമ പോലും ഇല്ലാതെ പോയല്ലോ ഷാഹിനയെ പോലുള്ള സുഹൃത്തുക്കൾക്ക് .

സർക്കാറിൻ്റെ നിലപാട് അതിജീവിതക്കൊപ്പമാണെന്നും

സർക്കാറിൻ്റെ നിലപാട് അതിജീവിതക്കൊപ്പമാണെന്നും ബാക്കിയെല്ലാം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ആവർത്തിച്ചു പറയുന്ന മണിയാശാൻ എഷ്യാനെറ്റ് അഭിമുഖത്തിൽ ഒരിടത്തും ദിലീപനെ ന്യായീകരിക്കുകയോ അതിജീവിതയെ ആക്ഷേപിക്കുകയോ ചെയ്യുന്നില്ലായെന്ന്
ആ വീഡിയോ സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി
  English summary
  dIleep actress case: Do not forget that Dileep's close friend Dharmajan contested for Congress; kt kunhikannan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X