മഞ്ജുവാര്യർ കോടതിയിലെത്തുമോ? ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും, ഇരുപക്ഷത്തിനും നിർണ്ണായകം
ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റിവെക്കുകയായിരുന്നു.

കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ജനുവരി 31 ന് മുമ്പായി തീർക്കണമെന്ന നിർദേശമായിരുന്നു സുപ്രീംകോടതി നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് വിചാരണ നിർദ്ദിഷ്ട സമയവും കഴിഞ്ഞ് മുന്നോട്ട് പോയി. നിലവിലെ സാഹചര്യത്തില്‍ വിചാരണ ഈ മാസം എന്തായാലും തുടരും.
കേസിന്റെ തുടരന്വേഷണവും കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യാവസ്ഥയുമാണ് വിചാരണ വൈകിപ്പിച്ചതിലെ പ്രധാന കാരണം. അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പുരോഗതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചു.

ദിലീപ് സമർപ്പിച്ച ഹർജിയും പരിഗണിക്കും
കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് തൽസമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിക്ക് കൈമാറിയത്. കേസ് ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിയും ഇന്നും സുപ്രീംകോടതി പരിഗണിക്കും. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനേയും ദിലീപ് എതിർത്തിട്ടുണ്ട്.

ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് കേസിന്റെ നടപടികള്‍ വൈകിപ്പിക്കുമെന്നാണ് ദിലീപിന്റെ വാദം. ദിലിപീന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യറിന്റെ സാക്ഷി വിസ്താരം ഫെബ്രുവരി 16 ന് നടക്കാനിരിക്കേയാണ് ഹർജി സുപ്രീംകോടതിയില്‍ എത്തുന്നത്. കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് മഞ്ജു വാര്യറുടെ വിചാരണയില്‍ അടക്കം നിർണ്ണായകമായേക്കും.

ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനോടൊപ്പം
ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനോടൊപ്പം തന്നെയാണ് സുപ്രിം കോടതി തന്നെ ആവശ്യപ്പെട്ടതനുസരിച്ചുള്ള പുതിയ വിചാരണ പുരോഗതി തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കം എന്താണ് എന്നതിനെ സംബന്ധിച്ച് ഇന്ന് കോടതിയിൽ മാത്രമായിരിക്കും വ്യക്തത ഉണ്ടാവുക.
മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം: ഇതാ പരിഹാരമായി രണ്ട് എണ്ണകള്‍, ഫലം ഉറപ്പ്

കേരളത്തില്‍ നടക്കുന്ന മാധ്യമവിചാരണക്കെതിരേയും നേരത്തെ ദിലീപ് കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കി ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടി പൂര്‍ത്തിയാകുന്നതുവരെ കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം
ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്ക് കേരള ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന് ഒടുവില്‍ പൊലീസ് റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു

കേസില്‍ വിചാരണ പുരോഗമിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നികേഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു പൊലീസ് കുറ്റപത്രം. 228 എ 3 വകുപ്പ് പ്രകാരമായിരുന്നു കേരളാ പൊലീസിലെ സൈബര്‍ വിഭാഗം ചാനല്‍ മേധാവിക്കെതിരെ കേസ് എടുത്തിരുന്നത്.












Click it and Unblock the Notifications