അനിൽ ആന്റ്റണി എന്ന മണമണാന്ചൻ വായിച്ചറിയുവാൻ, പറയുന്നത് നിന്നെ പറ്റിയല്ല; രൂക്ഷ വിമർശനവുമായി എംഎ നിഷാദ്
അനിൽ ആന്റണിക്കെതിരായ നിലപാട് കെ പി സി സി മയപ്പെടുത്തിയെങ്കിലും യൂത്ത് കോൺഗ്രസ് വിട്ടുവീഴ്ച്ചക്കില്ല

ബി ബി സിയുടെ വിവാദ ഡോക്യൂമെന്ററിക്ക് നിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് ഉൾപ്പടേയുള്ളള പ്രതിപക്ഷ പർട്ടികൾ രൂക്ഷവിമർശനം നടത്തിക്കൊണ്ടിരിക്കേയാണ് വ്യത്യസ്ത നിലപാടുമായി അനിൽ ആന്റണി രംഗത്ത് വരുന്നത്. ബി ജെ പി ഉയർത്തുന്ന നിലപാടിനോട് ചേർന്ന് നിൽക്കുന്ന പ്രസ്താവനയായിരുന്നു അനിൽ ആന്റണി നടത്തിയത്. ഇതോടെ കേരളത്തിന് അകത്തും പുറത്തും നിന്നുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ അനിൽ ആന്റണിയെ പരസ്യമായി തള്ളിക്കൊണ്ട് രംഗത്ത് വന്നു.
ഇതിന് പിന്നാലെയാണ് കെ പി സി സി മീഡിയ സെല്ലിൽ ഉൾപ്പടേയുണ്ടായിരുന്ന പദവികളിൽ നിന്നും അദ്ദേഹത്തെ പുറത്തേക്ക്. അനിൽ ആന്റണിക്കെതിരെ ശക്തമായ നടപടിയുണ്ടാവില്ലെന്ന സൂചന കെ സുധാകരൻ നൽകിയെങ്കിലും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനിൽ ആന്റണി. ഇതിനിടെയാണ് അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എം എ നിഷാദ് രംഗത്ത് വന്നിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്രെ പൂർണ്ണരൂപം ഇങ്ങനെ..

പറയണ്ട, എഴുതണ്ടാ എന്ന് കരുതിയതാ..
പറയണ്ട, എഴുതണ്ടാ എന്ന് കരുതിയതാ.. പക്ഷെ ഇവനെ പോലെയുളള upstart -കൾ പൊതു സമൂഹത്തെ നോക്കി കൊഞ്ഞനംകുത്തുമ്പോൾ,വെറുതെയെങ്കിലും, ചിലത്പറയാതെ വയ്യ... അനിൽ ആന്റ്റണി എന്ന മണമണാന്ചൻ വായിച്ചറിയുവാൻ ...പറയുന്നത് നിന്നെ പറ്റിയല്ല, നിന്റ്റെ വന്ദ്യ പിതാവ് അറക്കപറമ്പിൽ കുര്യൻ ആന്റ്റണി -യെ കുറിച്ചാണ്...

ഒരു പുരുഷായസ്സ് മുഴുവൻ കോൺഗ്രസ്സ്
ഒരു പുരുഷായസ്സ് മുഴുവൻ കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയാൽ സേവനമനുഭവിച്ച്, ആ പാർട്ടിയിൽ നിന്നും നേടാവുന്നതെല്ലാം നേടി, അധികാര കൊതി മാത്രം കൈമുതലാക്കി, ആദർശത്തിന്റ്റെ പുറംതോൽ ഇട്ട്,നാടിനേയും നാട്ടാരേയും പുളിഞ്ചുവട്ടിൽ നിർത്തിയ മഹാനായ ആൻറ്റണി എന്ന, പത്രങ്ങൾ വളർത്തിയ എക്കാലത്തേയും അവസരവാദിയായ താങ്കളുടെ അച്ഛനിൽ നിന്നും,പരമ്പരാഗതമായി ലഭിച്ച,ഉപകാരസ്മരണ തീരെയില്ലാത്ത ജനുസ്സിന്റ്റെ ഗുണം അർത്ഥശങ്കക്കിടയില്ലാതെ,കാണിച്ച അനിൽ ആന്റ്റണി എന്ന വെറും പാഴ്ജന്മത്തെ,എന്ത് പേരിട്ട് വിളിക്കണമെന്ന് ഇവിടുത്തെ കോൺഗ്രസ്സ്കാർ തീരുമാനിക്കട്ടെ...
വൻമാറ്റവുമായി ബിഗ് ബോസ്; സെലിബ്രിറ്റികൾ മാത്രമല്ല, ഇത്തവണ സാധാരണക്കാരും, പങ്കെടുക്കാൻ ചെയ്യേണ്ടത് |

ഉമ്മൻചാണ്ടിയും,മനോരമയും ഇല്ലായിരുന്നുവെങ്കിൽ
ഉമ്മൻചാണ്ടിയും,മനോരമയും ഇല്ലായിരുന്നുവെങ്കിൽ,കേരള രാഷ്ട്രീയത്തിലെ അവസരവാദികളായഅച്ഛന്റ്റേയും മകന്റ്റേയും ജല്പനങ്ങൾ സഹിക്കേണ്ട ഗതികേടോ കോൺഗ്രസ്സുകാർക്കുണ്ടാകില്ലായിരുന്നു. ലീഡർ കരുണാകരനെ പിന്നിൽ നിന്നും കുത്തി,കെ എം മാണിയെ രണ്ട് വശത്തും കൂടി കുത്തി, സി എച്ചിനേയും മുസ്ളീം ലീഗിനേയും മുച്ചൂട്ടും ചതിച്ച്, കോൺഗ്രസ്സിലെ കഴിവുളള പലരേയും മൂലക്കിരുത്തി, ഡെൽഹിയിലെ ആയമ്മേയും കൂട്ടരേയും സ്വാധീനിച്ച്എന്നും അധികാരത്തിന്റ്റെ ശീതളച്ഛായയിൽ സ്വയം അഭിരസിച്ച്ക ഴിഞ്ഞ ഒരു കുടുംബത്തിന്റ്റെ, പാരമ്പര്യമല്ലാതെ എന്ത് മാങ്ങാതൊലിയാടാചെറുക്കാ നിനക്ക് അവകാശപ്പെടാനുളളത് ?

നിന്നെ പോലെയുളള പൊളളകളുടെ
നിന്നെ പോലെയുളള പൊളളകളുടെ ജല്പനങ്ങൾക്ക് അച്ച് നിരത്താനും, മൊഴിമുത്തുകൾ ചൂടോടെ ഒപ്പിയെടുക്കാൻ സമൂഹത്തിന്റ്റെ നാലാം എസ്റ്റേറ്റുകാർ ഉളളടത്തോളം കാലം..കൊഴുത്തു വീർക്കാം.. പക്ഷെ കാലം മാറി..പെട്ടി താങ്ങികളുടെ കാലം കഴിയാറായി... അല്ലെങ്കിൽ അതിന് പോലും ശേഷിയില്ലാത്ത വിധം ആ പ്രസ്ഥാനം ചുരുങ്ങികൊണ്ടിരിക്കുന്നു.. ബി ജെ പിക്ക് ഇതൊക്കെ വെറും തമാശമാത്രമാണ്. പക്ഷെ കാലം ഒന്നിനും കണക്ക് പറയാതെ പോയിട്ടില്ല... യൂദാസിന്റ്റെ പണി ചെയ്ത എല്ലാ ചതിയന്മാരുടേയും അവസ്ഥ ചരിത്രത്തിലുണ്ട്... അറക്കപറമ്പിൽ കുര്യൻ ആന്റ്റണിയും കുടുംബവും വാഴ്ക...വാഴ്ക...












Click it and Unblock the Notifications