'ദിലീപിന് ജാതകപ്രകാരം ജയിൽവാസത്തിനുള്ള യോഗമുണ്ട്, ശത്രുക്കൾ പ്രബലരാണ്'; വിധിക്ക് മുൻപ് പ്രവചനവുമായി ജ്യോതിഷി
നടിയെ ആക്രമിച്ച കേസിലെ നിർണായക വിധി വരാൻ ഇനി ശേഷിക്കുന്നത് വെറും നാല് നാളുകൾ കൂടിയാണ്. ദിലീപ് ഉൾപ്പെടെയുള്ള പലരുടെയും ഭാവി അറിയുന്ന ദിനം കൂടിയായിരിക്കും അത്. കഴിഞ്ഞ എഴ് വർഷമായി കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ വലിയ ചോദ്യ ചിഹ്നമായി നിൽക്കുന്നൊരു സംഭവം കൂടിയാണിത്. പ്രബലരായ പ്രതികളും സിനിമാ താരം കൂടിയായ അതിജീവിതയും ഒക്കെ ഉള്ളതിനാൽ തന്നെ കേസിന് വലിയ പ്രാധാന്യമുണ്ട്.
ഇപ്പോഴിതാ കേസിൽ വിധി വരാനിരിക്കെ പല കോണുകളിൽ നിന്നും വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ദിലീപിനെ കേസിൽ കുറ്റവിമുക്തനാക്കിയാലും അദ്ദേഹത്തിന്റെ മേലുള്ള കറ മായില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റ് ചിലർ പറയുന്നത് ദിലീപിന് ഇതിൽ പങ്കില്ലെന്നും താരത്തെ നേരത്തെയുള്ള ശത്രുതയുടെ പേരിൽ കേസിൽ പെടുത്തിയതാണെന്നും ഒക്കെയാണ്.

എന്തായാലും കേസിൽ വിധി വരാനിരിക്കെ എല്ലാവരും ആകാംക്ഷയിലാണ്. ഇപ്പോഴിതാ കേസിൽ വിധി എന്താവുമെന്നുള്ള പ്രവചനം നടത്തുകയാണ് പ്രമുഖ ജ്യോതിഷി മോഹൻദാസ്. കോടതി വിധി എന്തായാലും തന്റെ ജ്യോതിഷി പാഠവത്തിൽ നിന്ന് കണ്ടെത്തിയ കാര്യങ്ങളാണ് പറയുന്നതെന്നും അതുകൊണ്ട് ഇത് ശരിയാവുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. സുധീഷ് ചെമ്പകശ്ശേരി എന്നയാളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജ്യോത്സ്യന്റെ വാക്കുകൾ ഇങ്ങനെ
നമുക്ക് ഏവർക്കും പ്രിയങ്കരനായ, മഹാനായ വ്യക്തിയാണ് സിനിമയിൽ തിളങ്ങി നിൽക്കുന്ന ദിലീപ് എന്ന പേരിൽ അറിയപ്പെടുന്ന ഗോപാലകൃഷ്ണൻ. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ, അതിന്റെ യാഥാർഥ്യം എന്താണെന്നൊക്കെ ജ്യോതിഷത്തിൽ കൂടി കാണുമ്പോൾ ഒരാളെയും വേദനപ്പെടുത്തുന്ന രീതിയിലുള്ളതല്ല. അദ്ദേഹത്തിന് പക്ഷേ പ്രബല ശക്തി, അദ്ദേഹത്തെ ഏത് നിലയിലും തകർക്കണം എന്ന് ആഗ്രഹികുന്നുണ്ട്.
എല്ലാ മേഖലയിലും, നിർമ്മാണം, അഭിനയം, തിയേറ്റർ എന്നിങ്ങനെ കൈകടത്തിയതിനാൽ ആണ് അദ്ദേഹത്തിന് ഇത്തരത്തിൽ പ്രബല ശക്തിയുടെ ശത്രുത ഉണ്ടായിരിക്കുന്നത്. അവർക്ക് പല മേഖലകളിൽ നിന്ന് പണം ഒഴുകുന്നതായും എന്റെ ജ്യോതിഷത്തിൽ ഞാൻ കാണുന്നുണ്ട്. ഇത് തന്നെയായിരിക്കാം അദ്ദേഹത്തിന് ആത്മാഭിമാനത്തെ ദോഷങ്ങൾ ഉണ്ടാവുന്ന കാരണങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ഒരുപക്ഷേ അവർ പോലും ഈ വിഡിയോ കാണുന്നുണ്ടായിരിക്കും.
കോടതിവിധി എന്തായിരിക്കും എന്നതാണ് അറിയാനുള്ളത്. അദ്ദേഹം ജയില്‍വാസം അനുഭവിക്കണം. അനുഭവിക്കേണ്ടതു തന്നെയാണ്. ജാതക പ്രകാരണം അതിന് അവസരമുണ്ട്. ആ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇനി വരുന്നത് തീര്‍ച്ചയായും മോചനമാകുന്ന ഒരു അവസരമാണ് കാണുന്നത്. എന്തുകൊണ്ട്. ഇതില്‍ തന്നെ കാണുന്നത്, അതായത് മൂന്നാം ഭാവം, നാല്. യത്നം, അഷ്്ടമം, പന്ത്രണ്ടാം ഭാവാധിപന്, അതുപോലെത്തന്നെ ശത്രുധോഷത്തിനെ മറികടക്കാന്‍ കഴിവുള്ള ഈശ്വരാധീന ശക്തികള്‍ കൂടി ഉള്ളതു കൊണ്ട് ഒരുപാട് അനുകൂലമാകുന്ന അവസരമുണ്ട്.
അതുകൊണ്ട് ഇദ്ദേഹം ശിക്ഷിക്കപ്പെടാനുള്ള അവസരങ്ങള്‍ ഇല്ലാതിരിക്കാനാണ് കൂടുതലായി കാണുന്നത്. ഇത് ഞാന്‍ പഠിച്ചു ഹൃദ്യസ്ഥമാക്കിയ കാര്യങ്ങൾ വച്ച് പറയുന്നതാണ്. എനിക്ക് ഒരുപാട് ഗുരുക്കന്മാരുണ്ട്. അവരോടെല്ലാം പറയാനുള്ളത്, എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ മാപ്പാക്കണം എന്നാണ്. എന്റെ വിധി പ്രകാരം ദിലീപ് ജയില്‍ മോചിതനാകും എന്നു തന്നെയാണ് കാണുന്നത്.
കേസിന്റെ നാൾവഴികൾ
2017ലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വെച്ച് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബര്‍ മൂന്നിനാണ് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications