Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ മുന്‍ ഭാര്യയുടെ ഫ്ലാറ്റിലും ഗൂഡാലോചനയെന്ന്'; കേട്ടപ്പോള്‍ തന്നെ സംശയം തോന്നി: ശാന്തിവിള

കൊച്ചി: ദിലീപിനെതിരെ അദ്ദേഹത്തിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ കൊണ്ടുവന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരുന്നുവെന്ന് ആവർത്തിച്ച് ശാന്തിവിള ദിനേശ്. ബാലചന്ദ്ര കുമാർ ഒരോ കാര്യങ്ങള്‍ പറയുമ്പോഴും പൊലീസ് അതിന്റെ പിറകെ പോവുകയാണ്. എന്നാല്‍ അവസാനം ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. അവിടെ കേട്ടൂ, ഇവിടെ കേട്ടൂ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ്.

എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

എന്നാല്‍ എനിക്കെതിരെ ക്യാമറയ്ക്ക് മുന്നില്‍ നടത്തിയ വധഭീഷണികളില്‍ എന്തുകൊണ്ട് പൊലീസ് ബാലചന്ദ്രകുമാറിനും ബൈജു കൊട്ടാരക്കരയ്ക്കും എതിരായി കേസെടുക്കുന്നില്ലെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. യൂട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ ക്യാമറയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മഞ്ജുവാര്യരുടെ ഉടമസ്ഥതിയിലുള്ള ഫ്ലാറ്റ്

മഞ്ജുവിന്റെ ഉടമസ്ഥതയിലുള്ള വഞ്ചിയൂരിലെ നേത്ര ഫ്ലാറ്റില്‍ വെച്ച് ദിലീപും കൂട്ടരും ഗൂഡാലോചന നടത്തിയെന്നാണല്ലോ മുത്തുകുമാർ കാഞ്ഞിരംകുളം (ബാലചന്ദ്ര കുമാറിനെ ശാന്തിവിള ദിനേശ് വിശേഷിപ്പിക്കുന്ന മുത്തുകുമാർ കാഞ്ഞിരംകുളം എന്നാണ്). അത് കേട്ടപാതി കേള്‍ക്കാത്ത പാതി നേത്ര ഫാളാറ്റിലേക്ക് കുതിച്ചെത്തി പൊലീസ് അന്വേഷണം നടത്തി.

ബദാം ബദാം കച്ചാ ബദാം: വൈറല്‍ പാട്ടിന് ചുവടുവെച്ച് രമ്യാ പണിക്കരും, അതിലേറെ വൈറല്‍

മഞ്ജു വാര്യരും ദിലീപും ബന്ധം വേർപ്പെടുത്തിയതല്ലേ

ഈ ആരോപണം കേട്ടപ്പോള്‍ തന്നെ എനിക്ക് സംശയങ്ങള്‍ ഉണ്ടായി. മഞ്ജു വാര്യരും ദിലീപും ബന്ധം വേർപ്പെടുത്തിയതല്ലേ? പിന്നെ എങ്ങനെ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ പോയി ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭർത്താവ് സൂരാജും കൂടി ഗൂഡാലോചന നടത്തും. ആ ആരോപണത്തിന് പിന്നിലെ കാര്യങ്ങള്‍ എനിക്ക് മനസ്സിലായില്ല.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുമ്പോള്‍ സലീം എന്ന വ്യവസായി

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുമ്പോള്‍ സലീം എന്ന വ്യവസായി ഉണ്ടായിരുന്നു എന്നാണ് മുത്തു കാഞ്ഞിരംകുളം പറഞ്ഞു കൊടുക്കുന്നത്. അതും അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുത്തു. അപ്പോഴാണ് അറിയുന്നത് ഈ സലീം എന്ന് പറയുന്ന ആള്‍ വിദേശത്താണ് ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ മൊഴി എടുക്കണോ വേണ്ടയോ എന്നൊന്നും ആലോചിക്കാതെ അദ്ദേഹത്തെ അങ്ങ് ഒഴിവാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഡാലോചന

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഡാലോചന നടത്തി എന്നുള്ളതാണല്ലോ ഇപ്പോഴത്തെ കേസ്. നടിയെ ആക്രമിച്ച് പകർത്തിയ വീഡിയോ ദിലീപും അനൂപുമൊക്കെ കണ്ടു എന്നാണല്ലോ നമ്മല്‍ അറിഞ്ഞത്. ആറോ ഏഴോ മണിക്കൂർ ആ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യവും നമ്മള്‍ കണ്ടു.

ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനിയും

ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഈ പറയുന്ന മുത്തു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. എന്നാല്‍ ആ അന്വേഷണങ്ങളൊന്നും എങ്ങും എത്തിയില്ല. ഇനിയത് അന്വേഷിക്കുമോ എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ആദ്യത്തെ കേസിന് വേണ്ടി അന്വേഷിച്ചേക്കാം. എന്തായാലും ദിലീപിന് പിന്നാലെ ആയിരം ചാരക്കണ്ണുകള്‍ ഉണ്ടാവും എന്ന കാര്യം ഉറപ്പാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഇന്ന് അയാളെങ്ങാനും വാഹനം ഇടിച്ച് കൊല്ലപ്പെട്ടാല്‍

ഇന്ന് അയാളെങ്ങാനും വാഹനം ഇടിച്ച് കൊല്ലപ്പെട്ടാല്‍ നമ്മുടെ തലയിലാവുമല്ലോ എന്നാണ് ഈ മുത്തു പറഞ്ഞു കൊടുത്തതും ഈ അന്വേഷണ ഉദ്യോഗസ്ഥർ അതിന്റെ പിന്നാലെ പോയത്. അതില്‍ ആര് യാത്ര ചെയ്യുമ്പോള്‍ എന്നുപോലും പറഞ്ഞിട്ടില്ല. ശാന്തിവിള ദിനേശിന്റെ കയ്യും കാലും വെട്ടിയെടുക്കണമെന്ന് ക്യാമറയുടെ മുന്നിലിരുന്ന് മുത്തുകുമാറും കൊട്ടാരക്കര വിക്രമനും (ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും) പറഞ്ഞതില്‍ കേസെടുക്കാനുള്ള വകുപ്പില്ലേ എന്നാണ് എനിക്ക് ഈ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കാനുള്ളത്.

ശാന്തിവിള ദിനേശ് ആർക്കും വേണ്ടാത്ത എഴുതിതള്ളപ്പെട്ട ഒരാളാണോ

ശാന്തിവിള ദിനേശ് ആർക്കും വേണ്ടാത്ത എഴുതിതള്ളപ്പെട്ട ഒരാളാണോ. ഒരുപന്തിയില്‍ രണ്ടെണ്ണം വിളമ്പരുത്ത്. ഞാനെന്തായാലും കേസുകൊടുക്കാന്‍ തയ്യാറാല്ല. അവർ വെട്ടുകയോ മർമ്മാണികളെ വിളിച്ചുകൊണ്ടുവന്ന് മർമ്മത്തില്‍ കുത്തുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടോ. എനിക്ക് അതൊന്നും പ്രശ്നമില്ല. ഞാന്‍ ഒരാളെ ഇതുവരെ അടിക്കുകയോ അടികൊള്ളാനോ പോയിട്ടില്ല. എന്നാല്‍ എന്റെ ജീവന് ഭീഷണിപ്പെടുത്തിക്കൊണ്ട് എന്തെങ്കിലും വന്നാല്‍ ഞാന്‍ പിന്നെ മുന്‍പിന്‍ നോക്കാതെ ഇറങ്ങും.

അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ കൊല്ലാന്‍ ഗൂഡാലോചന

അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു സംവിധായകന്‍ പറഞ്ഞത്. എനിക്ക് ആ സംവിധായകനോട് സഹതാപം തോന്നി. നല്ല രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് സനല്‍ കുമാർ ശശിധരന്‍. സാധ്യതയില്ല എന്ന് പറയാന്‍ ഇദ്ദേഹം എന്താണ് ജോത്സ്യനാണോ. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും എനിക്ക് മനസ്സിലാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
    ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മഞ്ജുവിന്റെ പ്രസ്താവന പങ്കുവെച്ച് വിനായകന്‍

    എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+