ദിലീപിന്റെ ചോറും തിന്ന് അദ്ദേഹത്തെ ചതിച്ചു: വിചിത്ര വാദവുമായി കെന്നഡി കരിമ്പിന്‍കാല
കൊച്ചി: ദിലീപ് വിഷയത്തില്‍ മാധ്യമങ്ങള്‍ ആരുടേയും പക്ഷം ചേരാതെ പ്രവർത്തിക്കണമെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗം കെന്നഡി കരിമ്പിന്‍കാല. ഇരയുടെ കൂടെ നില്‍ക്കുന്നു എന്ന് പറയുമ്പോഴും മറുവശത്തുള്ള പ്രതി എന്ന് പറയുന്നത് കുറ്റാരോപിതന്‍ മാത്രമാണ്. അദ്ദേഹത്തിനെതിരായ കുറ്റം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍ ദിലീപിനെതിരെ തെളിവുകളായി പുറത്ത് വന്നിരിക്കുന്ന സംവിധായകനായ ബാലചന്ദ്ര കുമാർ.
അഭയ കേസില്‍ ഒരു അടയ്ക്ക രാജു വന്നത് പോലെ ഈ കേസില്‍ മറ്റൊരു അടയ്ക്കാ രാജുവായി അവതരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും കെന്നഡി കരിമ്പിന്‍കാല വിമർശിക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്ര കുമാർ പറയുന്നത് തായ്ലന്‍ഡില്‍ അദ്ദേഹത്തിനെ റൂം എടുത്ത് കൊടുത്തത് ദിലീപ് ആണെന്നാണ്. ദിലീപിന്റെ കയ്യില്‍ നിന്നും പണം പറ്റിയ, അല്ലെങ്കില്‍ ഒരു ദിവസമെങ്കിലും അവിടുന്ന് ചോറുണ്ട ആ വ്യക്തി തികഞ്ഞ നന്ദി കേടല്ലേ ഇപ്പോള്‍ കാണിക്കുന്നത്. വീടിന്റെ എല്ലാ ഭാഗത്തും കയറിയിറങ്ങാന്‍ സ്വാതന്ത്രം തന്നുവെന്ന് ബാലചന്ദ്ര കുമാർ തന്നെ പറയുന്നു. അങ്ങനെയുള്ള ബാലചന്ദ്ര കുമാർ നടത്തിയ വിശ്വാസ വഞ്ചനയും നന്ദികേടുമല്ലേയെന്നു അദ്ദേഹം ചോദിക്കുന്നു.

ബാലചന്ദ്ര കുമാറിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുമോ? വിശ്വാസിച്ച് കൂടെ നിർത്തിയ ഒരാളോട് അദ്ദേഹം ചെയ്തിരിക്കുന്നത് വലിയ ചതിയാണ്. സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്തു. അന്നം തന്നെ ഒരാളെ ഇങ്ങനെ ചതിക്കാന്‍ മടിയില്ലാത്ത ഒരാളുടെ വാക്കുകള്‍ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും. ജനം അല്ല, കോടതി പോലും ഇതിനെ കാര്യമായി കാണുന്നില്ല. ബാലചന്ദ്ര കുമാറെന്ന സാക്ഷിയെ പ്രോസിക്യൂഷന്‍ സാക്ഷിയായി എഴുന്നള്ളിച്ച് കൊണ്ടുവന്നിട്ടും കോടതി വിശ്വസിച്ചില്ലാലോ.

സാക്ഷിയുടെ വിശ്വാസ്വതയാണ് ഞാന്‍ ചോദിക്കുന്നത്. അത് അദ്ദേഹം തന്നെ തെളിയിക്കുകയാണ്. ഈ കേസില്‍ ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്നാണ് ഞാനും പറയുന്നത്. പക്ഷെ കേസില്‍ പുതിയൊരു സാക്ഷി വന്നാല്‍ നമ്മള്‍ അത് അംഗീകരിക്കണം. ആ സാക്ഷി വിശ്വാസ്യതയുള്ള ഒരാളായിരിക്കണം. എന്നാല്‍ ഈ സാക്ഷി വിശ്വാസ്യതുയള്ള ആളല്ല എന്നാണ് ഞാന്‍ വാദിക്കുന്നു. ഇവിടെ പലകാര്യങ്ങള്‍ക്കും ബാലചന്ദ്ര കുമാറിന് വ്യക്തയില്ലെന്നും കെന്നഡി കരിമ്പിന്‍കാല പറയുന്നു.

മാധ്യമ വിചാരണയിലൂടെയല്ല കേസ് തെളിയിക്കേണ്ടത്. മാധ്യമപ്രവർത്തകരുടെ പല ചേദ്യത്തില്‍ നിന്നും ബാലചന്ദ്രകുമാർ ഒഴിഞ്ഞ് മാറുകയാണ്. അഭിലാഷിന്റെ അഭിമുഖത്തിലൂടെ ഫ്രാങ്കോ കേസില്‍ സംഭവിച്ച കാര്യങ്ങള്‍ എന്താണെന്ന് നമ്മള്‍ കണ്ടു. ആ സാഹചര്യത്തില്‍ ഒരു നിയമോപദേശം ബാലചന്ദ്ര കുമാറിന് കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പലകാര്യങ്ങളും പറയാത്ത്. എന്താണ് തനിക്ക് പറ്റിയ മോഹഭംഗം എന്ന് ബാലചന്ദ്ര കുമാർ പറയണം.

ഒരു സെലിബ്രിറ്റി കുറ്റാരോപിനായാല്‍ വിചാരണ പോലും വേണ്ടാതെ അയാളെ ശിക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മാധ്യമങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭിഭാഷകന്‍ എഴുതിയിരുന്നു. ഇത് നമ്മുടെ നിയമ സംവിധാനത്തിന് ചേർന്നതല്ലെന്നും ആ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങളിലൂടെയല്ലാതെ കൃത്യമായ വിചരണ നടത്തി കുറ്റം തെളിയിക്കട്ടേയെന്നും അദ്ദേഹം പറയുന്നു.

അതേസമയം, കെന്നഡി കരിമ്പിന്‍കാലക്ക് ഉടന്‍ തന്നെ മറുപടിയുമായി ചർച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ബാലചന്ദ്ര കുമാർ എത്തി. നമ്മുടെ ഒരു ആത്മസുഹൃത്ത് എന്റെ മകളോട് മോശമായി പെരുമാറിയാല്‍ എന്റെ സുഹൃത്തല്ലേ, അവനെനിക്ക് ചോറ് തന്നതല്ലേ എന്നും പറഞ്ഞ് നമ്മളങ്ങ് വിടണം എന്നത് പോലെയാണ് കെന്നഡിയുടെ വാദമെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.

164 പ്രകാരം കൊടുത്ത മൊഴിയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് എനിക്ക് പുറത്ത് പറയാന്‍ കഴിയാതിരുന്നിട്ടുള്ളു. ബാക്കി കാര്യങ്ങളൊക്കെ ഞാന്‍ പൊലീസിന് മുന്നില്‍ മാത്രമല്ല, മാധ്യമങ്ങള്‍ക്ക് മുന്നിലും വ്യക്തമാക്കിയത്. എന്നെ കോടതി വിശ്വാസത്തിലെടുക്കില്ല എന്നാണല്ലോ പറയുന്നത്, അങ്ങനെയെങ്കില്‍ അഭയ കേസില്‍ അടയ്ക്ക രാജുവിനെ വിശ്വാസത്തിലെടുത്തത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു.
ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു












Click it and Unblock the Notifications