Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പോലീസ് വിയര്‍ക്കുമോ? ശക്തമായ വാദങ്ങള്‍... പക്ഷേ, മറുഭാഗത്തിനും അസ്ത്രങ്ങള്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് ദിലീപിനും ബന്ധുക്കള്‍ക്കും എതിരായ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ആണ് പരാതിക്കാരന്‍. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഓഡിയോ സന്ദേശം വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ കേസെടുത്തതും അന്വേഷണം തുടങ്ങിയതും.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതുകൊണ്ടുതന്നെ ഏത് സമയവും ദിലീപിനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്‌തേക്കാം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുകയാണ് താരം. കോടതിയില്‍ പോലീസിന്റെ വാദങ്ങള്‍ പൊളിക്കാനുള്ള അസ്ത്രങ്ങള്‍ ദിലീപിന്റെ അഭിഭാഷകരുടെ കൈവശമുണ്ടെന്നാണ് വിവരം. എന്നാല്‍ പോലീസിന്റെ വാദങ്ങളും സ്‌ട്രോങാണ്....

1

രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാത്ത വകുപ്പുകളുള്ളതിനാല്‍ ഏത് സമയവും അറസ്റ്റുണ്ടായേക്കാം. കോടതി തടസം പറഞ്ഞാല്‍ അറസ്റ്റ് വൈകും. എങ്കിലും ചോദ്യം ചെയ്യാനും മറ്റുമുള്ള തടസങ്ങളുണ്ടാകില്ല. എന്നാല്‍ നിര്‍ണായകമായ ചില വാദങ്ങള്‍ കേസില്‍ ഉയരും.

2

ദിലീപിന്റെ ശബ്ദമാണ് ഓഡിയോ ക്ലിപ്പിലുള്ളത് എന്ന് പോലീസ് തെളിയിക്കേണ്ടി വരും. അതിന് ശാസ്ത്രീയമായ പരിശോധന വേണ്ടി വരും. ദിലീപിന്റെ ശബ്ദം അനുകരിക്കുന്ന ഒട്ടേറെ പേരുള്ള സാഹചര്യത്തില്‍ പ്രതിഭാഗത്തിന് അത്തരമൊരു വാദം ഉന്നയിക്കാന്‍ സാധിക്കും. ഈ വാദം കോടതി ശരിവച്ചാല്‍ വളരെ വേഗത്തില്‍ തീരുമാനമുണ്ടാകില്ല. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം.

3

ഓഡിയോ ക്ലിപ്പിന്റെ പിന്‍ബലത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താമോ എന്ന ചോദ്യം ഉയരാനും സാധ്യതയുണ്ട്. മാത്രമല്ല, താരം വീട്ടിലിരുന്ന് പറഞ്ഞ വാക്കുകള്‍ എന്നാണ് വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യമാണിത്. ഇതുവരെ അന്വേഷണ സംഘത്തിലെ ആര്‍ക്കും അപായമുണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങളും പ്രതിഭാഗം ചൂണ്ടിക്കാട്ടും. എന്നാല്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി എന്ന വാദത്തിന് വാദിഭാഗം തെളിവ് നല്‍കിയേക്കുമെന്നും കേള്‍ക്കുന്നു.

4

ദിലീപിന്റെ സംസാരം മാത്രമല്ല ഓഡിയോ ക്ലിപ്പിലുള്ളത്. സഹോദരന്‍, അളിയന്‍ എന്നിവരും സംസാരിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. കൂട്ടത്തോടെയുള്ള സംഭാഷണങ്ങള്‍ കെട്ടിച്ചമച്ചതാകാന്‍ സാധ്യതയില്ല എന്ന വാദവും വാദി ഭാഗം ഉന്നയിക്കും. ഈ വാദം കോടതി അംഗീകരിച്ചാല്‍ ദിലീപിന് പ്രതിസന്ധി ഇരട്ടിയാകും. പള്‍സര്‍ സുനിയുടെ അമ്മ നല്‍കിയ മൊഴിയും ദിലീപിന് എതിരാണ്. ഇക്കാര്യവും വാദി ഭാഗം ചൂണ്ടിക്കാട്ടും.

5

അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അമര്‍ഷത്തോടെ സംസാരിച്ചതാണ് ദിലീപിനെതിരായ പ്രധാന ആരോപണം. എന്നാല്‍ കുറ്റകൃത്യം നടപ്പാക്കാന്‍ ഗൂഢാലോചന നടത്തിയതിന് ഇതുവരെ തെളിവില്ലെന്ന് പ്രതിഭാഗം സൂചിപ്പിച്ചേക്കും. ഓഡിയോ പുറത്തുവിട്ട സംവിധായകന്റെ മാത്രം മൊഴികള്‍ അടിസ്ഥാനമാക്കി കോടതി വിധി പ്രസ്താവിക്കില്ല. ഈ വാദത്തിന് മതിയായ തെളിവ് അന്വേഷണ സംഘം ഹാജരാക്കിയാല്‍ ദിലീപ് കുടുങ്ങും.

6

ദിലീപിന്റെ വാദങ്ങള്‍ ഹൈക്കോടതി പൂര്‍ണമായും തള്ളാനിടയില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ പ്രതിഭാഗത്തിന് ആശ്വാസം പകര്‍ന്നിരുന്നു. ആദ്യം മുന്‍കൂര്‍ ജാമ്യം നേടുക എന്നതാകും പ്രതിഭാഗത്തിന്റെ ശ്രമം. പിന്നീട് എഫ്‌ഐആര്‍ റദ്ദാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തും. എന്നാല്‍ പുതിയ കേസിന്റെ പേരില്‍ മാത്രം അറസ്റ്റിലേക്ക് കടക്കാതെ, മുന്‍ കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നുകൂടി വാദിഭാഗം ചൂണ്ടിക്കാട്ടും. എന്നാല്‍ സമാനമായ വാദം കോടതി ഈ വര്‍ഷം ആദ്യത്തില്‍ തള്ളിയിരുന്നു.

ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

7

സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിച്ചുവെന്ന ആരോപണം ഗൗരവമുള്ളതാണ്. 20 പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയ അപൂര്‍വ സംഭവവും ഈ കേസിലുണ്ട്. സിനിമാ രംഗത്തുള്ളവരാണ് കൂറുമാറിയവരില്‍ സിംഹ ഭാഗവും. ഇവരെ അന്വേഷണ സംഘം പ്രത്യേകം നിരീക്ഷിക്കുന്നു എന്നാണ് വാര്‍ത്തകള്‍. ഇവരുടെ സാമ്പത്തിക ഇടപാടുകളും മറ്റും പരിശോധിച്ചേക്കുമെന്നും അടുത്ത കാലത്തായി പ്രത്യേക നേട്ടങ്ങള്‍ ഇവരുണ്ടാക്കിയോ എന്നും പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+