കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ പുതിയ തെളിവുകള്‍ ഓരോന്നായി പുറത്തുവരികയാണ്. എന്നാല്‍ ഓരോ സാക്ഷികളും പ്രതികളും വഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇത് അവരുടെ അന്വേഷണത്തെ ദുര്‍ബലമാക്കാന്‍ വേണ്ടിയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നു.

രഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശുംരഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്‌നേശും

ഇതിലൊരു കേസ് ഭൂലോക ഫ്രോഡായ സായ് ശങ്കറാണ്. ബൈജു പൗലോസിനെതിരെ അടക്കമാണ് പരാതി. ബൈജു പൗലോസ് 2015ല്‍ ഹണിട്രാപ്പ് കേസില്‍ അറസ്റ്റ് ചെയ്തതിലുള്ള പകയാണ് സായ് ശങ്കറെന്ന് ബൈജു പറയുന്നു. അതേസമയം കേസിലെ സാക്ഷിയായിരുന്ന സാഗറിനെ കുറിച്ചും ബൈജു കൊട്ടാരക്കര ചില വെളിപ്പെടുത്തലുകള്‍ നടത്തി. ന്യൂസ് ബ്ലോഗ് ടിവിയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

1

ഇരുപതോളം സാക്ഷികളെ കേസില്‍ നിന്ന് ഇതുവരെ കൂറുമാറിയിട്ടുണ്ട്. പല സിനിമാക്കാരും ഇതിലുണ്ട്. ബിന്ദു പണിക്കര്‍, ഇടവേള ബാബു, സിദ്ദിഖ് എന്നീ സാക്ഷികള്‍ക്ക് പുറമേ പുറത്ത് നിന്നുള്ളയാളായിരുന്നു സാഗറെന്ന സാക്ഷി. ഈ സാഗറിന്റെ കൈയ്യിലാണ് നടി ആക്രമിച്ച് പകര്‍ത്തിയ ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയും സംഘവും ഏല്‍പ്പിച്ചത്. അന്വേഷണ സംഘം ഇത് കണ്ടെത്തിയിരുന്നു. സാഗറും ഇത് ശരിവെച്ചിരുന്നു. എന്നാല്‍ സാഗര്‍ പിന്നീട് കൂറുമാറി. അഞ്ച് ലക്ഷം രൂപ നേരത്തെ വാങ്ങിയിരുന്നു സാഗര്‍. പിന്നീട് ഫിലിപ്പച്ചായന്‍ എന്ന് പറയുന്ന വക്കീലിന്റെ അടുത്ത് വീണ്ടും പണമാവശ്യപ്പെട്ട് എത്തിയിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

2

സാഗര്‍ ശരിക്കുമൊരു മത്സ്യത്തൊഴിലാളിയാണ്. ഈ പണി കഴിഞ്ഞാല്‍ അയാള്‍ ഓട്ടോ ഓടിക്കാന്‍ പോകാറുണ്ടായിരുന്നു. കാരണം ലക്ഷ്യയില്‍ ഇപ്പോള്‍ അദ്ദേഹത്തിന് പണിയില്ല. സാഗര്‍ ഇതിന്റെ സത്യാവസ്ഥ കടപ്പുറത്തെ പലരുമായും സംസാരിച്ചിട്ടുണ്ട്. കടപ്പുറത്തായത് കൊണ്ട് രഹസ്യങ്ങളൊന്നും അധിക കാലം മൂടിവെക്കാന്‍ സാഗറിന് സാധിച്ചില്ല. മത്സ്യത്തൊഴിലാളികളുമായും കൂടെ ഓട്ടോ ഓടിക്കുന്നവരുമായിട്ടൊക്കെ ഈ സംഭവത്തിന്റെ നിജസ്ഥിതി സാഗര്‍ പങ്കുവെച്ചു. ഈ പറഞ്ഞ ആളുകളെ ഒക്കെ പോലീസ് പൊക്കിയിട്ടുണ്ടെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. സാഗര്‍ ഇക്കാര്യം പറഞ്ഞ എല്ലാവരുടെയും മൊഴികള്‍ ക്രൈംബ്രാഞ്ച് എടുത്തിട്ടുണ്ട്.

3

കള്ളസാക്ഷി പറഞ്ഞത് കൊണ്ടും, പണം വാങ്ങി കൂറുമാറിയത് കൊണ്ട് സാഗര്‍ ഈ കേസില്‍ കുടുങ്ങാനാണ് സാധ്യതയെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി. രാമന്‍പ്പിള്ള എന്ന വക്കീലിന്റെ വാക്കുകള്‍ കേട്ടും, ദിലീപിന്റെയും കണ്ടുമൊക്കെയാണ് സാഗര്‍ മൊഴി മാറ്റിയത്. ഇതിന് പുറമേ ഇപ്പോള്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തുണ്ട്. ബൈജു പൗലോസ് അടക്കമുള്ളവര്‍ തന്നെ ഹരാസ് ചെയ്യുന്നുവെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ഇതൊക്കെ അസംബന്ധമാണ്. സാഗര്‍ കള്ളസാക്ഷി പറയാനായി പണം വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ കേസില്‍ അദ്ദേഹം അഴിയെണ്ണുന്ന കാലം അധിക കാലം അകലെയല്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

4

പോലീസിനോട് സായ് ശങ്കര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവപ്പെട്ടതാണ്. കോടതിയില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ദിലീപിന്റെ വാട്‌സ്ആപ്പിലേക്ക് വന്നുവെന്നാണ്. കേസിലെ പ്രതിയായ ഒരാളുടെ ഫോണിലേക്കാണ് നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ നിന്ന് പോകുന്നത്. അതും നശിപ്പിക്കപ്പെട്ടവയില്‍ ഉണ്ട്. ഒന്നുകില്‍ ജഡ്ജിയോ അതല്ലെങ്കില്‍ കോടതിയിലെ ഉദ്യോഗസ്ഥരോ എന്ന സാധ്യതയാണ് മുന്നിലുള്ളതെന്നും സായ് ശങ്കര്‍ പറഞ്ഞതിലുണ്ട്. ഇത് രണ്ടാം തവണയാണ് കോടതിയില്‍ നിന്ന് ഇങ്ങനൊരു പിഴവുണ്ടാകുന്നതെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. നേരത്തെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ കോടതിക്കുള്ളില്‍ നിന്ന് തന്നെ പുറത്തേക്ക് പോകുന്നു. അതിന്റെ ഹാഷ് വാല്യൂ അടക്കം മാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

5

കോടതിയില്‍ നിന്ന് ദിലീപിന് കിട്ടിയ രേഖകളാണ് നശിപ്പിക്കപ്പെട്ടത്. കോടതിയെ വിശ്വസിച്ച് പോകുന്ന സാധാരണക്കാരനാണ് ഇത് സംഭവിക്കുന്നത്. ഒരാളുടെ മൊഴി അടക്കമാണ് ഇങ്ങനെ പ്രതിക്ക് ലഭിക്കുന്നത്. എന്തിനാണ് കോടതിയിലേക്ക് പോകുന്നതെന്ന് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഇത് അന്വേഷിച്ചാല്‍ ആരാണ് ഇത് കോടതിയില്‍ നിന്ന് ദിലീപിന് അയച്ചതെന്ന് കണ്ടെത്താന്‍ സാധിക്കും. ദിലീപിന്റെ ഫോണിലുള്ള പന്ത്രണ്ട് നമ്പറുകളിലൊന്ന് ഇതാണ്. ഈ ദൃശ്യങ്ങളെല്ലാം ഡിലീറ്റ് ചെയ്തത് സായ് ശങ്കര്‍ എന്ന തട്ടിപ്പ് വീരനാണ്. ഉഡായിപ്പ് പണികള്‍ മാത്രം ചെയ്യുന്നത് കൊണ്ട് സായ് ശങ്കറിനെ ഐടി ഉഡായിപ്പ് എന്ന് പറയേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

6

അതേസമയം വധഗൂഢാലോചന കേസില്‍ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സായ് ശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ലെന്നും, സാക്ഷിയായിട്ടാണ് വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചത്. കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സായ് ശങ്കറിന്റെ ആവശ്യം. ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു ഈ നീക്കം.

7

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ദിലീപ് ഈ മാസം 28ന് ഹാജരാവും. നേരത്തെ ദിലീപിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ദിലീപിന് നേരത്തെ നോട്ടീസും അയച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനോട് മറ്റന്നാള്‍ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മുന്‍ നിശ്ചയിച്ചത് പ്രകാരം ചെന്നൈയിലേക്ക് ഒരു യാത്രയുണ്ടെന്നും മറ്റൊരു ദിവസം നല്‍കണമന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 28ന് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

English summary
dileep actress case: witness sagar reveals dileep secret, director baiju kottarakara revelation viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X