ദിലീപ് പറഞ്ഞ 'ഗ്രൂപ്പിലിട്ട് തട്ടൽ'; നടൻ ഉദ്ദേശിച്ചത് ഇതാണ്..'ചേട്ടന് കിട്ടിയ 'ഉപദേശവും'; ബാലചന്ദ്രകുമാർ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്നതിന് തെളിവായി കോടതിയിൽ നൽകിയ ശബ്ദര രേഖ സംവിധായകൻ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ സഹോദരന്‍ അനൂപിന് ദിലീപ് നല്‍കിയ നിര്‍ദേശമാണിതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം. ഇപ്പോഴിതാ ഗ്രൂപ്പിലിട്ട് തട്ടണമെന്നത് കൊണ്ട് ദിലീപ് ഉദ്ദേശിച്ചത് എന്താണ് കൂടുതൽ വിശദമാക്കുകയാണ് സംവിധായകൻ. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ.
ഹോട്ട് ലുക്കിൽ സാനിയ ഇയ്യപ്പൻ.. വൈറലായി പുതിയ ഫോട്ടോകൾ

ഗ്രൂപ്പിലിട്ട് തട്ടണം എന്ന് പറഞ്ഞതിന് ശേഷം ദിലീപ് ഒരു വിശദീകരണം നൽകിയിരുന്നു. ഒരാളെ തട്ടുമ്പോൾ അയാളെ അപായപ്പെടുത്താൻ സാധ്യതയുള്ള ആളിലേക്ക് അന്വേഷണം എത്തും. അതായത് ചത്തത് കീചകനെങ്കിൽ കൊന്നത് ദിലീപ് തന്നെ എന്ന് വരും. അതുകൊണ്ടാണ് ഗ്രൂപ്പിലിട്ട് തട്ടണം എന്ന് പറഞ്ഞത്. അതാകുമ്പോൾ ഗ്രൂപ്പിനെതിരെ ഒരു അറ്റാക്ക് നടന്നു, അപ്പോൾ നമ്മൾ ഉദ്ദേശിച്ചയാൾ പെട്ട് പോയതായിരിക്കാം എന്ന തലത്തിൽ വിലയിരുത്തപ്പെടും.

ഷാജി കൈലാസിന്റെ സിനിമയെ ഓർമ്മിപ്പിച്ച് കൊണ്ടാണ് ദിലീപ് അത്തരമൊരു പ്രയോഗം നടത്തിയത്. ആ സിനിമയിൽ എങ്ങനെയാണ് തട്ടിയത് എന്ന് വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം ഞാൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇത് പറഞ്ഞതിന് ശേഷമാണ് അനൂപ് ദിലീപിനോട് പറയുന്നത് 'ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെന്ന്'. ഫോൺ ഉപയോഗിക്കരുതെന്ന്.

കാരണം ഇപ്പോൾ പോലീസ് വിവരങ്ങളെല്ലാം കണ്ടെത്തുന്നത് ഫോൺ ടവർ ലൊക്കേഷനൊക്കെ കേന്ദ്രീകരിച്ചാണ്.
അതിന് മറുപടിയും ദിലീപ് പറഞ്ഞിരുന്നു. പക്ഷേ അത് തനിക്ക് നിർഭാഗ്യവശാൽ എടുക്കാൻ സാധിച്ചില്ല. പക്ഷേ പറഞ്ഞതൊക്കെ തനിക്ക് വ്യക്തമായി ഓർമ്മയുണ്ട്. അത് അന്വേഷണ ഉദ്യോഗസ്ഥരോട് താൻ പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

എന്തുകൊണ്ട് തുടർച്ചയായി ദിലീപിന്റെ ഓഡിയോകൾ റെക്കോഡ് ചെയ്തില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത് ദിലീപ് കണ്ടിരുന്നെങ്കില്‍ തല്ലി കൊന്ന് ആറ്റില്‍ തള്ളിയേന്നേ. ദിലീപിന് എല്ലാവരെയും സംശയമാണ്. ചിലപ്പോള്‍ നമ്മുടെ ഫോണിലേക്ക് നോക്കിയിരിക്കും. ഇതാണ് തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കാത്തത്.

താനെടുത്ത മുഴുവൻ ക്ലിപ്പുകളും പോലീസിന് കൊടുത്തിട്ടുണ്ട്. ഒരാളെ തട്ടുക എന്നാൽ ആക്രമിക്കുകയാണ്. ഇത് പറയുമ്പോൾ ഞാൻ നേർ സാക്ഷിയാണ്. അദ്ദേഹത്തിന്റെ മുഖഭാവങ്ങളെല്ലാം താനാണ് നേരിട്ട് കണ്ടത്. ദിലീപ് പറഞ്ഞത് എല്ലാം തനിക്ക് റെക്കോഡ് ചെയ്യാൻ സാധിച്ചില്ല. ദിലീപിന്റെ എല്ലാ വാക്കുകളും ചലനങ്ങളും കണ്ട് അറിഞ്ഞയാളാണ് ഞാന്‍. അതുകൊണ്ടാണ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്.ദിലീപിന് ന്യായീകരിക്കാന്‍ വരുന്നവര്‍ക്ക് അത് മനസിലാവില്ല. ദിലീപിന്റെ വീടിനുള്ളില്‍ പോലും കയറാത്തവരാണ് ന്യായീകരണങ്ങള്‍ കൊണ്ട് വരുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

അവനെ അങ്ങ് തട്ടിയേക്ക് എന്നൊക്കെ വാട്സാപ്പ് ഗ്രൂപ്പിൽ ഞങ്ങൾ പറയാറുണ്ട്. അങ്ങനെയാണ് ദിലീപ് പറഞ്ഞത് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത നിർമ്മാതാവ് സജി നന്ദ്യാട്ടിന്റെ വാക്കുകൾ. ദിലീപിനെതിരെ ബാലചന്ദ്രകുമാർ പലയിടത്തും പോയി പറയുന്നത് പൊതുമധ്യത്തിൽ പരമാവധി ദിലീപിനെ മോശക്കാരനായി ചിത്രീകരിക്കുക, മലയാളികളുടെ തലച്ചോറിൽ അത് കുത്തി നിറയ്ക്കുക, അതാണ് ലക്ഷ്യം.
Recommended Video

കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്ന വിവരം കോടതി അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നും സജി നന്ദ്യാട്ട് ചോദിച്ചു. ദൃശ്യങ്ങൾ പലയിടത്തും കണ്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ട്. അതും എന്ത് കൊണ്ടാണ് അന്വേഷിക്കാത്തത്? വിചാരണ കോടതിയിൽ നിന്നല്ല സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ പോയത്, അതും അന്വേഷിക്കണം. ഞങ്ങളാരും പെൺകുട്ടിക്ക് നീതി ലഭിക്കരുതെന്ന് പറഞ്ഞിട്ടില്ല. ശരിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിലീപ് ശിക്ഷിക്കപ്പെട്ടാൽ ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്നും സജി നന്ദ്യാട്ട് ചർച്ചയിൽ പറഞ്ഞു.












Click it and Unblock the Notifications