'ദിലീപിന് ടാംപര്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?'; ടാംപറിംഗ് വിചാരണയെ ബാധിക്കില്ലെന്ന് അഡ്വ. മുഹമ്മദ് ഷാ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം എന്നും അത് വിചാരണയെ ബാധിക്കില്ല എന്നും അഭിഭാഷകന്‍ മുഹമ്മദ് ഷാ. കഴിഞ്ഞ ദിവസം 24 ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നും എന്നാല്‍ അതിന് നിയമവ്യവസ്ഥയെ ചീത്ത വിളിക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ഷായുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഹാഷ് വാല്യു മാറപ്പെട്ടു, അനധികൃതമായി ആരോ ഇത് ആക്‌സസ് ചെയ്തു എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തേണ്ടതുണ്ട്. അത് ആരാണ് എന്ന് കണ്ടെത്തി അനധികൃതമായാണ് ചെയ്തത് എങ്കില്‍ അതിന്റെ പേരില്‍ നടപടി എടുത്ത് പോണം. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് എതിരെ ഡയറക്ട് ഇന്‍ഡിഗ്മെന്റാണ് പറയുന്നത്.

1

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങള്‍ ആരെങ്കിലും കണ്ടോ പ്രിസൈഡിംഗ് ഓഫീസര്‍ അത് എടുത്ത് നോക്കുന്നത്. ആരും കണ്ടിട്ടില്ലല്ലോ. നമ്മള്‍ എല്ലാവരും സംസാരിക്കുന്നത് വിക്ടിമിന് വേണ്ടി ആണെങ്കില്‍ ജുഡീഷ്യല്‍ സിസ്റ്റത്തെ ചീത്ത പറഞ്ഞിട്ടാണോ വിക്ടിമിന് വേണ്ടി സംസാരിക്കുന്നത്. പലപ്പോഴും നമ്മളൊക്കെ കേസ് ഫയല്‍ ചെയ്യുമ്പോള്‍ ആ കേസില്‍ മെറിറ്റ് ഉണ്ട് എന്ന് നമുക്ക് തോന്നും.

2

മെറിറ്റ് ഉള്ള കേസ് കോടതി ഡിസ്മിസ് ചെയ്‌തെന്ന് വരും. ഡിസ്മിസ് ചെയ്യുമ്പോള്‍ ആദ്യമൊക്കെ പ്രാക്ടീസ് ചെയ്തിരുന്ന കാലത്ത് നമ്മള്‍ കരുതിയത് കോടതി തെറ്റ് ചെയ്തു എന്നാണ്. എന്നാലിപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നത് എന്താണെന്ന് അറിയാമോ. നമ്മുടെ ചിന്താഗതിയില്‍, നമ്മള്‍ മനസിലാക്കിയതില്‍, നമ്മള്‍ അഫിഡവിറ്റ് ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുന്നത്.

3

അതുകൊണ്ട് നമുക്കൊരു വേര്‍ഷനുണ്ട്. നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്ന കാര്യമാണ് ശരി എന്ന് ചിന്തിച്ച് കൊണ്ട് കോടതികളെല്ലാം തെറ്റാണ് എന്ന ആക്ഷേപം ഉന്നയിക്കുന്നത് നമുക്ക് ആകെ പിടിച്ച് നില്‍ക്കാന്‍ രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ജുഡീഷ്യല്‍ സിസ്റ്റം നിലനില്‍ക്കുക എന്നുള്ളത് എത്രത്തോളം ആവശ്യമാണ് എന്ന് മനസിലാക്കി വേണം സംസാരിക്കാന്‍.

4

ഈ കേസില്‍ ദിലീപിന്റെ ഇന്‍വോള്‍വ്‌മെന്റ് ഇംപോര്‍ട്ട് ചെയ്തു. ഈ പര്‍ട്ടികുലര്‍ മെറ്റീരിയല്‍ ഒബ്ജക്ട് ദിലീപിന് അത് ടാംപര്‍ ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ദിലീപ് എന്ന വ്യക്തിയുടെ പേര് നമ്മള്‍ പറയേണ്ട. നമ്മള്‍ ആറ് പേരും ചേര്‍ന്ന് ഒരു മുറിക്കുള്ളില്‍ ഇരുന്നല്ല ചര്‍ച്ച ചെയ്യേണ്ടത്. ഇത് കാണുന്ന ഒരുപാട് ജനങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തുണ്ട്.

5

അവര്‍ക്ക് തോന്നാവുന്ന ഒരു സംശയം ഈ ട്രയല്‍ തന്നെ നശിച്ച് പോയോ. ഇതെല്ലാം പല തവണ കണ്ട് ടാംപര്‍ ചെയ്യപ്പെട്ടോ എന്ന പേടിയുണ്ടാകും. ആളുകളൊക്കെ ഇതിന്റെ പേരില്‍ ആകാംക്ഷയുള്ളവരാണ്. അവരോട് പറയുന്ന മറുപടിയാണ് ഞാന്‍ ഈ പറയുന്നത്. ഇതിന്റെ പേരില്‍ ഈ പറഞ്ഞ എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെ പറയുന്നു.

6

ഇത് ഈ കേസിന്റെ ട്രയലിനെ ബാധിക്കുന്ന ഒരു ആക്ഷന്‍ അല്ല. ഈ കേസിന്റെ ട്രയലിനെ ഇത് ബാധിക്കില്ല. വിക്ടിമിന് നീതി ലഭിക്കുന്ന തരത്തിലുള്ള ട്രയല്‍ നടക്കും. ഒരു ട്രയലില്‍ ഡിഫന്‍സ് കൊണ്ടുവരുന്ന എവിഡന്‍സസും അത് എങ്ങനെ കോടതി കണ്‍ക്ലൂഡ് ചെയ്തു എന്നുള്ളതും അടിസ്ഥാനപ്പെടുത്തിയായിരിക്കും വിധിയിരിക്കുന്നത്. അത് എങ്ങനെയായിരിക്കും എന്ന് അപ്പോഴോ പറയാന്‍ പറ്റൂ.

7

പിന്നെ രണ്ടാമതായിട്ട് ഒരു പെണ്‍കുട്ടി, ഒരു സഹോദരിയുടെ അവരെ കുറിച്ച് മോശമായൊരു വിഷ്വല്‍ പുറത്ത് പോയിരിക്കുന്നു. ആരൊക്കയോ അത് കണ്ടിരിക്കുന്നു. ഇത് വലിയ തെറ്റ് തന്നെയാണ്. ആ തെറ്റ് ചെയ്തിരിക്കുന്നത് ആക്‌സസ് ചെയ്തിരിക്കുന്നത് ആരാണ് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. അത് ചെയ്യുന്നതിന് ഇന്ത്യയിലേയും കേരളത്തിലേയും ജുഡീഷ്യറിയേയും ചീത്ത വിളിക്കണോ. അത് കണ്ടുപിടിക്കണം.

8

അത് തെറ്റ് ചെയ്തയാള്‍ ശിക്ഷിക്കപ്പെടണം. ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. അത് ആ ഒഫന്‍സ് ചെയ്ത ആള്‍ക്കെതിരെ ഉള്ള അന്വേഷണമായി നില്‍ക്കണം. അത് ഇതിന്റെ ട്രയലിന് ബാധിക്കുന്ന വിഷയമല്ല. ട്രയല്‍ സുതാര്യമായി നടക്കും. ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന് അവസരം ലഭിച്ചിട്ടുണ്ട്. ഇനിയും തെളിവുകള്‍ ശേഖരിച്ച് കൊണ്ടുകൊടുക്കാം. അത് നടക്കുകയും ചെയ്യും.

9

ആ അന്വേഷണം നടക്കുമ്പോള്‍ എന്തിനാണ് പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ അറ്റാക്ക് ചെയ്യുന്നത്. എന്തിനാണ് അത് കൈകാര്യം ചെയ്യുന്ന ഹൈക്കോടതിക്കെതിരെ അറ്റാക്ക് ചെയ്യുന്നത്. ജുഡീഷ്യറി നോക്കുന്ന സിസ്റ്റം അത് ഫംഗ്ഷന്‍ ചെയ്യുന്ന ഒരു രീതിയുണ്ട്. അവര്‍ ഇതെല്ലാം ഇവാലുവേറ്റ് ചെയ്തിട്ടാണ് ജഡ്ജ്‌മെന്റ് പറയുന്നത്. ആ ജഡ്ജ്‌മെന്റ് നമ്മള്‍ അംഗീകരിക്കുകയാണ് വേണ്ടത്.

10

അംഗീകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നമ്മള്‍ അപ്പീല്‍ കൊടുക്കുകയാണ് വേണ്ടത്. ഈ കേസ് എത്ര സ്റ്റേജില്‍ സുപ്രീംകോടതി വരെ എത്തി. ഇന്നലേയും പ്രതീഷിന്റെ ക്ലയന്റ് സുപ്രീംകോടതി പോയി ബെയില്‍ ആപ്ലിക്കേഷന്‍ റിജക്ട് ആയിട്ട് വന്നു. പ്രതീഷ് പറയുന്നുണ്ട് വീണ്ടും ബെയില്‍ ആപ്ലിക്കേഷന്‍ കൊടുക്കും എന്ന്. അത് അയാളുടെ റൈറ്റ് ആണ്. എല്ലാവര്‍ക്കും അവകാശമുണ്ട്.

11

പക്ഷെ നമ്മുടെ താല്‍പര്യം ഈ വിക്ടിമിന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു പകല്‍വെളിച്ചത്തില്‍ സംഭവിച്ച ക്രൂരതയ്ക്ക് ശിക്ഷയുണ്ടാകണം. നമ്മുടെ ഇംപോര്‍ട്ടന്‍സ് ആ ട്രയലാണ്. ആ ട്രയലിനെ ബാധിക്കുന്ന തരത്തില്‍ ടാംപറിംഗ് ഉണ്ടായിട്ടില്ല എന്നതില്‍ നമുക്കൊരു ഹാപ്പിനസ് ഉണ്ട്. പക്ഷെ മറ്റേ വിഷയത്തില്‍ ശക്തമായ അന്വേഷണം വേണം.

12

കോടതിയില്‍ കസ്റ്റഡിയില്‍ നില്‍ക്കുന്ന സാധനത്തിനെ ഒരാള്‍ ആക്‌സസ് ചെയ്തിരിക്കുന്നു. അല്ലെങ്കില്‍ ഒന്നിലധികം ആളുകള്‍ ആക്‌സസ് ചെയ്തിരിക്കുന്നു. അത് ആരുടേയാണ് എന്ന് കണ്ടെത്തി, ആ ഫോണ്‍ ആരുടേയാണ് എന്ന് കണ്ടെത്തി ഇന്‍വെസ്റ്റിഗേഷന്‍ നടത്തി മുന്നോട്ട് പോവുകയല്ലേ. ഇതൊരു ഒഫന്‍സ് അല്ല എന്നല്ലല്ലോ. വലിയ ഒരു ഗ്രാവിറ്റിയുള്ള ഒഫന്‍സാണ് ചെയ്തിരിക്കുന്നത്. അതാരാണെന്ന് കണ്ടെത്തണം.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+