• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളിതെങ്ങോട്ടാണ് പോലീസ്!! കടുത്ത ഭാഷയില്‍ അരുണ്‍ ഗോപി... അടിച്ചു പയ്യന്റെ കേള്‍വി തകരാറിലാക്കി

Google Oneindia Malayalam News

കേരള പോലീസിന്റെ അതിക്രമങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ദിവസവും പുറത്തുവരുന്നു. നിരപരാധിയായ അച്ഛനെയും മകളെയും മോഷ്ടാക്കളായി അപമാനിച്ച പിങ്ക് പോലീസിന്റെ നടപടി കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായതാണ്. തൊട്ടുപിന്നാലെയാണ് മലപ്പുറം തിരൂരങ്ങാടിക്കടുത്ത യുവാവിനെതിരെ പോക്‌സോ കേസെടുത്തതും മര്‍ദ്ദിച്ചതും കുടുംബത്തെ അപമാനിച്ചതും. ഡിഎന്‍എ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ യുവാവിന് മഞ്ചേരി കോടതി ജാമ്യം നല്‍കി.

18ാം വയസില്‍ മൂന്ന് ജയിലുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയായി എന്നും 35 ദിവസം ജയിലില്‍ ഉറക്കിമില്ലാതെ കഴിഞ്ഞുവെന്നും യുവാവ് മാധ്യമങ്ങളോട് പറയുന്നു. സംഭവത്തില്‍ സംവിധായകന്‍ അരുണ്‍ ഗോപി കേരള പോലീസിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഐഎഎസ് ഓഫീസറുടെ പച്ചക്കറി വില്‍പ്പന; വീഡിയോ വൈറല്‍, തിരക്കേറിയ റോഡിലെ സംഭവം ഇങ്ങനെ...ഐഎഎസ് ഓഫീസറുടെ പച്ചക്കറി വില്‍പ്പന; വീഡിയോ വൈറല്‍, തിരക്കേറിയ റോഡിലെ സംഭവം ഇങ്ങനെ...

1

ലോക്ഡൗണ്‍ കാലത്ത് പരിശോധനയുടെ പേരിലും കൊവിഡ് മാനദണ്ഡങ്ങളുടെ പേരിലും പലിയടത്തും പോലീസ് അതിക്രമങ്ങള്‍ നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മലപ്പുറം, വാണിയമ്പളം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പോലീസ് നടത്തിയ അതിക്രമങ്ങള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. ഇതിനിടെയാണ് പിങ്ക് പോലീസിന്റെ ക്രൂരതയില്‍ ഒരു അച്ഛന്റെയും മകളുടെയും മാനം നടു റോഡില്‍ പിച്ചിചീന്തിയത്.

2

തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയെയും മകളെയുമാണ് പിങ്ക് പോലീസ് മോഷ്ടാക്കളെന്ന് വിളിച്ച് അപമാനിച്ചത്. കണ്ടു നിന്നവര്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ സംഭവം പുറംലോകം അറിഞ്ഞു. കാണാതായി എന്ന് പറയുന്ന മൊബൈല്‍ പോലീസിന്റെ കാറില്‍ തന്നെയുണ്ടായിരുന്നു. മറ്റൊരു പോലീസ് മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം ബോധ്യപ്പെട്ടു. എന്നാല്‍ അതുവരെ അച്ഛനെയും മകളെയും പോലീസ് ഓഫീസര്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് നടുറോഡില്‍ നിര്‍ത്തി അപമാനിച്ചു.

3

ഇതിന് പിന്നാലെയാണ് തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ സംഭവം. കഴിഞ്ഞ ജൂണ്‍ 22ന് രാത്രിയാണ് 18കാരനെ വീട്ടില്‍ നിന്ന് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. വീട്ടുകാരോട് രാവിലെ സ്‌റ്റേഷനിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ കൃത്യമായി മറുപടി നല്‍കാതെ മകനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് അമ്മയും അച്ഛനും വിശദീകരിക്കുന്നു.

4

പോലീസുകാര്‍ വളരെ മോശമായി പെരുമാറിയെന്നും തെറി വിളിക്കുകയും ചെവിക്ക് അടിക്കുകയും ചെയ്തുവെന്നും യുവാവ് പറഞ്ഞു. അടി കിട്ടിയ ശേഷം കേള്‍വിക്ക് തകരാര്‍ സംഭവിച്ചു. 36 ദിവസം ജയിലുകളില്‍ കഴിഞ്ഞു. ഉറക്കമില്ലാതെയാണ് ജയിലില്‍ കഴിഞ്ഞതെന്നും മാനസികമായി തളര്‍ത്തിയെന്നും യുവാവ് പറയുന്നു. പിന്നീടാണ് കേസില്‍ യുവാവ് തെറ്റുകാരനല്ല എന്ന് തെളിഞ്ഞത്. നഷ്ടപരിഹാരം തേടി നിയമ നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.

ഈ ക്ലിക്ക് സ്‌പെഷ്യല്‍ എന്ന് കനിഹ; പൃഥ്വിരാജിനും ജയം രവിക്കുമൊപ്പം... ബ്രോ ഡാഡി പൊളിക്കുമെന്ന് പ്രേക്ഷകര്‍

5

17കാരി ഗര്‍ഭിണിയായ സംഭവത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് കണ്ടിട്ടുണ്ടെങ്കിലും പ്രണയമോ മറ്റു ബന്ധങ്ങളോ ഇല്ലായിരുന്നുവെന്ന് യുവാവ് ആവര്‍ത്തിച്ച് പോലീസിനോട് പറഞ്ഞിരുന്നു. കല്‍പ്പകഞ്ചേരി പോലീസ് കേസ് പിന്നീട് തിരൂരങ്ങാടി പോലീസിന് കൈമാറി. ഇതോടെയാണ് ഡിഎന്‍എ പരിശോധനയിലേക്ക് കടന്നത്.

6

ഡിഎന്‍എ പരിശോധന നടത്തിയാല്‍ എല്ലാം തെളിയുമെന്നും സത്യം പറഞ്ഞോ എന്നും യുവാവിനെ പലരും ഭീഷണിപ്പെടുത്തിയിരുന്നു. വസ്ത്രം അഴിച്ച് കുരുമുളക് വിതറുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതത്രെ. തനിക്ക് ഒന്നുമറിയില്ലെന്ന് യുവാവ് അപ്പോഴും ആവര്‍ത്തിച്ചു. ഡിഎന്‍എ പരിശോധന നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും യുവാവും പറഞ്ഞു. ഇതോടെയാണ് പരിശോധനയിലേക്ക് കടന്നത്.

എ, ഐ ഗ്രൂപ്പുകള്‍ കട്ടയ്ക്ക് നിന്നിട്ടും നിഷ്ഫലം; നിലമ്പൂരില്‍ നിന്ന് വണ്ടൂരിലേക്ക് മാറി മലപ്പുറം കോണ്‍ഗ്രസ്എ, ഐ ഗ്രൂപ്പുകള്‍ കട്ടയ്ക്ക് നിന്നിട്ടും നിഷ്ഫലം; നിലമ്പൂരില്‍ നിന്ന് വണ്ടൂരിലേക്ക് മാറി മലപ്പുറം കോണ്‍ഗ്രസ്

7

പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഭ്രൂണത്തില്‍ നിന്നാണ് പരിശോധനയ്ക്ക് വേണ്ടി സാംപിള്‍ എടുത്തത്. ഫലം നഗറ്റീവ് ആയി. ഇതോടെ യുവാവിനെ വിട്ടയക്കാന്‍ മഞ്ചേരി പോക്‌സോ കോടതി നിര്‍ദേശിച്ചു. സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. അതേസമയം, ആരാണ് പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് എന്ന കാര്യത്തില്‍ ഇനിയും അന്വേഷണം നടക്കുകയാണ്. പെണ്‍കുട്ടിയും കുടുംബവും ചില കാര്യങ്ങള്‍ മൂടിവയ്ക്കുന്നു എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

8

മൊഴി കേള്‍ക്കുമ്പോള്‍ ആത്മരോഷം കൊള്ളുന്ന പോലീസ് ജീവിതം എല്ലാവര്‍ക്കുമുണ്ട് എന്നോര്‍ക്കണം. മാനാഭിമാനങ്ങള്‍ ആരുടേയും കുത്തകയല്ല. പാവം പയ്യനെ 36 ദിവസമാണ് തടവിലിട്ടത്. അങ്ങനെ എത്ര നിരപരാധികള്‍. കുറ്റം തെളിയിക്കുന്നത് വരെ നിരപരാധിയായി പരിഗണിക്കണം എന്നാണ് നിമയം. ആ നാട്ടിലാണ് അടിച്ച് അവന്റെ കേള്‍വി തകരാറിലാക്കി നിയമത്തെ എടുത്ത് പുറം ചൊറിയുന്നത്. നിങ്ങളിതെങ്ങോട്ടാണ് പോലീസ്- അരുണ്‍ ഗോപി ചോദിക്കുന്നു.

cmsvideo
  SI Bindhu rani in trouble | Oneindia Malayalam
  English summary
  Director Arun Gopi reaction Against Kerala Police Over Tirurangadi Youth case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X