Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിയുടെ നിലപാടില്‍ 'അമ്മ' വിരണ്ടു, ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി.. ജയറാമും കൈയൊഴിഞ്ഞു!.

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കുകയാണ്. മലയാള സിനിമാ ലോകത്ത് എന്നല്ല കേരള സാംസ്‌കാരിക രംഗത്തിലുടനീളം വലിയ കോളിളക്കമുണ്ടാക്കിയ കേസാണിത് എന്നതില്‍ സംശയമില്ല. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള അധികാര സമവാക്യങ്ങളും സ്ത്രീവിരുദ്ധതയും എല്ലാം പൊതുസമൂഹം ചര്‍ച്ച ചെയ്യുന്നതിലേക്ക് വഴി തെളിച്ചത് ഈ കേസാണ്.

കേസില്‍ പ്രതിസ്ഥാനത്ത് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപ് വന്നത് തന്നെയാണ് ഇത് വലിയ ചര്‍ച്ചയാകാന്‍ കാരണമായതും. മലയാള സിനിമയിലെ അഞ്ച് സൂപ്പര്‍താരങ്ങളില്‍ സീനിയോറിറ്റിയില്‍ അഞ്ചാമന്‍ ആയിരുന്നെങ്കിലും സ്വാധീനം കൊണ്ട് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പമോ അല്ലെങ്കില്‍ അതിന് മുകളിലോ തന്നെയായിരുന്നു ദിലീപ് അവരോധിക്കപ്പെട്ടിരുന്നത്.

Dileep Case

എന്നാല്‍ നടിയെ ആക്രമിച്ച കേസ് കൊണ്ട് ദിലീപ് ഉയരത്തില്‍ നിന്ന് താഴേക്ക് വീണു. ട്വന്റി-20 എന്ന മലയാള സിനിമയിലെ എന്നല്ല ലോകസിനിമയിലെ അത്ഭുതങ്ങളില്‍ ഒന്ന് വിജയകരമായി നിര്‍മിച്ച് കൊണ്ട് സിനിമാ ലോകത്തെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ദിലീപ്. അതില്‍ നിന്നാണ് പൊടുന്നനെയുള്ള വീഴ്ച. നടിയെ ആക്രമിച്ച കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ചത് നടി മഞ്ജുവാര്യര്‍ ആയിരുന്നു.

അതിന് ശേഷമാണ് ദിലീപിലേക്ക് കേസ് പോകുന്നത്. അതോടെ മലയാള സിനിമയിലെ യുവതാരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ ശക്തമായി തന്നെ ദിലീപിനെതിരെ രംഗത്തെത്തി. താരസംഘടനയായ അമ്മയിലെ ട്രഷറര്‍ ആയിരുന്നു അക്കാലത്ത് ദിലീപ്. സംഘടാനപരമായി വലിയ സ്വാധീനം അക്കാലത്ത് ദിലീപിന് ഉണ്ടായിരുന്നു. കേസില്‍ ആരോപണശരങ്ങള്‍ ഉയര്‍ന്നപ്പോള്‍ പോലും ദിലീപിനെ പരസ്യമായി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പ്രതിരോധിച്ച് മുകേഷ്, ഗണേഷ് കുമാര്‍, സിദ്ദീഖ് എന്നീ സീനിയര്‍ താരങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അമ്മയ്ക്കുള്ളില്‍ അപ്പോള്‍ തന്നെ കലാപം തുടങ്ങിയിരുന്നു. പൃഥ്വിയുടെ നേതൃത്വത്തില്‍ യുവതാരങ്ങള്‍ ദിലീപിനെതിരെ രംഗത്തെത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ പരസ്യമായി തന്നെ ഈ താരങ്ങള്‍ രംഗത്തെത്തി. 2017 ജൂലൈ 11 നാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മമ്മൂട്ടിയുടെ വസതിയില്‍ അമ്മ അടിയന്തരമായി യോഗം ചേര്‍ന്നാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതായി അറിയിച്ചത്.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു ആസിഫ് അലിയുടെ നിലപാട്. ദിലീപ് എന്ന നടനില്‍ നിന്നല്ല ഒരു വ്യക്തിയില്‍ നിന്നുപോലും ഇതുപോലെയുള്ള കുറ്റകൃത്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണെന്നും ഈ സംഭവത്തില്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടെന്നും ആസിഫ് അലി അസന്നിഗ്ധമായി പറഞ്ഞു.

അതേസമയം എക്സിക്യൂട്ടീവ് യോഗത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിക്കുമെന്നും ഈ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും പൃഥ്വിരാജും വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ പ്രതികരണം ഉണ്ടാകും എന്നാണ് പ്രതീക്ഷ. എന്റെ കൂടെ നയങ്ങള്‍ ഉള്‍പ്പെട്ടുകൊണ്ടുള്ള സ്റ്റേറ്റ്മെന്റാണ് അവിടുന്നുണ്ടാകുന്നതെങ്കില്‍ അതായിരിക്കും എന്റെയും നിലപാട്. അല്ലാത്തപക്ഷം എന്റെ പ്രതികരണം ഞാനറിയിക്കും,' എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

മലയാള സിനിമയില്‍ അവസാനമായി സൂപ്പര്‍താരശ്രേണിയിലേക്ക് ഉയര്‍ന്ന പൃഥ്വിയുടെ ഈ നിലപാട് അമ്മയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ദിലീപിനെതിരെ നടപടിയെടുത്തെങ്കില്‍ യുവതാരങ്ങള്‍ സംഘടന വിടുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിരുന്നു. ദിലീപ് അറസ്റ്റിലായതോടെ നടന്‍ ജയറാമും ആദ്യ ഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ടിരുന്നു. ഇത്തരമൊരു പ്രവര്‍ത്തി ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കടുത്ത വിഷമമാണ് ഈ കാര്യത്തിലുണ്ടായതെന്നും ജയറാം പറഞ്ഞിരുന്നു.

കലാഭവന്റെ മുന്നില്‍ നിന്നും 33 വര്‍ഷം മുമ്പ് തുടങ്ങിയ ബന്ധമാണ് ദിലീപുമായി ഉള്ളതെന്നും ജയറാം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദിലീപിനെ ജയിലില്‍ പോയിക്കണ്ട് ഓണക്കോടി കൊടുത്ത ജയറാമിന്റെ നടപടി വിവാദമായിരുന്നു. കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍, രമ്യ നമ്പീശന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, രേവതി, ഗീതു മോഹന്‍ദാസ് തുടങ്ങിയ താരങ്ങളും ദിലീപിനെതിരെ നിലപാടെടടുത്തും നടിക്ക് പിന്തുണ നല്‍കിയും രംഗത്തെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+