കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടേ രണ്ട് മണിക്കൂര്‍....ദിലീപ് വീട്ടിലെത്തി, പോലീസ് വലയത്തില്‍ പത്മസരോവരം... വീഡിയോ

അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനാണ് താരം വീട്ടിലെത്തിയത്

  • By Sooraj
Google Oneindia Malayalam News

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി വീട്ടിലെത്തി. രാവിലെ എട്ടു മണിക്കാണ് ദിലീപിനെ പോലീസ് സന്നാഹത്തോടെ ആലുവയിലുള്ള താരത്തിന്റെ വീടായ പത്മസരോവരത്തിലെത്തിച്ചത്.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന ദിലീപിന്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നേരത്തേക്കാണ് താരത്തെ പുറത്തുപോവാന്‍ അനുവദിച്ചത്.

രാവിലെ എട്ടു മണിക്ക് പുറത്തിറങ്ങി

രാവിലെ എട്ടു മണിക്ക് പുറത്തിറങ്ങി

രാവിലെ എട്ടു മണിക്കാണ് ദിലീപ് ആലുവ സബ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. കനത്ത പോലീസ് അകമ്പടിയോടെയാണ് താരത്തെ 8.15 ഓടെ പത്മസരോവരത്തിലെത്തിയത്. ജയിലിലായ ശേഷം ഇതാദ്യമായാണ് ദിലീപ് തന്റെ വീട്ടിലെത്തുന്നത്.

അടുത്ത ബന്ധുക്കള്‍ മാത്രം

അടുത്ത ബന്ധുക്കള്‍ മാത്രം

ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമേ പത്മസരോവരത്തിലേക്ക് കയറ്റിവിട്ടിട്ടുള്ളൂ. ദിലീപിന്റെ അമ്മ, സഹോദരന്‍, സഹോദരി, ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അച്ഛന്‍ മാധവന്‍ എന്നിവരെല്ലാം വീട്ടിലുണ്ടായിരുന്നു.

സിനിമാ മേഖലയില്‍ നിന്ന് ആരുമില്ല

സിനിമാ മേഖലയില്‍ നിന്ന് ആരുമില്ല

സിനിമാ മേഖലയില്‍ നിന്നുള്ള ആരും തന്നെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയിട്ടില്ല.

കര്‍ശന നിബന്ധന

കര്‍ശന നിബന്ധന

കര്‍ശന നിബന്ധനകളോടെയാണ് ദിലീപിനെ പത്മസരോവരത്തിലെത്തിച്ചത്. പുറത്തിറങ്ങിയാല്‍ മാധ്യമങ്ങളുമായി സംസാരിക്കാനോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ലിസ്റ്റ് നേരത്തേ തയ്യാറാക്കി

ലിസ്റ്റ് നേരത്തേ തയ്യാറാക്കി

ശ്രാദ്ധച്ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കണമെന്നതു സംബന്ധിച്ച് ഒരു ലിസ്റ്റ് അന്വേഷണസംഘം നേരത്തേ തന്നെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെ ചടങ്ങില്‍ മാത്രം

വീട്ടിലെ ചടങ്ങില്‍ മാത്രം

പത്മസരോവരത്തില്‍ നടക്കുന്ന ശ്രാദ്ധച്ചടങ്ങുകളില്‍ മാത്രമാണ് ദിലീപിന് പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. ആലുവ മണപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്നാണിത്.

10 മണിക്ക് തിരിച്ചെത്തണം

10 മണിക്ക് തിരിച്ചെത്തണം

രണ്ടു മണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ദിലീപിനെ ജയിലില്‍ നിന്നു പുറത്തു പോവാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്ക് പുറത്തിറങ്ങിയ താരം 10 മണിക്ക് ജയിലില്‍ മടങ്ങിയെത്തണമെന്നാണ് നിര്‍ദേശം.

ചടങ്ങുകള്‍ സിറ്റൗട്ടില്‍

ചടങ്ങുകള്‍ സിറ്റൗട്ടില്‍

വീടിന്റെ സിറ്റൗട്ടില്‍ വച്ചാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ നടന്നത്.

കനത്ത പോലീസ് സന്നാഹം

കനത്ത പോലീസ് സന്നാഹം

കനത്ത പോലീസ് സന്നാഹത്തോടെയാണ് ദിലീപിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. 200 ഓളം പോലീസുകാരെയാണ് താരത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

വലിയ സ്വീകരണമില്ല

വലിയ സ്വീകരണമില്ല

ദിലീപിനെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഫാന്‍സുകാര്‍ സ്വീകരണച്ചടങ്ങുകള്‍ ഒരുക്കിയേക്കുമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അതൊന്നും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്ന ദിവസം താരത്തിനെ പുറത്തുവിടുകയാണെങ്കില്‍ വലിയ ആഘോഷപരിപാടികള്‍ തന്നെ ഫാന്‍സുകാര്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും പാളുകയായിരുന്നു.

9.50ന് വീട്ടില്‍ നിന്നിറങ്ങും

9.50ന് വീട്ടില്‍ നിന്നിറങ്ങും

ശ്രാദ്ധച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 9.50 ഓടെ ദിലീപിനെ വീട്ടില്‍ നിന്നും പുറത്തിറക്കും. 10 മണിക്കാണ് താരത്തിനു ജയിലില്‍ തിരിച്ചെത്തേണ്ടത്.

വീട്ടിലേക്ക് കയറിയത്

വീട്ടിലേക്ക് കയറിയത്

ദിലീപിനെ വഹിച്ചു കൊണ്ടുള്ള പോലീസ് വാഹനം മാത്രമാണ് വീടിനുള്ളിലേക്ക് കയറിയത്. മറ്റു പോലീസ് വാഹനങ്ങള്‍ വീടിനു പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ എതിര്‍ത്തു

പ്രോസിക്യൂഷന്‍ എതിര്‍ത്തു

പ്രോസിക്യൂഷന്‍റെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് ദിലീപ് വീട്ടിലെത്തിയത്. ദിലീപിന് അനുമതി നല്‍കരുതെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. കഴിഞ്ഞ തവണ താരം അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വൈകിയ വേളയില്‍ ഇത്തരമൊരു അപേക്ഷയുമായി ദിലീപ് മുന്നോട്ടു വന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ദിലീപ് തൃശൂരിലായിരുന്നു

ദിലീപ് തൃശൂരിലായിരുന്നു

കഴിഞ്ഞ വര്‍ഷം ദിലീപ് ശ്രാദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് വാദിച്ച പ്രോസിക്യൂഷന്റെ ഇതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു താരം തൃശൂരിലായിരുന്നുവെന്നും ഇതു തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഏഴു വര്‍ഷമായി പങ്കെടുക്കുന്നതായി ദിലീപ്

ഏഴു വര്‍ഷമായി പങ്കെടുക്കുന്നതായി ദിലീപ്

കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതായും ഇത്തവണയും അത് മുടങ്ങാതിരിക്കാന്‍ തന്നെ സഹായിക്കണമെന്നുമാണ് ദിലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്.

കോടതി കനിഞ്ഞു

കോടതി കനിഞ്ഞു

നേരത്തേ ജാമ്യാപേക്ഷ നിരസിച്ച കോടതി ഇത്തവണ ദിലീപിനോട് കനിയുകയയായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെ തള്ളിയാണ് താരത്തിന് കോടതി അനുമതി നല്‍കിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് താരത്തിന് അനുമതി നല്‍കുന്നതെന്നും കോടതി അറിയിച്ചു.

വീട് ജയിലിനു തൊട്ടടുത്ത്

വീട് ജയിലിനു തൊട്ടടുത്ത്

ദിലീപിന്റെ വീടായ പത്മസരോവരം ആലുവ സബ് ജയിലിനു തൊട്ടടുത്താണ്. ജയിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദിലീപിനു വീട്ടിലെത്താം.

ഓണം ജയിലില്‍

ഓണം ജയിലില്‍

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ജയിലിലാണ് ദിലീപ് ഇത്തവണ ഓണം ആഘോഷിച്ചത്. കാവ്യാ മാധവനെ വിവാഹം കഴിച്ച ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം കൂടിയായിരുന്നു ഇത്.

കാവ്യയും മകളും ജയിലില്‍ വന്നു

കാവ്യയും മകളും ജയിലില്‍ വന്നു

ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷി എന്നിവര്‍ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ദിലീപ് ജയിലിലായ ശേഷം ഇവര്‍ ആദ്യമായാണ് ഇവിടെയെത്തിയത്.

 കൂടുതല്‍ താരങ്ങളെത്തി

കൂടുതല്‍ താരങ്ങളെത്തി

ഓണത്തോട് അനുബന്ധിച്ച് കൂടുതല്‍ താരങ്ങളും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ വന്നിരുന്നു. ഉറ്റസുഹൃത്തുക്കളിലൊരാളായ ഹരിശ്രീ അശോകന്‍, ജയറാം, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും ജയിലിലെത്തിയിരുന്നു.

English summary
Dileep reached home from jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X