കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് ഹണി എം വര്‍ഗീസ് മാത്രമായിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല'; ആശ ഉണ്ണിത്താന്‍ പറയുന്നു

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിനെ നിയമിച്ച സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത് എന്ന് അഡ്വ ആശ ഉണ്ണിത്താന്‍. റിപ്പോര്‍ട്ടര്‍ ടി വിയിലെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശ ഉണ്ണിത്താന്‍. അന്ന് വനിത ജഡ്ജി വേണം എന്ന അതിജീവിതയുടെ ആവശ്യത്തിന് അനുകൂലമായി മേല്‍ക്കോടതി നിലപാട് എടുക്കുകയായിരുന്നു എന്ന് ആശ പറഞ്ഞു.

ആ സമയത്ത് എറണാകുളത്ത് ഹണി എം വര്‍ഗീസ് മാത്രമെ വനിത ജഡ്ജിയായി ഉണ്ടായിരുന്നുള്ളൂ എന്നും എന്നാല്‍ ഇന്ന് അതല്ല സ്ഥിതി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് എറണാകുളം ജില്ലയില്‍ രണ്ടിലേറെ വനിത ജഡ്ജിമാര്‍ ഉണ്ട് എന്നും ആശ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടി വിയിലെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് ആശ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്...

തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി, ചരിത്രം!!തലയോട്ടി ഒട്ടിച്ചേര്‍ന്ന ഇരട്ടകളെ വെര്‍ച്വല്‍ റിയാലിറ്റി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി, ചരിത്രം!!

1

യഥാര്‍ത്ഥത്തില്‍ ഈ കേസില്‍ ഒരു എക്‌സ്ട്രാ ഓര്‍ഡിനറി സംഗതികള്‍ ഒരുപാട് സംഭവിച്ചു. സമാനതകള്‍ ഇല്ലാത്ത വിധത്തില്‍. ഒഫന്‍സ് പോലും സമാനതകള്‍ ഇല്ലാത്തതാണ്. അതുപോലെ തന്നെയാണ് പല സംഭവങ്ങളും നടന്ന് കൊണ്ടിരിക്കുന്നത്. ഒരു സ്‌പെഷ്യല്‍ ജഡ്ജ്, അതുമൊരു വനിത ജഡ്ജ് വേണം ഈ കേസില്‍. അതുകൊണ്ടാണ് ആ ജില്ലയിലെ ഒരു ജഡ്ജ് എന്ന നിലയില്‍ ഹണി എം വര്‍ഗീസിനെ അവിടേക്ക് പരിഗണിച്ചത്.

2

ഹണി എം വര്‍ഗീസ് ഒരു കാരണവശാലും സ്വീകാര്യയല്ല എന്ന് പലതവണ അതിജീവിതയും പ്രോസിക്യൂട്ടറും എല്ലാം അവരുടെ പെറ്റീഷന്‍ വഴി കോടതിയെ അറിയിക്കുകയും അത് ആദ്യത്തെ തവണ കോടതി അതിലൊരു തീരുമാനം നല്ല അനുകൂലമായി എടുക്കാതിരിക്കുകയും ഇപ്പോള്‍ അത് വീണ്ടും പരോക്ഷമായി തന്നെ കോടതിയുടെ പരിഗണനയില്‍ നിലവിലുണ്ട്.

3

കാരണം കൃത്യമായി തന്നെ കോടതിയുടെ മുന്നിലുള്ള പെറ്റീഷന്‍ തീരാതിരിക്കുന്നുണ്ട്. അതിന്റെ തീരുമാനം വരുമ്പോള്‍ തന്നെ അത് കുറച്ച് വ്യത്യാസമുള്ള കാര്യങ്ങളായിരിക്കും. ഇനിയും ട്രാന്‍സ്ഫര്‍ ഓഫ് ജഡ്ജിന് വേണ്ടി കോടതിയെ സമീപിക്കേണ്ട ആവശ്യം അതിജീവിതക്ക് ഉണ്ടോ ഇല്ലയോ എന്നുള്ളത് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നമുക്ക് മനസിലാക്കാവുന്നതാണ്.

4

സി ബി ഐ കോടതിയിലെ ജഡ്ജ് ആണ് എന്നുള്ളത് കൊണ്ടാണ് അന്ന് ഹണി എന്ന ജഡ്ജിന് അവിടെ സൈന്‍ ചെയ്യേണ്ടി വന്നതും. അപ്പോള്‍ സി ബി ഐ കോടതിയിലെ ജഡ്ജി മാറി അവിടെ പകരം വരുന്ന ജഡ്ജിന്റെ മുന്നില്‍ ഈ കേസ് നില്‍ക്കും. ഈ കേസ് നില്‍ക്കുമ്പോള്‍ ഹണി എം വര്‍ഗീസ് എങ്ങോട്ട് പോകുന്നോ അങ്ങോട്ട് കേസ് പോകുന്നില്ല. ജില്ല വിട്ട് പോകില്ല.

5

അങ്ങനെ പതിവില്ല. അവിടെ ഒരു സ്ത്രീ ജഡ്ജ് വേണം എന്നുള്ള അതിജീവിതയുടെ ആവശ്യപ്രകാരമാണ് മാറ്റിയത് എന്ന് കൂടി നമ്മള്‍ മനസിലാക്കണം. സ്ത്രീ ജഡ്ജല്ല വന്നത് എങ്കില്‍ അവിടെയാണ് പ്രശ്‌നം. കാരണം അവരുടെ മുന്നിലാണ് കേസ് നടക്കേണ്ടത്. ഈ കേസ് ഹണി എം വര്‍ഗീസ് മാറിപോകുന്നു പകരം വരുന്ന ജഡ്ജിന്റെ മുന്നിലെത്തുന്നു.

6

ഇനി സ്ത്രീ ജഡ്ജ് വേണ്ട എന്ന് അതിജീവിത കോടതിയില്‍ ഉന്നയിക്കുകയാണ് എങ്കില്‍ ഈ കേസ് തിരിച്ച് ഇതിന്റെ പ്രിന്‍സിപ്പല്‍ കോടതി ഏതാണോ ആ കോടതിയിലേക്ക് എത്തിക്കുമ്പോള്‍ അത് സെഷന്‍സ് കോടതിയിലേക്ക് തന്നെ മാറി പോകാം. അതല്ല, അതിജീവിത പറയുകയാണ് എനിക്ക് മറ്റൊരു സ്ത്രീ ജഡ്ജ് ആണ് വേണ്ടത്, ഹണി എം വര്‍ഗീസ് മാറിപോയല്ലോ എന്ന് അവര്‍ക്കൊരു ചോയ്‌സ് വെക്കാനുള്ള സൗകര്യമുണ്ട്.

7

ഇനി ഇതൊന്നും അല്ലാതെ തന്നെ ഹണി എം വര്‍ഗീസിലേക്കേ ഇത് പോകൂ എന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിസിഷന്‍ ഇതില്‍ വരും. ഇത്രയും കാലം കേട്ടില്ലേ അതുകൊണ്ട് കേള്‍ക്കണം എന്ന അപൂര്‍വമായ സിറ്റുവേഷന്‍ ഈ കേസില്‍ എടുക്കുകയാണ് എങ്കില്‍ അങ്ങനെ ആണെങ്കില്‍ കൃത്യമായി തന്നെ ഈ കേസ് അതിജീവിക്ക് എതിരായി മാറും എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.

7

അതുകൊണ്ട് അതിജീവിത തീര്‍ച്ചയായും ഹൈക്കോടതിയെ സമീപിക്കും. മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട് കൊണ്ട് അതിജീവിതക്കൊപ്പം നില്‍ക്കുന്ന, കൃത്യമായി നിലപാട് എടുത്ത് നില്‍ക്കുന്ന കേരളത്തിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് എന്ന് കൂടിയാണ് ഞാന്‍ മനസിലാക്കുന്നത്. എന്തായാലും ഇത്തരം സാഹചര്യങ്ങളില്‍ ഒരു പ്രതീക്ഷയോടെ മുന്നോട്ട് നോക്കണം.

9

ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു സംഗതി ഉണ്ടാകും എന്ന് തന്നെയാണ് വിചാരിക്കുന്നത്. അല്ലാതെ ഒരു ജഡ്ജ് പോകുന്നതിന്റെ പിന്നാലെ നാളിത് വരെ എത്ര വലിയ കേസാണെങ്കില്‍ പോലും ഒരു മനുഷ്യന്റെ ജീവനെ ബാധിക്കുന്ന കേസാണെങ്കില്‍ പോലും ജഡ്ജ് പോകുമ്പോള്‍ പിന്നാലെ പോകുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇവിടേയും അത് ഉണ്ടാകില്ല. പ്രത്യേകിച്ച് ഈ ജഡ്ജിനെതിരെ അതിജീവിത വ്യക്തമായി നിലപാട് അറിയിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തില്‍.

മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

Recommended Video

cmsvideo
വിവാഹമോചനം നേടിയിട്ടും ദിലീപ് മഞ്ജുവിനെ വേട്ടയാടുന്നു

English summary
Dileep Actress Case: survivor actress can demand now to change the judge says Adv Asha Unnithan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X