ദിലീപിനെ കാണാന്‍ 'പിന്നെയും' ലൊക്കേഷനില്‍ പള്‍സര്‍ സുനിയെത്തിയെന്ന് ഒരാള്‍ പറഞ്ഞു: ബാലചന്ദ്രകുമാര്‍
കൊച്ചി: ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ തയ്യാറായിരുന്ന പലരും കോടതി വിധിയില്‍ നിരാശരായെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. പലരും ഭയന്ന് ഇരിക്കുകയാണ് തന്നോട് പള്‍സര്‍ സുനിയും ദിലീപും ഒരു ലൊക്കേഷനില്‍ വെച്ച് കണ്ടുവെന്ന കാര്യം ഒരു സംവിധായകന് പറഞ്ഞിരുന്നു. അതെല്ലാം പറയാന്‍ ഇപ്പോള്‍ ആ വ്യക്തി പോലും പറയാന്‍ മടിക്കുകയാണ്.
കാരണം ഈ കേസിന്റെ മുന്നോട്ട് പോക്ക് എങ്ങനെയാവുമെന്ന് നോക്കിയിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ ഹൈക്കോടതി വിധിയും അത് ദിലീപ് ആഘോഷിച്ചതും അടക്കമുള്ള കാര്യങ്ങള്‍ ഇവരെയെല്ലാം ഭയപ്പെടുത്തിയിരിക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയിലായിരുന്നു ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇന്ന് തന്റെ സുഹൃത്ത് വിളിച്ചിരുന്നു. എന്റെ അവസ്ഥ ആലോചിച്ച് കഷ്ടം തോന്നുന്നുവെന്ന് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലെ ആക്രമണവും ജീവന് ഭീഷണിയുണ്ടെന്ന് വരെയുള്ള കാര്യങ്ങളും അദ്ദേഹം സംസാരിച്ചു. അക്കൂട്ടത്തിലാണ് ദിലീപിനെതിരെയുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ദിലീപും കാവ്യാ മാധവനും ഒരുമിച്ച് അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നിരുന്നുവെന്നാണ് ഇയാള്‍ തന്നോട് പറഞ്ഞത്. അക്കാര്യം അദ്ദേഹം പറയണമെന്ന് വിചാരിച്ചിരുന്നതാണ്. ആ വ്യക്തിക്ക് സുനിയെയും ദിലീപിനെയും നന്നായി തന്നെ അറിയാമായിരുന്നുവെന്നും പറഞ്ഞതായി ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.

പള്‍സര്‍ സുനിയും ദിലീപും ആ ലൊക്കേഷനില്‍ വെച്ച് സംസാരിച്ചിട്ടുണ്ട്. ഇക്കാര്യം ആ സുഹൃത്ത് തന്നോട് പറയുകയും ചെയ്തു. അദ്ദേഹത്തിന് ഇക്കാര്യം പുറത്ത് പറയണമെന്നുണ്ടായിരുന്നു. രാമന് പിള്ള കോടതിയില്‍ പറഞ്ഞത്, ബാലചന്ദ്രകുമാറിന് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നാണ്. ഇത് നേരത്തെ ബൈജു പൗലോസിന്റെ കാര്യത്തില്‍ പറഞ്ഞത് പോലെയാണ്. ഇതൊക്കെ കേട്ട എന്നെ വിളിച്ച സുഹൃത്ത് പറഞ്ഞത് താനിനി വെളിപ്പെടുത്തലിനൊന്നും ഇല്ലെന്നാണ്. തനിക്ക് പെണ്മക്കളെ കെട്ടിച്ച് വിടേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. മുന്നോട്ട് പോകാന്‍ പോലും ഭയപ്പെടുകയാണ്. താന്‍ പറഞ്ഞ കാര്യങ്ങളുടെ പോക്ക് അനുസരിച്ച് കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് മുമ്പ് പറഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ ഭയന്ന് താനൊന്നിനും ഇല്ലെന്ന് പറയുന്നതെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു.

ദിലീപിനെ പോലെ കാശുള്ള ഒരാള്‍ക്ക് ഫോണ്‍ ചോദിച്ചാല്‍ കൊടുക്കേണ്ട. അപ്പോള്‍ പിന്നെ നമ്മളും കൊടുക്കേണ്ടതില്ല എന്ന രീതിയിലേക്ക് ജനങ്ങള്‍ മാറും. അതാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. രണ്ട് തരം പൗരന്മാരുണ്ട് എന്ന് സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് ഈ വിധി കാരണമായിട്ടുണ്ട്. നിയമം എന്ന് പറഞ്ഞാല്‍ ഇത്രയേ ഉള്ളൂ, കോടതി പറഞ്ഞിട്ടും വേറെ നിലപാട് എടുത്താല്‍ പ്രശ്നമില്ല എന്ന ബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. കോടതിയെ കുറിച്ച് തെറ്റായ രീതിയില്‍ ചിന്തിക്കുന്നതിലേക്ക് സാധാരണക്കാരെ നയിച്ചിട്ടുണ്ട്. അത്തരമൊരു ചര്‍ച്ചയുണ്ടായത് തന്നെ കോടതിയുടെ ഈ വിധി കൊണ്ടാണെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ വ്യക്തമാക്കി.

കോടതിയില്‍ നിന്ന് തന്നെ കോടതി ദിലീപിനെ രക്ഷിക്കുകയാണ് ചെയ്തത്. എന്തിനേറെ പറയുന്നു കൊടുത്ത ഫോണുകളില്‍ എന്ത് കുന്തമാണ് ഉള്ളതെന്ന് ആരെങ്കിലും ചെക്ക് ചെയ്തോ? അതിനെ കുറിച്ചൊന്നും ആര്‍ക്കും പ്രശ്നമില്ലെന്ന് പ്രകാശ് ബാരെ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ പറഞ്ഞു. ഇത് പോലീസിനെയും നിയമത്തെയും മുഴുവന്‍ കബളിപ്പിച്ചാണ് ദിലീപ് നല്കിയതെങ്കിലോ? ചിലപ്പോള്‍ ആ ഫോണിലെ മുഴുവന്‍ തെളിവുകളും നശിപ്പിച്ചിട്ടുണ്ടാവാം. എന്തുകൊണ്ട് ഇതൊന്നും പരിശോധിച്ചില്ല. ഇപ്പോള്‍ വാദി പ്രതിയായ അവസ്ഥയാണ് ഉള്ളതെന്നും പ്രകാശ് ബാരെ ചര്‍ച്ചയില്‍ വ്യക്തമാക്കി.

അതേസമയം ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ സുഹൃത്തുക്കളെല്ലാം ഇന്ന് പ്രതികരണം നടത്തിയിരുന്നു.ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ക്ഷീരമുള്ളോരകിടില്‍ ചുവട്... ദിലീപ് തന്നെ, മാധ്യമ ധര്‍മം. അങ്ങനെയായിരുന്നു വ്യാസന് കെപി കുറിച്ചത്. ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പോലീസിന്റെയും ചാനലുകളുടെയും നീചോദ്ദേശം കോടതി വാരിവലിച്ച് കളഞ്ഞു.സന്തോ എന്നാണ് സംവിധായകന് ജോണ്‍ ഡിറ്റോ കുറിച്ചത്. ഗോഡ് ഈസ് ഗ്രേറ്റ്. സത്യം ജയിച്ചെന്ന് രാജീവ് ആലുങ്കല്‍ കുറിച്ചു. ദൈവം വിലയവന്‍, ഗോഡ് ഈസ് ഗ്രേറ്റ് എന്നെന്ന് നാദിര്‍ഷയും കുറിച്ചു. ജസ്റ്റിസ് പി ഗോപിനാഥാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications