കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാരെ.. എല്ലാം പച്ചക്കള്ളമാണ്; അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, പറ്റിക്കുകയാണെന്ന് രാഹുല്‍ ഈശ്വർ

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ 3 തവണ മാറിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം തുടരന്വേഷണത്തിനായി കൂടുതല്‍ സമയം ഹൈക്കൊടതിയില്‍ തേടിയിട്ടുമുണ്ട്. മൂന്നാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം.

എന്നാല്‍ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ദിലീപിന് വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നത്. പുറത്ത് വന്ന റിപ്പോർട്ടില്‍ ഒരിടത്തും അങ്ങനെ പറയുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്''പകയുള്ള ഒരു നടി, അവരുടെ വാക്ക് പിണറായി വിശ്വസിച്ചതുകൊണ്ടാണ് ദിലീപ് ജയിലില്‍ കിടക്കേണ്ടി വന്നത്'

ദൃശ്യങ്ങള്‍ ജുലൈ 19, 2021 ന് ആക്സസ് ചെയ്തുവെന്ന് എവിടേയും

ദൃശ്യങ്ങള്‍ ജുലൈ 19, 2021 ന് ആക്സസ് ചെയ്തുവെന്ന് എവിടേയും പറഞ്ഞിട്ടില്ല. ദൈവത്തെ ഓർത്ത് ഇത്തരം കള്ളം പറയരുത്. ഇത് കൂടാതെ ഈ ഫോണില്‍ ആമസോണ്‍, ഇന്സറ്റ്ഗ്രാം, ടെലഗ്രാം തുടങ്ങിയ ആപ്പുകളുണ്ട്. അതുകൊണ്ട് ഇത് ആക്സസ് ചെയ്തപ്പോള്‍ ഒട്ടോമാറ്റിക്കായി ഫയല്‍ ക്രിയേറ്റായി. അതുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത്. എന്തിനാണ് ഇത് വിവായോല്‍ ഇട്ടതെന്ന കാര്യം ഇവിടേയുണ്ട്. എന്നാല്‍ ഈ ഫയലുകളുടേയെൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. ജുലൈ 19ന് ഫയല്‍ കണ്ടുവെന്ന് റിപ്പോർട്ടിലില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു.

മറ്റാരേയും കുറിച്ചല്ല, എല്ലാം എന്നെക്കുറിച്ച് മാത്രം: പുത്തന്‍ ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

ഇത്രയും സത്യങ്ങള്‍ മറച്ച് വെച്ചാണ് ദൃശ്യങ്ങള്‍ കോപ്പി

ഇത്രയും സത്യങ്ങള്‍ മറച്ച് വെച്ചാണ് ദൃശ്യങ്ങള്‍ കോപ്പി ചെയ്തെന്നൊക്കെ പറയുന്നത്. അതിജീവിതയുടെ വേദന നമുക്ക് എല്ലാവർക്കും മനസ്സിലാവും. പക്ഷെ ആ വേദനയെ ഇത്രമാത്രം ചൂഷണം ചെയ്ത് സംസാരിക്കുന്നത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദത്തെ പൊളിച്ചുകൊണ്ട് അപ്പോള്‍ തന്നെ അവതാരകനായ എംവി നികേഷ് കുമാർ രംഗത്ത് എത്തുകയും ചെയ്തു.

എന്നാല്‍ അവതാരകന്‍ പറഞ്ഞതിനെ തുടർന്നും

എന്നാല്‍ അവതാരകന്‍ പറഞ്ഞതിനെ തുടർന്നും അംഗീകരിക്കാന്‍ രാഹുല്‍ ഈശ്വർ തയ്യാറായില്ല. റിപ്പോർട്ടില്‍ കോപ്പി ചെയ്തെന്ന് എവിടേയും ഇല്ല. ഈ എട്ട് ഫയലുകള്‍ തുറുന്നുവെന്നും ഇല്ല. ഫയലുകള്‍ തുറന്നെങ്കില്‍ അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കില്ലെ. 2021 ല്‍ ആക്സസ് ചെയ്തെങ്കില്‍ അത് റിപ്പോർട്ടില്‍ പറയില്ലേ. അത് ഈ റിപ്പോർട്ടില്‍ എവിടേയും പറയുന്നില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു.

റിപ്പോർട്ടിലെ ടേബിള്‍ 6 ല്‍ അവസാനം എന്നാണ്

റിപ്പോർട്ടിലെ ടേബിള്‍ 6 ല്‍ അവസാനം എന്നാണ് ഈ ഫയലുകള്‍ ആക്സസ് ചെയ്തതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് വരുന്നതിന് മുമ്പ് ഞാനൊരു ഫോറന്‍സിക് വിദഗ്ധന്റെ അടുത്ത് പോയിരുന്നു. അദ്ദേഹമാണ് ഇത് ചൂണ്ടിക്കാട്ടിയത്. 2018 ഡിംസബറിന് ശേഷം ഈ 8 ഫയലുകള്‍ ആക്സസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോപ്പി ചെയ്യപ്പെടുകയോ കൃത്രമത്വം നടക്കുകയോ ചെയ്തിട്ടില്ലെന്ന് ഈ റിപ്പോർട്ടില്‍ പറയുന്നു.

 ലാസ്റ്റ് ആക്സസ് ഡേറ്റ് ഫയല്‍ പ്രോപ്പർട്ടിയില്‍ എളുപ്പത്തില്‍

അതേസമയം, ലാസ്റ്റ് ആക്സസ് ഡേറ്റ് ഫയല്‍ പ്രോപ്പർട്ടിയില്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണെന്നാണ് ചർച്ചയില്‍ പങ്കെടുത്ത സൈബർ വിദഗ്ധന്‍ സംഗമേശ്വരന്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ മാത്രം വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല. മെമ്മറി കാർഡ് വിവോ ഫോണിലിട്ടതിനെ രണ്ട് തരത്തില്‍ കാണാം. മെമ്മറി കാർഡ് ടാമ്പർ ചെയ്തുവെന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ആലോചിക്കേണ്ടത് നിമയ വിദഗ്ധരാണ്.

വേണമെങ്കില്‍ ഈ ഫയലുകള്‍ ആ ഫോണില്‍ തുറക്കാതെ

വേണമെങ്കില്‍ ഈ ഫയലുകള്‍ ആ ഫോണില്‍ തുറക്കാതെ വേറെ ഡിവൈസുകളിലേക്ക് കോപ്പി ചെയ്യാനും സാധിക്കും. ഇതിനകത്ത് വിശദമായ ഒരു അനാലിസിസ് വേണ്ടതുണ്ട്. ഇതിനെക്കൊയുള്ള സാങ്കേതിക വിദ്യ അവൈലബിളാണ്. അന്വേഷണം സംഘം മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ അതേകുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വീഡിയോ ഗെയിം: മെമ്മറി കാർഡിട്ട ആ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ പൊലീസ്

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep actress case: Rahul Eshwar says lies are being spread in the name of FSL report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X