കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുലസ്ത്രീ ഐഡിയോളജി അത്രമേൽ ശ്രീലേഖയുടെ ജീൻസിൽ ഉണ്ട്', അവൾക്കൊപ്പം നില്‍ക്കണമെന്ന് പറയില്ലെന്ന് എൻഎസ് മാധവൻ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍.
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ആര്‍ ശ്രീലേഖ നടത്തിയത്. ഇതേ തുടര്‍ന്നാണ് എന്‍എസ് മാധവന്റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ല, പള്‍സര്‍ സുനി പണത്തിനായി ചെയ്ത കുറ്റകൃത്യമാണെന്നും ദിലീപിനെ പ്രതിയാക്കിയത് മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ദിലീപിനെതിരെ പല തെളിവും പൊലീസ് സൃഷ്ടിച്ചതാണെന്നും മറ്റ് നടികളെ പള്‍സര്‍ സുനി സമാനമായി ഉപദ്രവവിച്ചതായി അറിയാമെന്നുമാണ് ശ്രീലേഖയുടെ അവകാശവാദം.

കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

1

ശ്രീലേഖയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ നടിയെ ആക്രമിച്ച കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ആര്‍ ശ്രീലേഖയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉന്നയിച്ചത്.

2

സ്ത്രീയായത് കൊണ്ട് ആര്‍ ശ്രീലേഖ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഒരിക്കലും പറയില്ലെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീന്‍സില്‍ ഉണ്ട്; അല്ലെങ്കില്‍ ഇവര്‍ പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കാതെ ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ എന്നും എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

3

ക്രഡിബിലിറ്റിയിലുള്ള കുറവും അവരുടെ പ്രശ്‌നമാണെന്നും എന്‍ എസ് മാധവന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അതേസമയം, എന്‍ എസ് മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. നിരവധി പേരാണ് കുറിപ്പിന് താഴെ അഭിപ്രായവുമായി രംഗത്തെത്തിയത്.

4

ചിലര്‍ പങ്കുവച്ച കമന്റുകള്‍ ഇങ്ങനെയാണ്, വിചാരണയിലുള്ള ഒരു കേസ്സില്‍, അങ്ങനെ ഒരഭിപ്രായം ഉണ്ടെങ്കില്‍ പോലും, ഇത്രയും പരിചയസമ്പത്തുള്ള ഒരാള്‍ അത് പറയാതിരിക്കലല്ലേ മര്യാദ?, നടന്റെ അനുകൂലികളും എതിരാളികളും ഒരേ ജനുസ് തന്നെ. വിചാരണയിലിരുക്കുന്ന കേസില്‍ എന്തിനാ നമ്മള്‍ ഇടപെടുന്നത്? കോടതി തീരുമാനിക്കട്ടെ . മുമ്പുള്ള മാധ്യമ വിചാരണ ഒരു തരം എന്‍കൗണ്ടര്‍ കില്ലിങ്- കമന്റില്‍ പറയുന്നു.

5

അതേസമയം, എന്‍ എസ് മാധവനെ കൂടാതെ മറ്റ് ചിലരും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദിലീപ് നിരപരാധിയാണെന്ന് ന്യായീകരിച്ച ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടയെന്ന് ഉമ തോമസ് എം എല്‍ എ പറഞ്ഞു. കേസ് കോടതിയുടെ പരിഗണയിലാണ്. അതില്‍ അഭിപ്രായം പറയാന്‍ താനില്ല. താന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് ഉമ തോമസ് വ്യക്തമാക്കി.

6

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിന് വേണ്ടിയാണ് ആര്‍ ശ്രീലേഖ ഇത്തരം പരാമര്‍ശം നടത്തിയതെന്നാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ശ്രീലേഖയെ നേരിട്ട് പ്രതിഷേധം അറിയിച്ചു. അതിജീവിതയെ കാണാന്‍ പോലും ശ്രീലേഖ തയ്യാറായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

7

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് ദിലീപിനെ അനുകൂലിക്കുന്ന അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയും രംഗത്തെത്തി. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സ്വാഗതം ചെയ്താണ് ശ്രീജിത്ത് പെരുമനയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്. ഗ്രഹണം ബാധിച്ചാലും അതിനൊരു കാലമുണ്ട് സൂര്യന്‍ ഒരിക്കല്‍ ആ കറുത്ത മറ നീക്കി പുറത്തു വരും. അത് പോലെ തന്നെയാണ് ശ്രീലേഖയുടെ ഈ വെളിപ്പെടുത്തലെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു.

8

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് മുന്‍ ജയില്‍ ഡി ജി പി. കേസില്‍ പല തിരിമറികളും നടന്നതായി താന്‍ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ. വളച്ചൊടിക്കാം, മൂടിവക്കാം പക്ഷെ ഒരിക്കല്‍ അത് പുറത്തു വരിക തന്നെ ചെയ്യും. വിഷയത്തില്‍ നാളെ മുതല്‍ നിയമ നടപടികള്‍ തുടരുമെന്നും ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

'ആ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കരുത്, അവരെ തളര്‍ത്തരുത്'; മല്ലിക സുകുമാരനെതിരായ സൈബര്‍ ആക്രമണത്തില്‍ സിന്‍സി 'ആ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കരുത്, അവരെ തളര്‍ത്തരുത്'; മല്ലിക സുകുമാരനെതിരായ സൈബര്‍ ആക്രമണത്തില്‍ സിന്‍സി

Recommended Video

cmsvideo
Former DGP R Sreelekha hits out at Museum Police for ignoring her complaint | Oneindia Malayalam

English summary
Dileep Actress Case:Writer NS Madhavan's Post Goes Viral About Credibility Of Former DGP R Sreelekha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X