Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പുതിയ നീക്കം; നടി മുഖ്യമന്ത്രിക്ക് കത്തയച്ചു... ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങള്‍

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കം. ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ ആദ്യമായിട്ടാണ് നടിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കവെ, രണ്ടാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും കഴിഞ്ഞാഴ്ച രാജിവച്ചിരുന്നു.

മാത്രമല്ല, സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. മൂന്ന് ആവശ്യങ്ങളാണ് പ്രധാനമായും കത്തിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എന്ന് കരുതുന്ന വീഡിയോ ദിലീപ് കണ്ടുവെന്നാണ് ബാലചന്ദ്ര വാര്‍ത്താ ചാനലുകളോട് വെളിപ്പെടുത്തിയത്. കേസില്‍ നിര്‍ണായക തെളിവാണ് ആക്രമിക്കപ്പെട്ട വീഡിയോ. മാത്രമല്ല, കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് നേരത്തെ ബന്ധമുണ്ടെന്നും ബാലചന്ദ്ര വെളിപ്പെടുത്തിയിരുന്നു.

2

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. വീണ്ടും അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചാല്‍ അത് കേസില്‍ വഴിത്തിരിവാകും. ഇതിനിടെയാണ് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

3

ദിലീപ് ജാമ്യത്തിലിറങ്ങിയ വേളയില്‍ ഒരു വിഐപി നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണിച്ചുവെന്നാണ് ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ദിലീപിന് പുറമെ ദൃശ്യങ്ങള്‍ കണ്ട മറ്റുള്ളവരുടെ പേരും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുവരെ വിഷയം പുറത്ത് പറയാതിരുന്നത് ഭയംമൂലമാണെന്നും ഇപ്പോള്‍ ഭയം നീങ്ങിയെന്നും ബാലചന്ദ്ര ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു.

4

ഈ സാഹചര്യത്തിലാണ് ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എനിക്ക് നീതി കിട്ടണം, പുതിയ പ്രോസിക്യൂട്ടറെ വേഗത്തില്‍ നിയമിക്കണം, പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കണം എന്നീ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് നടി കത്തില്‍ ഉന്നയിച്ചത്. കത്തിന്റെ പകര്‍പ്പ് ഡിജിപി അനില്‍കാന്തിനും അയച്ചിട്ടുണ്ട്.

5

വിചാരണ കോടതിക്കെതിരെ സംശയം പ്രകടിപ്പിച്ച് ആദ്യ പ്രോസിക്യൂട്ടര്‍ എ സുരേഷന്‍ രാജിവച്ചിരുന്നു. പിന്നീടാണ് വിഎന്‍ അനില്‍കുമാറിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അദ്ദേഹം കഴിഞ്ഞാഴ്ച രാജിവച്ചു. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതി മുഖവിലക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം. മാത്രമല്ല, കോടതി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു.

6

വിഎന്‍ അനില്‍കുമാര്‍ രാജിവച്ച സാഹചര്യത്തില്‍ കഴിവുള്ള മറ്റൊരു പ്രോസിക്യൂട്ടറെ വേഗത്തില്‍ നിയമിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണ്. ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. തനിക്ക് നീതി ഉറപ്പാക്കണമെന്നും നടി കത്തില്‍ ആവശ്യപ്പെട്ടു.

കെട്ടിപ്പിടിച്ച് നയന്‍താരയും വിഘ്‌നേഷും; വര്‍ണം നിറയുന്ന ആകാശ പശ്ചാത്തലത്തില്‍... ചിത്രങ്ങള്‍ വൈറല്‍

7

ബാലചന്ദ്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാലചന്ദ്ര ചാനലുകളോട് വെളിപ്പെടുത്തിയ കാര്യം നേരത്തെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്. പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കും. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായ കേസില്‍ പിന്നീട് ദിലീപിനെയും പ്രതിയാക്കുകയായിരുന്നു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+