Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹോട്ടലില്‍ നിന്ന് തുണിയില്ലാതെ ഓടിയെന്ന കഥവരെ': ബൈജു കൊട്ടാരക്കരയ്ക്കെതിരെ ശാന്തിവിള

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിയില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര കഴിഞ്ഞ ദിവസം കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ എന്നെ നിരവധി ആളുകളാണ് തന്നെ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചതെന്നാണ് കേസുമായി ബന്ധപ്പെട്ട ചർച്ചകളില്‍ ദിലീപിന് അനുകൂലമായി പ്രതികരിക്കുന്ന ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നത്.

എന്തിനാണ് ബൈജു കൊട്ടാരക്കര ഇങ്ങനെയൊക്കെ പോയതെന്നെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറയുന്നു. ലൈറ്റ്സ് ആക്ഷന്‍ ക്യാമറയെന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പരിധി വരെ എനിക്ക് സന്തോഷത്തെ പ്രതികരിക്കാന്‍

ഒരു പരിധി വരെ എനിക്ക് സന്തോഷത്തെ പ്രതികരിക്കാന്‍ കഴിയുന്ന വിഷയമാണ് ഇന്ന്. നിരന്തരം എനിക്കും കുടുംബത്തിനുമെതിരെ വ്യക്തിഹത്യ നടത്തിയ, തിരുവനന്തപുരത്ത് ഷൂട്ടിങ് നടന്ന ഒരു സിനിമയുടേയും ആവശ്യത്തിന് വേണ്ടി ഹോട്ടലില്‍ താമസിച്ചിട്ടില്ലാത്ത ഞാന്‍ മണക്കാട് ടൂറിസ്റ്റ് ഹോമില്‍ താമസിച്ചെന്നും അവിടെ വെച്ച് ഒരു പെണ്ണുമായി എന്നെ പിടിച്ചെന്നും വസ്ത്രമില്ലാതെ ഞാന്‍ ഇറങ്ങിയോടിയെന്നുമുള്ള കഥകള്‍ നിരന്തരം എന്നെക്കുറിച്ച് പറഞ്ഞയാളാണ് ഞാന്‍ സ്നേഹപൂർവ്വം കൊട്ടാരക്കര വിക്രമന്‍ എന്ന് വിളിക്കുന്ന ബൈജു കൊട്ടാരക്കരയെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

എന്റെ ഭാര്യ ഒരു മുന്‍ സിനിമ നടിയാണ്

എന്റെ ഭാര്യ ഒരു മുന്‍ സിനിമ നടിയാണ്, ഞാന്‍ അവരെ തട്ടിക്കൊണ്ടുവന്നതാണ്, എന്റെ ഭാര്യയുടെ അനിയത്തിയുമായി എനിക്ക് അവിഹിത ബന്ധമുണ്ട്. ഞാന്‍ കാരണമാണ് എന്റെ അനിയന്‍ ആത്മഹത്യ ചെയ്തത് തുടങ്ങി എന്തൊക്കെയോ കാര്യങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞു. ബാലചന്ദ്രകുമാറിനെ ബൈജു കൊട്ടാരക്കര ഇന്റർവ്യൂ ചെയ്തിരുന്നു. അതില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബൈജു കൊട്ടാരക്കര പറയുന്നത് ശാന്തിവിള ദിനേശിന്റെ കയ്യും കാലും ഒടിച്ച് കളയണമെന്നാണ്.

എനിക്ക് വേണമെങ്കില്‍ ഒരു കേസ് കൊടുക്കാവുന്നതാണ്.

എനിക്ക് വേണമെങ്കില്‍ ഒരു കേസ് കൊടുക്കാവുന്നതാണ്. എങ്കിലും ഞാന്‍ ആ വഴിക്ക് പോയില്ല. ഈ ചാനല്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിത്തുടങ്ങിയത്. ഒരു കള്ളവും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്തായാലും വാദിയായാലും പ്രതിയായാലും പൊലീസ് സ്റ്റേഷനില്‍ കയറരുതെന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. പോക്സോ കേസും എനിക്കെതിരേയുണ്ട്. ഇതൊക്കെ വളരെ മോശമെന്ന് വിചാരിക്കുന്നയളാണ് ഞാനെന്നും അദ്ദേഹം പറയുന്നു.

lemon for hair: താരന്‍ ശല്യം വിട്ടുമാറുന്നില്ലേ: ഒരു ചെറുനാരങ്ങയെടുത്ത് ഇങ്ങനെ ചെയ്തു നോക്കൂ: അത്ഭുതം കാണാം

ബൈജു കൊട്ടാരക്കര എന്റെ നല്ല സുഹൃത്തായിരുന്നു.

ബൈജു കൊട്ടാരക്കര എന്റെ നല്ല സുഹൃത്തായിരുന്നു. കുറ്റപത്രം തുടങ്ങിയ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. തിരുവനന്തപുരത്ത് പട്ടിണിയും പരിവട്ടവുമായി നടന്ന കാലത്ത് എനിക്ക് വന്ന എത്ര അവസരങ്ങള്‍ ബൈജുവിന് കൊടുത്തുവെന്ന് നിങ്ങള്‍ അന്വേഷിക്കണം. അദ്ദേഹം ഇപ്പോള്‍ ഇതൊക്കെ അംഗീകരിക്കുമോയെന്ന് അറിയില്ല. കുറ്റപത്രത്തിന്റെ സമയത്തൊക്കെ നൂറ് കഥകളുണ്ട്.

അങ്ങനെയുള്ള ബൈജുവാണ് ചാനല്‍ ചർച്ചകളില്‍

അങ്ങനെയുള്ള ബൈജുവാണ് ചാനല്‍ ചർച്ചകളില്‍ ഞാന്‍ പറയുന്ന കാര്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വരുമ്പോള്‍ നിരന്തരമായി എന്നെ ചീത്ത പറയുന്ന സ്ഥിതിയിലേക്ക് എത്തുന്നത്. എന്നെ ഒരു ശത്രുവായി പ്രഖ്യാപിച്ചത് ബൈജുവാണ്. ആളുകളെ ഇല്ലാക്കഥ പറഞ്ഞ് നോവിക്കുക എന്ന് പറയുന്നത് ഒരു മാനസിക രോഗമാണ് എന്നേ ഞാന്‍ പറയൂ. നമുക്ക് ഹിതമല്ലാത്തത് പറയുന്നവനെ ഞാന്‍ ഒതുക്കും എന്നാണ് ലൈന്‍.

ഒരു കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയെ എത്ര

ഒരു കേസിന്റെ വാദം കേള്‍ക്കുന്ന ജഡ്ജിയെ എത്ര അറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹം ചീത്തവിളിച്ചത്. അയാള്‍ വേറൊരു ചാനലില്‍ പോയി പറഞ്ഞ സംഭവത്തിലാണ് കേസ്. ബൈജുവിനെതിരെ മാത്രം കേസെടുത്താല്‍ മതിയോ. ഇതിനേക്കാള്‍ മോശമായി പറഞ്ഞ എത്ര ആളുകളുണ്ട്. കോട്ടിട്ട് അഭിഭാഷകർ തന്നെ എത്രപേരുണ്ട്. ഇപ്പോഴത്തെ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ എത്ര നാള്‍ കോടതിയെ ചീത്തവിളിച്ചിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+