വിധി വന്ന് ഒരാഴ്ച്ചയ്ക്കു ശേഷം പ്രതികരണവുമായി വനിതാ കമ്മിഷന് അധ്യക്ഷ; എവിടെയായിരുന്നുവെന്ന് വിമര്‍ശനം
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കുകയും പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കുകയും ചെയ്ത കോടതി വിധിക്കെതിരെ വിമര്‍ശനവുമായി വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. കൂട്ടബലാത്സംഗ കേസില്‍ പോലും പരമാവധി നല്‍കാത്ത സാഹചര്യമാണുള്ളതെന്നും സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം അംഗീകരിക്കാന്‍ ആവില്ലെന്നും പി സതീദേവി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് വനിതാ കമ്മീഷന് ഇതാദ്യമായി പ്രതികരിക്കുന്നത്.
തൊഴില്‍ സ്ഥാപനങ്ങളില്‍ 2013-ല്‍ നിലവില്‍ വന്നിട്ടുള്ള നിയമം ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും പ്രാവര്‍ത്തികമാക്കപ്പെടുന്നില്ല എന്ന യാഥാര്‍ത്ഥ്യം വളരെ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. കൂട്ട ബലാല്‍സംഗത്തിന് ഒരു പെണ്‍കുട്ടി ഇരയായതിനുള്ള തെളിവുകള്‍ അംഗീകരിച്ചാണ് കോടതി വിധി ഉണ്ടായത്. ഇത്തരം കേസുകളില്‍ പോലും പരമാവധി ശിക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് അതിജീവിതമാര്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് പൊതുസമൂഹത്തോട് പറയേണ്ടിവരുന്നത്. ഇത് അതീവ ഗൗരവമുള്ള ഒരു അവസ്ഥയാണ്.

സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകുന്ന അതിജീവിതമാര്‍ പരിഭ്രമിച്ച് പ്രതികരിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകുന്നുവെന്നും സതീദേവി വിലയിരുത്തി. സൈബര്‍ പൊലീസ് സംവിധാനം കുറച്ചുകൂടി ശക്തമാകണമെന്ന ആവശ്യവും സതീദേവി ഉന്നയിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഉള്‍പ്പെടെ അതിജീവിതമാര്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നേരിടുന്നത്. ഈ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന് അധ്യക്ഷയുടെ പ്രതികരണം.
ലൈംഗിക പീഡന ആരോപണം നേരിടുന്ന സംവിധായകന് പിടി കുഞ്ഞുമുഹമ്മദിന്റെ വിഷയത്തിലും വനിതാ കമ്മീഷന് അധ്യക്ഷ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെ വനിതാ കമ്മീഷനും അതിജീവിതയുടെ പരാതി ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിധി വന്ന് ഒരാഴ്ച്ചയ്ക്കു ശേഷം പ്രതികരിച്ച വനിത കമ്മിഷനെതിരേ വിമര്‍ശനവും ഉയരുന്നുണ്ട്. 'ആഹാ, ഇങ്ങനെ ഒരു വനിത കമ്മീഷന് കേരളത്തില്‍ ഉണ്ടല്ലേ, എന്നിട്ട് വിധി വന്നത് ഇന്നാണ് അറിഞ്ഞത് അല്ലേ, വളരെ നല്ല കാര്യം' എന്നാണ് ഒരാള്‍ സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications