കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അതിജീവിതയ്ക്ക് യാതൊരു തര്‍ക്കമോ അഭിപ്രായ വ്യത്യാസമോ ഇല്ല', ശ്രീലേഖയ്ക്ക് എതിരെ അഡ്വ. ടിബി മിനി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണ് എന്നത് അടക്കമുളള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപിക്ക് എതിരെ പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്. അന്വേഷണ സംഘത്തെ സംശയ മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ് യൂട്യൂബ് ചാനല്‍ വഴി ആര്‍ ശ്രീലേഖ നടത്തിയിരിക്കുന്നത്.

സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയോ ഇടപെടലുകള്‍ നടത്തുകയോ ചെയ്തില്ല എന്ന ചോദ്യമാണ് ആര്‍ ശ്രീലേഖയ്ക്ക് നേരെ ഉയരുന്നത്. പ്രതിയെ രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്ന് അഡ്വക്കേറ്റ് ടിബി മിനി 24 ന്യൂസ് ചർച്ചയിൽ കുറ്റപ്പെടുത്തി.

1

ടിബി മിനിയുടെ വാക്കുകള്‍: 'ഈ കേസില്‍ പ്രതിയെ രക്ഷിക്കാന്‍ പ്രതിയും മുന്‍ ഡിജിപിയും അടക്കമുളളവരുടെ വലിയ ഗൂഢാലോചനയുടെ ഭാഗമായാണ് യൂട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. പ്രോസിക്യൂഷനോട് കേസുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസമില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ചില കാര്യങ്ങള്‍ കൂടി അന്വേഷിക്കണം എന്നുളളത് കൊണ്ടാണ് ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്'.

2

'ആര്‍ ശ്രീലേഖ പറഞ്ഞതൊന്നും ശരിയായ കാര്യങ്ങളല്ല. അന്വേഷണ ഉദ്യോഗസ്ഥനേയും അന്വേഷണത്തേയും സംബന്ധിച്ച് അതിജീവിതയ്‌ക്കോ അവരെ പിന്തുണയ്ക്കുന്നവര്‍ക്കോ യാതൊരു തര്‍ക്കമോ അഭിപ്രായ വ്യത്യാസമോ ഇല്ല. വധഗൂഢാലോചന കേസില്‍ രണ്ട് ഫോണുകള്‍ പ്രതി ഹാജരാക്കിയിട്ടില്ല. സാക്ഷികളുമായി ബന്ധപ്പെട്ടുളള ലാപ്‌ടോപും മറ്റും ഹാജരാക്കാതെ പിടിച്ച് വെച്ചിരിക്കുന്നു'.

3

'പ്രതിയും പ്രതിയുടെ വക്കീല്‍ അടക്കമുളളവരും ഈ കേസിലെ പല തെളിവുകളും നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ഇത് വളരെ ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഭാഗമാണ്. സമഗ്രമായ അന്വേഷണം ഉണ്ടാകണം. നടപടി പ്രോസിക്യൂഷന്‍ എടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതില്ലെങ്കില്‍ മാത്രമേ അതിജീവിതയുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവുകയുളളൂ'.

'പിന്നിലെ വലിയ ശക്തി ആരാണെന്ന് പറയൂ, നടിയോ മുൻ ഭാര്യയോ മുഖ്യമന്ത്രിയോ'? ശ്രീലേഖയോട് പ്രകാശ് ബാരെ'പിന്നിലെ വലിയ ശക്തി ആരാണെന്ന് പറയൂ, നടിയോ മുൻ ഭാര്യയോ മുഖ്യമന്ത്രിയോ'? ശ്രീലേഖയോട് പ്രകാശ് ബാരെ

4

'ഇത്രയും കാലം അതിജീവിതയുടെ നിയമപോരാട്ടത്തിന് ഒപ്പം നിന്നതാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും. ശ്രീലേഖ ഉന്നയിച്ചത് പോലുളള പാളിച്ച അന്വേഷണത്തില്‍ ഉണ്ടെന്ന് അതിജീവിത വിശ്വസിക്കുന്നില്ല. പ്രതിഭാഗം ശ്രീലേഖയെ സാക്ഷിയാക്കിയാല്‍ വലിയ പ്രത്യാഘാതമുണ്ടാകും എന്നൊന്നും പ്രതീക്ഷിക്കുന്നില്ല'.

5

'വിചാരണ കോടതി ജഡ്ജിനെ മാറ്റുന്നതിന് വേണ്ടി അതിജീവിതയും പ്രോസിക്യൂഷനും ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു. പക്ഷേ അന്ന് കോടതി അതിനെ ഗൗരവമായി കണ്ടില്ല. വിചാരണ കോടതി ജഡ്ജി തുടരട്ടെ എന്നാണ് വിധി വന്നത്. കോടതിയുടെ വിശ്വാസ്യത ഈ കേസുമായി ബന്ധപ്പെട്ടത് പൊതുജനങ്ങള്‍ക്ക് ഒരു പ്രശ്‌നമാണ്'.

'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep Actress Case: There is no dispute or difference of opinion for survivor on investigation, Says Adv. TB Mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X