• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം എന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി മിനി. ദിലീപിനോട് പണ്ടുമുതലേ കൂറുള്ള ആളാണ് ശ്രീലേഖ എന്ന് അവര്‍ ആരോപിച്ചു. പൊലീസിന്റെ മുഖത്തേക്ക് തുപ്പുന്ന പരാമര്‍ശമാണ് ശ്രീലേഖ നടത്തിയിരിക്കുന്നത് എന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ ദിലീപ് തന്നെയാണ് കൊണ്ടുവന്നിട്ടുള്ളത് എന്നും അതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ കാണുന്നത് എന്നുമാണ് ടി ബി മിനി പറയുന്നത്. പള്‍സര്‍ സുനി ഇത്തരം കാര്യങ്ങള്‍ നേരത്തെ ചെയ്തിട്ടുണ്ട് എന്ന് അറിയാമെങ്കില്‍ എന്തുകൊണ്ടാണ് അതില്‍ നടപടിയെടുക്കാതിരുന്നത് എന്നും ടി ബി മിനി ചോദിക്കുന്നു. ടി ബി മിനിയുടെ വാക്കുള്‍ ഇങ്ങനെയാണ്:

ശ്രീലേഖയെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യമോ?; പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ, അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍ശ്രീലേഖയെ കാത്തിരിക്കുന്നത് കോടതിയലക്ഷ്യമോ?; പ്രോസിക്യൂഷന്‍ വാദം ഇങ്ങനെ, അണിയറയില്‍ തിരക്കിട്ട നീക്കങ്ങള്‍

1

ദിലീപിന്റെ കേസില്‍ ദിലീപ് തന്നെയാണ് അദ്ദേഹത്തിനെതിരായ എല്ലാ തെളിവുകളും കൊണ്ടുവന്നിട്ടുള്ളത്. ഇത് അതുപോലെ ഉള്ള ഒരു തെളിവാണ്. മാത്രമല്ല കേരള പൊലീസ് മൂക്കത്ത് വിരല്‍ വെക്കണം. കാരണം ഇത്ര ഉന്നത പൊലീസ് ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ച ആള്‍. കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കിയിട്ട് ആ പൊലീസ് സേനയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്ന പരിപാടിയാണ് ഇന്നലെ നടത്തിയത്.

2

ഞങ്ങളെ സംബന്ധിച്ച് ഇതില്‍ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന്റെ കാര്യമാണ് ഇതില്‍ ഞങ്ങള്‍ കാണുന്നത്. കാരണം അവര്‍ പറഞ്ഞിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങള്‍ ഉണ്ട്. അത് ഒന്നാമത്തെ കാര്യം ഈ പള്‍സര്‍ സുനി ഒരു ഹാബിറ്റുവല്‍ ഒഫന്‍ഡര്‍ ആണെന്നും സിനിമാ മേഖലയിലെ പല സ്ത്രീകളെയും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായിട്ടുള്ള വിവരം അവര്‍ക്ക് അറിയാം എന്നുള്ളതാണ്

3

ആ കാര്യത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് ഇതില്‍ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന് പോകണം. മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ തെളിവിന് കുറിച്ചാണ് അവര്‍ പറയുന്നത്. അതിനെ കുറിച്ച് ഞാനൊന്നും പറയുന്നില്ല. എനിക്ക് വളരെ സന്തോഷമുള്ള ഒരു കാര്യമാണ് ഇത്. ഞാന്‍ രാവിലെ തന്നെ ഇത് കേട്ട് ചിരിക്കുകയായിരുന്നു. നാളത്തെ തന്നെ കേസ് അവസാനിപ്പിക്കണം അല്ലെങ്കില്‍ നീണ്ട് പോകുന്നത് എന്റെ ജീവിതത്തെ ആകെ ബാധിക്കുകയാണ് എന്ന് പറയുന്ന പ്രതിയാണ്.

4

അപ്പോള്‍ സമൂഹത്തിലുള്ള ഇത്തരം ആളുകളെ സ്വാധീനിക്കാന്‍ പ്രതി എത്രമാത്രം ശ്രമിക്കുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. ജയില്‍ ഡി ജി പിയായിരുന്ന സമയത്ത് ഒരു പ്രതിക്ക് മാത്രമായിട്ട് സൗകര്യം ചെയ്ത് കൊടുക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയ അവര്‍ ജയിലില്‍ പോയി അയാള്‍ക്ക് ആവശ്യമായിട്ടുള്ള സാഹചര്യങ്ങള്‍ അന്നേ ഉണ്ടാക്കി കൊടുത്തിട്ടുള്ളതാണ്. ഈ കേസ് അന്വേഷണത്തിന്റെ ഒരു സ്റ്റേജിലും കേസ് അന്വേഷണത്തിന് പങ്കാളിയായിട്ടില്ലാത്ത ഒരു പൊലീസ് ഓഫീസറാണ്.

5

ഇവര്‍ക്കൊന്നും ഈ കേസിനെ കുറിച്ച് അറിയില്ല. ആരെന്ത് പറഞ്ഞാലും അന്വേഷണ ടീമാണല്ലോ ഇത് ചെയ്യുന്നത്. അന്വേഷണത്തിലോ അന്വേഷണ സംഘത്തിലോ നേരിട്ട് ഒരു ബന്ധവുമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥ. രണ്ടാമത്തേത് വിചാരണ കോടതിയില്‍ എന്ത് നടന്നു എന്ന് ഒന്നും അറിയാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥ. ഇത് ഈ രണ്ട് സമയത്ത് ഇവര്‍ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അന്നേ ദിലീപിനെ സഹായിക്കാന്‍ വേണ്ടി അവര്‍ പോയിട്ടുള്ളവരാണ്.

6

അധികാരത്തിലിരിക്കെ തന്നെ ജയിലില്‍ പോയി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അയാള്‍ക്ക് സൗകര്യമുണ്ടാക്കി കൊടുത്ത ഒരാളാണ്. ആ ആള്‍ ഇപ്പോള്‍ വീണ്ടും ഒരുപാട് നിര്‍ണായകമായ കാര്യങ്ങള്‍ ഇയാള്‍ക്കെതിരെ വന്നു എന്ന് ബോധ്യപ്പെട്ട സമയത്ത് അത് മൂടിവെക്കുന്നതിന് വേണ്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ദിലീപിന് വേണ്ടി ദിലീപിന്റെ താല്‍പര്യ പ്രകാരം അവര്‍ ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് ബോധ്യപ്പെട്ടത്.

'ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി, പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരം'; വിമര്‍ശനവുമായി ടിവി ഇബ്രാഹിം'ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി, പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരം'; വിമര്‍ശനവുമായി ടിവി ഇബ്രാഹിം

7


എന്തായാലും ഇതിനെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം നടത്തണം. ഇവരുടെ ഈ സ്‌റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് മുന്നോട്ട് പോകണം. അവര്‍ ജയില്‍ മേധവിയായിരുന്ന കാലത്ത് പള്‍സര്‍ സുനിയ്ക്ക് ഒരു ഫോണ്‍ കൊണ്ടുകൊടുത്തു എന്ന് പറയുന്നു. ആ വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടുണ്ട്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ക്കാണ്. എന്തുകൊണ്ടാണ് അവര്‍ അതെല്ലാം മറച്ചുവച്ചത്.

8

ഇതുവരെ അതിജീവിതയോട് സംസാരിക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല എന്നും അവര്‍ക്ക് എന്തു താല്‍പര്യമാണ് ഈ കേസിലുള്ളത് എന്ന് അന്വേഷിക്കണം എന്നും ടി ബി മിനി പറഞ്ഞു. കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ദിലീപ് കേസില്‍ പ്രതിയാണ് എന്ന തരത്തിലാണ് ശ്രീലേഖയുടെ പ്രതികരണം. ഇത് വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

Recommended Video

cmsvideo
  പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala

  ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍

  English summary
  Dileep Case: R Srilekha has been loyal to Dileep since long, Survivors advocate TB Mini demands further investigation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X