• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം'

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നതൊന്നും വിശ്വാസ യോഗ്യമല്ലെന്ന് രാഹുല്‍ പറയുന്നു. ഒന്നാമത് ഇത്രയും നാള്‍ അദ്ദേഹം വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നു. എന്തുകൊണ്ട് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തമായ മറുപടി പറയാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

ബാലചന്ദ്രകുമാറിനെതിരെ തെളിവുണ്ടെന്ന് ദിലീപ്, ഫോണ്‍ ഫോറന്‍സിക് വിദഗ്ധന്റെ കൈവശംബാലചന്ദ്രകുമാറിനെതിരെ തെളിവുണ്ടെന്ന് ദിലീപ്, ഫോണ്‍ ഫോറന്‍സിക് വിദഗ്ധന്റെ കൈവശം

റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിലായി ചാനല്‍ ചര്‍ച്ചകളില്‍ ദിലീപ് അനുകൂല നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. പറയുന്ന കാര്യങ്ങളില്‍ വ്യക്തത ഇല്ലാത്തത് കൊണ്ടാണ് ദിലീപിനൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1

തെളിവുണ്ട് എന്ന് പറയുന്നവരെല്ലാം എന്തിനാണ് ബാലചന്ദ്രകുമാറിനെ കോണ്ടാക്ട് ചെയ്തതെന്ന് മനസ്സിലാവുന്നില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. പ്രഗല്‍ഭരായ പല പോലീസ് ഉദ്യോഗസ്ഥരും ഈ നാട്ടിലുണ്ട്. അവരൊക്കെ ഈ കേസ് അന്വേഷിക്കുന്നുമുണ്ട്. അങ്ങനെയുള്ളപ്പോള്‍ പോലീസിനെ കോണ്ടാക്ട് ചെയ്യാതെ ഇരുന്നു എന്നതാണ് സംശയാസ്പദം. ദിലീപിന്റെ സുഹൃത്തുക്കള്‍ എന്തിനാണ് ബാലചന്ദ്രകുമാറിനെ വിളിക്കുന്നത്. ദിലീപും ബാലചന്ദ്രകുമാറും രണ്ട് തട്ടില്‍ നില്‍ക്കുന്നവരല്ലേ? ബാലചന്ദ്രകുമാറിന് ആരാണ് ഈ അന്വേഷണത്തിന്റെ ചുമതല അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. ഈ പറയുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ സുഹൃത്തുക്കളുടെ കൈവശമുണ്ടെങ്കില്‍ അത് ഗുരുതര പ്രശ്‌നമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

2

പ്രത്യേകിച്ച് കല്യാണമൊക്കെ കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് പോയ കുട്ടിയാണ് അത്. അങ്ങനൊരു ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ ഇവിടെ ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹമാണ്. 2017 മുതല്‍ 2021 വരെയുള്ള കാലയളവ് എന്തുകൊണ്ട് എടുത്തു എന്നതാണ് സുപ്രധാന ചോദ്യം. ഇത് കോടതിയെ ബോധ്യപ്പെടുത്തുക വെല്ലുവിളിയാണ്. ഈ നാല് വര്‍ഷം ഒരു വാക്ക് പോലും ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ പറഞ്ഞിട്ടില്ല. ഈ കാലയളവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു ചെയ്യുക. ആ നടി കേസ് നടത്താനായി ഓടി നടക്കുകയായിരുന്നു.

3

ഇത്രയും നിര്‍ണായകമായ തെളിവുണ്ടായിട്ടും അദ്ദേഹം അത് പുറത്തുവിടാതിരുന്നത് വലിയ പ്രശ്‌നമാണ്. നക്‌സല്‍ വര്‍ഗീസിന്റെ കേസുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. ഈ നാല് വര്‍ഷക്കാലം ദിലീപിനൊപ്പം ആക്ടീവായി ഉണ്ടായിരുന്നു ബാലചന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങി. സിനിമ സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നയാളാണ് ബാലചന്ദ്രകുമാര്‍. ഇവര്‍ തമ്മിലുള്ള സജീവ ബന്ധം ഈ കേസിലുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് മുമ്പ് ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് ബാലചന്ദ്രകുമാര്‍ ശ്രമിച്ചത്. തിരുവനന്തപുരത്തേക്ക് വരണമെന്നൊക്കെ പറഞ്ഞു. ഇതൊക്കെ ദുരൂഹതയുണ്ടാക്കുന്നതാണ്.

4

2017ല്‍ ബാലചന്ദ്രകുമാര്‍ ഈ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് നടിയെ രക്ഷിക്കാനാണെന്ന വാദം കോടതിയില്‍ തെളിയിക്കേണ്ടി വരുമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. അതേസമയം ദിലീപ് ഈ കേസില്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഒരുവശത്ത് നിന്ന് മാത്രമുള്ള മാധ്യമ വേട്ടയാണ് നടക്കുന്നത്. പലപ്പോഴും പറയുന്ന കാര്യങ്ങള്‍ക്ക് ക്ലാരിറ്റിയില്ല. ഒട്ടും ഗ്രാവിറ്റിയുമില്ല. ഇന്നലെ ക്രൈംബ്രാഞ്ച് പറഞ്ഞത് ഒരാളെ മാപ്പുസാക്ഷിയാക്കുമെന്നായിരുന്നു. ഇനി അതുണ്ടാവുമോ എന്നറിയില്ല. പോലീസിന് മുന്നില്‍ ഇയാള്‍ പൊട്ടിക്കരഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്റര്‍പോള്‍ ടെക്‌നിക്ക് പോലീസ് പ്രയോഗിക്കുന്നു എന്നൊക്കെയുണ്ടായിരുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച് പോലീസ് ബില്‍ഡ് അപ്പാണ് കൊടുക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

5

ബാലചന്ദ്രകുമാര്‍ നല്‍കിയ തെളിവുകള്‍ ആണെന്ന് പറയാന്‍ ആവില്ല. ഡീകോണ്‍ഡസ്റ്റലൈസ്ഡ് ആയിട്ടുള്ള ചില ക്ലിപ്പുകള്‍ മാത്രമാണത്. ഞാന്‍ വീട്ടിലിരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ അത് ഒരാള്‍ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പറയാനാവില്ലല്ലോ? ഈ നാല് വര്‍ഷ കാലയളവില്‍ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കേസ് തെളിയിക്കുക ബുദ്ധിമുട്ടാണ്. ദിലീപ് ഒന്നരക്കോടി നീക്കിവെച്ചു എന്ന് പറഞ്ഞത് സര്‍ക്കാസ്റ്റിക്കലിയായിട്ടാണ്. നേരത്തെയുള്ള മൊഴിയില്‍ ബേണ്‍ എലെവ് എന്ന വാക്ക് ദിലീപ് പറഞ്ഞുവെന്ന് ഭാമ മൊഴി നല്‍കിയിരുന്നു. ഇതിനര്‍ത്ഥം പച്ചയ്ക്ക് കൊളുത്തുമെന്നാണ്. എന്നാല്‍ നടിക്ക് പണി കൊടുക്കും എന്ന് മാത്രമാണ് ദിലീപ് പറഞ്ഞതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

6

ഭാമയുടെ മൊഴി തള്ളിക്കളയുന്നത് തന്നെ അതുകൊണ്ടാണ്. കോടതി ഈ മൊഴി രേഖപ്പെടുത്താന്‍ പോലും സമ്മതിച്ചില്ല. കേസില്‍ അതിശക്തയോക്തിയാണ് ഉണ്ടായത്. പോലീസ് മീഡിയയെ ഈ കേസില്‍ നന്നായി ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. ദിലീപ് ക്വട്ടേഷന്‍ തുക ആര്‍ക്ക് കൊടുത്തു എന്നതിനൊന്നും തെളിവില്ല. ചുമ്മാ പറയുന്നത് മാത്രമാണ്. ദിലീപിന് ദേഷ്യമുണ്ടായിട്ടുണ്ടാവാം. പക്ഷേ അദ്ദേഹം അക്കാര്യം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നാണ് ചോദ്യം. ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുമോ. അവര്‍ക്കന്തെങ്കിലും സംഭവിച്ചാല്‍ അത് ദിലീപിന്റെ തലയില്‍ ഇടിത്തീയായി വീഴും എന്നറിയില്ലേ. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള വിശ്വാസ യോഗ്യമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ദിലീപിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള സുഹൃത്തിന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍? തമ്മില്‍ തെറ്റിദിലീപിന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള സുഹൃത്തിന്റെ കൈയ്യില്‍ ദൃശ്യങ്ങള്‍? തമ്മില്‍ തെറ്റി

cmsvideo
  Dileep denies to submit the phones to crime branch
  English summary
  dileep was not a fool to conspire against police, balachandra kumar is suspicious says rahul easwar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X