ഇല്ലം കത്തിച്ച കേന്ദ്രവും, തീയണക്കാന്‍ പെട്രോള്‍ ഒഴിച്ച കേരളവും... ജൂഡ് ആന്റണി വേറെ ലെവലാണ് കേട്ടോ!

  • By: Kishor
Subscribe to Oneindia Malayalam

പാര്‍ട്ടി ഭക്തരുടെ വക ഒരു വലിയ പൊങ്കാല കഴിഞ്ഞിട്ട് ഒരാഴ്ച സമയമായതേ ഉള്ളൂ. വേറെ ആരെങ്കിലും ആണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തല കാണിക്കാന്‍ ഒന്ന് കൂടി ഒന്ന് ആലോചിക്കും. എന്നാല്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് അങ്ങനത്തെ കുളിരൊന്നും ഇല്ല. വീണ്ടും ഒരു പോസ്റ്റുമായി തിരിച്ചുവന്നിരിക്കുകയാണ് ജൂഡ് ആന്റണി. അതും സോഷ്യല്‍ മീഡിയയിലെ സംഘികളെയും സഖാക്കളെയും ഒരുപോലെ ചൊടിപ്പിക്കുന്ന പോസ്റ്റ്.

Read Also: സംവിധായകന്‍ ജൂഡിന് ഫേസ്ബുക്കില്‍ സഖാക്കളുടെ പൊങ്കാല.. സാദാ തെറി മുതല്‍ തന്തയ്ക്ക് വിളി വരെ.. ജൂഡ് പ്രതികരിക്കുന്നു...

ഇല്ലം കത്തിച്ച കേന്ദ്രവും, തീയണക്കാന്‍ പെട്രോള്‍ ഒഴിച്ച കേരളവും - ഇതാണ് ജൂഡ് ആന്റണിയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്. നോട്ട് നിരോധനത്തില്‍ ബുദ്ധിമുട്ടിയ ജനങ്ങളുടെ നെഞ്ചത്തേക്ക് ഒരു ഹര്‍ത്താല്‍ കൂടി വെച്ചുകൊടുത്ത കേരള നേതാക്കളെയാണ് ജൂഡ് കളിയാക്കുന്നത്. അവരെ മാത്രമല്ല, കള്ളനോട്ട് തടയാനായി നോട്ട് തന്നെ നിരോധിച്ച കേന്ദ്രത്തിനുമുണ്ട് കൊട്ട്. പൊങ്കാലമേളക്കാര്‍ വെറുതെ ഇരിക്കുമോ. കാണാം പോസ്റ്റിലെ പ്രതികരണങ്ങള്‍.

ജൂഡ് പറഞ്ഞത് ജനങ്ങളുടെ മനസ്

ജൂഡ് പറഞ്ഞത് ജനങ്ങളുടെ മനസ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നട്ടപ്പാതിരയ്ക്കുള്ള നോട്ട് നിരോധനം കൊണ്ട് തന്നെ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍. അവരെ ഇനിയും കഷ്ടപ്പെടുത്താനായി ഒരു ഹര്‍ത്താല്‍ കൂടി വെച്ചാലോ.. പൊതുജനങ്ങള്‍ക്ക് സി പി എമ്മിനോടുള്ള ചോദ്യം തന്നെയാണ് സര്‍ക്കാസമായി ജൂഡും ഉയര്‍ത്തുന്നത്. ഇല്ലം കത്തിച്ച കേന്ദ്രവും, തീയണക്കാന്‍ പെട്രോള്‍ ഒഴിച്ച കേരളവും - ഇതാണ് ജൂഡ് ആന്റണിയുടെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്.

ശരിക്കും ആരാണീ ജൂഡ്

ശരിക്കും ആരാണീ ജൂഡ്

പള്ളികളിലെ പാഴ്ചിലവിനെപ്പറ്റി പറഞ്ഞപ്പോ അവന്‍ കമ്മി ജൂഡ്. മണി ആശാന്റെ മന്ത്രിസ്ഥാനത്തെ വിമര്‍ശ്ശിച്ചപ്പോ അവന്‍ സംഘി ജൂഡ്.. മന്മോഹനെക്കുറിച്ച് പറഞ്ഞപ്പോ അവന്‍ കൊങ്ങി ജൂഡ്.. ഇപ്പോ കേന്ദ്രത്തെയും കേരളത്തെയും ഒരുമിച്ച് വിമര്‍ശ്ശിച്ച അവന്‍ ആരാ. ഈ കമന്റിന് ജൂഡ് തന്നെ മറുപടിയിട്ടത് ആരാ എന്നായിരുന്നു.

ഹര്‍ത്താല് കൊണ്ട് പ്രശ്‌നം തീര്‍ന്നല്ലോ

ഹര്‍ത്താല് കൊണ്ട് പ്രശ്‌നം തീര്‍ന്നല്ലോ

ഇടതു മുന്നണി നടത്തുന്ന ഹര്‍ത്താല്‍ ഉച്ചയായപ്പോളെക്കും നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്കുണ്ടായ പകുതി പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായി പീപ്പിള്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. എവിടെ ഹര്‍ത്താലിനെ വിമര്‍ശിച്ചവര്‍ ഒക്കെ എവിടെപ്പോയി.

ഇങ്ങനെ പുച്ഛിക്കരുത് ജൂഡേ

ഇങ്ങനെ പുച്ഛിക്കരുത് ജൂഡേ

എല്ലാത്തിനോടും ജീവിത സമരങ്ങളോട് ഉള്ള നിന്റെ ഒക്കെ ഈ പുച്ഛം ഉണ്ടല്ലോ ജൂഡേ ഇതൊക്കെ തന്നെയാണ് എന്ത് ജനവിരുദ്ധ സമീപനവും സ്വികരിപ്പിക്കാന്‍ ഈ ഫാസിസ്റ്റുകള്‍ക്ക് ഉര്‍ജ്ജമാവുന്നത് ഇങ്ങനെ ഹര്‍ത്താലും സമരവുമൊക്കെ നടത്തത്തിയിട്ട് തന്നെ കേരളം ഇത്രത്തോളം വളര്‍ന്നതും മുന്നോട്ട് പോകുന്നതും. ഇതു പോലെ ഒരുപാട് പിന്തിരിപ്പന്‍ ജൂഡുമാര്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്

ആദ്യമേ അറിയായിരുന്നു

ആദ്യമേ അറിയായിരുന്നു

എനിക്കിത് ആദ്യമേ അറിയായിരുന്നു.. .ഒരു ഹര്‍ത്താല്‍ നടത്തിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂന്ന്.. അവര് കുറച്ചു ചിന്തിച്ചു തല പുകക്കട്ടേന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നതാ. രാജ്യമൊട്ടാകെ നോട്ട് അസാധുവാക്കലില്‍ നട്ടം തിരിയുമ്പോള്‍ കേരളത്തില്‍ ഒരൊറ്റദിന ഹര്‍ത്താല്‍ കൊണ്ട് എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇതാ പരിഹരിക്കാന്‍ പോകുന്നു. മറ്റ് സംസ്ഥാനങ്ങളിലെ വിഡ്ഢികള്‍ക്ക് ഈ കുറുക്ക് വഴി അറിയില്ല.

വെറും എലികളായി തോന്നിയോ

വെറും എലികളായി തോന്നിയോ

കള്ളപ്പണവും കള്ള നോട്ടുകളും ഒക്കെ വെറും എലികളായി തോന്നിയോ ജൂഡ് ഏട്ടാ... പിടികിട്ടാത്ത എലി ആണേല്‍ ഇല്ലം ഒന്ന് പൊളിച്ചിട് ഒന്നൂടെ വെച്ചാല്‍ പോരെ..അതാ ഇവിടെയും..ഇല്ലാത്തിലെ ആള്‍ക്കാര്‍ അത് ഒന്ന് മനസിലാക്കി അഡ്ജസ്റ്റ് ചെയ്താല്‍ എല്ലാവര്‍ക്കും സുഖമല്ലേ..

ഇതാണോ വേണ്ടത്

ഇതാണോ വേണ്ടത്

സാധാരണക്കാരന്റെ ജീവിതം ദുരിതത്തിലേക്ക് തള്ളിവിടുന്ന ഹര്‍ത്താല്‍ നടത്തിയാണോ സാധാരണക്കാരന്റെ നോട്ട് പിന്‍വലിക്കലിലൂടെയുള്ള ദുരിതം പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ജൂഡ്, തെറി പറയുന്നവര്‍ പറയട്ടെ അവര്‍ക്കു അതെ അറിയൂ താങ്കള്‍ക്ക് ശരി എന്ന് തോന്നുന്ന എന്തും പോസ്റ്റിക്കോ സ്വന്തം ഫേസ്ബുക്കില്‍ പോലും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്ത് ജീവിതം.

കാവ്യത്മകം ആയ വരികള്‍

കാവ്യത്മകം ആയ വരികള്‍

നല്ല കാവ്യത്മകം ആയ വരികള്‍ ചുമ്മാതല്ല നിങ്ങളുടെ പടം ഒക്കെ ഹിറ്റ് ആവുന്നത് ഇപ്പോള്‍ ഈ അവസ്ഥയെ വിവരിക്കാന്‍ പറ്റിയ സൂപ്പര്‍ ഡയലോഗ്. നല്ലത് ആരു ചെയ്താലും സപ്പോര്‍ട്ട് ചെയ്യും എന്ന് പറഞ്ഞ് നടക്കുന്നവരെ ഇനി മുതല്‍ ജൂഡേ ജൂഡേ എന്ന് വിളിക്കും.

അതാണല്ലോ ജനാധിപത്യം

അതാണല്ലോ ജനാധിപത്യം

ജൂഡ് പ്രതികരണ ശേഷിയുള്ള ആളാണ് അതുകൊണ്ടാണല്ലോ എല്ലാ വിഷയത്തിലും പ്രതികരിക്കുന്നത് അതുപോലെ ഇവിടെ എല്ലാവര്‍ക്കും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് അതിനു ഓരോരുത്തരും ഓരോരോ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു എന്നു മാത്രം അതാണല്ലോ ജനാധിപത്യം

പുര കത്തുമ്പോള്‍ വാഴവെട്ടരുത്

പുര കത്തുമ്പോള്‍ വാഴവെട്ടരുത്

താങ്കള്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇന്നത്തെ ഹര്‍ത്താല്‍ ദിനം എത്രത്തോളം ദുരിതപൂര്‍ണമാണോ അത്തരം ദിവസങ്ങളാണ് ഇനി മുതല്‍ ഇന്ത്യ അനുഭവിക്കാന്‍ പോകുന്നത് എന്ന വാസ്തവം, ഒന്ന് ഇരുന്ന് ചിന്തിച്ച് പ്രതികരണശേഷി വര്‍ദ്ധിപ്പിക്കട്ടെ എന്നു മാത്രമാണ് ഈ ദിനം കൊണ്ട് ഉദ്ദേശിച്ചത്.

English summary
Director Jude Anthany Joseph mocks Demonetization and Kerala Harthal.
Please Wait while comments are loading...