കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമ്മി തിലകന് ജനപിന്തുണയില്ല, വെറും തള്ളാണ്, സോഷ്യല്‍ മീഡിയയിലാണ് ഫാന്‍സെന്ന് ശാന്തിവിള ദിനേശ്

Google Oneindia Malayalam News

സിനിമാക്കാരെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ദിവസവും ഇമേജ് മോശമായി വരികയാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. സിനിമാ സംഘടനകളില്‍ വെട്ടിപ്പ് ആദ്യമായിട്ടല്ല നടക്കുന്നത്. മാക്ട ഉണ്ടാക്കിയ സമയത്ത് അതില്‍ നിന്ന് ലക്ഷങ്ങള്‍ വെള്ളമടിക്കാനായി എടുത്തവരാണ് അതിലെ അംഗങ്ങളെന്ന് ശാന്തിവിള പറയുന്നു. ഒടുവില്‍ കണക്ക് ചോദിക്കുമ്പോള്‍ അതൊന്നുമില്ല.

ബസ്സിലും ട്രെയിനിലും മോശം അനുഭവമുണ്ടായിട്ടുണ്ട്; പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് കെജിഎഫ് താരം

മലയാള സിനിമയില്‍ വന്‍ പ്രതിഫലം പറ്റുന്നവരാണ് ഈ പണമൊക്കെ വാങ്ങിയിരിക്കുന്നത്. ഒടുവില്‍ സംഘടനയ്ക്ക് ഈ പണം എഴുതി തള്ളേണ്ടി വന്നു. തന്റെ നിര്‍ദേശപ്രകാരമാണ് ആ പണം അവര്‍ എഴുതി തള്ളിയത്. നാണമില്ലാത്തവരായത് കൊണ്ട് ആ പണം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശാന്തിവിള പറഞ്ഞു.

1

സിനിമാക്കാര്‍ ഓസിന് കിട്ടിയാല്‍ ആസിഡും കുടിക്കുന്നവരാണ്. മാക്ട ട്രേഡ് യൂണിയന്‍ ഉണ്ടാക്കണമെന്ന് പറഞ്ഞ് തുടങ്ങിയതാണ്. കിട്ടാനുള്ള പണമൊക്കെ വാങ്ങിച്ചെടുക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ഭസ്മാസുരന് വരം കൊടുത്ത പോലെയായി പോയി ഇത്. അന്ന് സംഘടനയുടെ തലപ്പത്തിരുന്നയാള്‍ പുള്ളിക്ക് ഇഷ്ടമില്ലാത്തവരെ ഒക്കെ വെട്ടിനിരത്തി. ലക്ഷക്കണക്കിന് രൂപയാണ് പലരില്‍ നിന്നും അംഗത്വത്തിനായി വാങ്ങിയത്. 25 ലക്ഷം രൂപയെങ്കിലും ഈ തലപ്പത്തിരുന്നയാളുടെ ശിങ്കിടികള്‍ കൊണ്ടുപോയി. സംഘടന പൊളിഞ്ഞതോടെ ഇത് കൊടുത്തവര്‍ക്കാണ് നഷ്ടമുണ്ടായത്. അത് തിരിച്ച് കൊടുക്കേണ്ട എന്നത് വാങ്ങിയവര്‍ക്ക് കിട്ടിയ അനുഗ്രഹമായിരുന്നു.

2

മാക്ടയുടെ കൊള്ളരുതായ്മയില്‍ നിന്നാണ് ഫെഫ്ക വരുന്നത്. അതിലൊരാള്‍ 27 ലക്ഷം രൂപയാണ് അടിച്ചുമാറ്റിയത്. അതിന് യാതൊരു നടപടിയുമില്ല. ഇത്തരക്കാര്‍ ഏതെങ്കിലുമൊരു ഗ്രൂപ്പിന്റെ ഭാഗമായിട്ടാണ് രക്ഷപ്പെടുന്നത്. പലരും സ്വന്തക്കാര്‍ക്ക് എന്തെങ്കിലുമൊക്കെ കിട്ടാന്‍ വേണ്ടിയിട്ടാണ് ഈ പരിപാടികളൊക്കെ ചെയ്യുന്നത്. ഒരിക്കലും ഇത്തരം നീക്കം സംവിധായകന്‍ സിബി മലയിലാണ് പൊളിച്ചത്. അന്ന് രോഷത്തോടെ അദ്ദേഹം പ്രതികരിച്ചിരുന്നു. വളരെ മോശം കാര്യങ്ങളായിരുന്നു മറ്റുള്ളവര്‍ ചെയ്തിരുന്നത്. അവരുടെ കള്ളക്കളികളൊക്കെ പൊളിഞ്ഞത് സിബി മലയില്‍ രാജിവെക്കുമെന്ന് പറഞ്ഞത് കൊണ്ടാണെന്നും ശാന്തിവിള പറഞ്ഞു.

3

താരസംഘടനയായ അമ്മ 5000 രൂപ അവശ കലാകാരന്മാര്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് അര്‍ഹിക്കാത്തവര്‍ക്ക് കിട്ടുന്നുണ്ടെന്നാണ് ഷമ്മി തിലകനാണ് പറഞ്ഞത്. സിനിമയുടെ ഏതെങ്കിലുമൊരു മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷനുണ്ട്. അത് വാങ്ങണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാരിന്റെ നയം മോഹന്‍ലാലിനും മമ്മൂട്ടിക്കും ജൂനിയര്‍ താരങ്ങള്‍ക്കും ഒരേ നയമാണ്. കാരണം തരംതിരിച്ച് ആര്‍ക്കും പെന്‍ഷന്‍ നല്‍കാനാവില്ല. ഷമ്മിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അമ്മയില്‍ മത്സരിക്കണമായിരുന്നു. അവിടെ നാമനിര്‍ദേശ പത്രിക ഒപ്പില്ലാതെ സമര്‍പ്പിച്ചത് അത് തള്ളാന്‍ വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ തള്ളരുതെന്നും ശാന്തിവിള പറഞ്ഞു.

4

വിജയ് ബാബുവും മണിയന്‍പ്പിള്ള രാജുവും ജയിച്ചതെങ്ങനെയാണ്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് ഇവരെല്ലാം ജയിച്ചത്. ഷമ്മിക്ക് യാതൊരു ജനപിന്തുണയുമില്ല. അതുകൊണ്ട് മത്സരിച്ചിരുന്നെങ്കില്‍ തോറ്റുപോകുമായിരുന്നു. ഷമ്മി ഫേസ്ബുക്ക് പോസ്റ്റിടും, അതിനെ പിന്തുണയ്ക്കുന്നവര്‍ മാത്രമാണ് ഉള്ളത്. അല്ലാതെ പിന്തുണയൊന്നുമില്ല. തിലകന്‍ എന്ന വലിയ വ്യക്തിയുടെ മകനായത് കൊണ്ട് മാത്രമാണ് ഷമ്മിയെ ആളുകള്‍ ഇഷ്ടപ്പെടുന്നത്. അല്ലാതെ ഷമ്മിയുടെ ക്യാരക്ടര്‍ കൊണ്ടല്ല. നക്കാപിച്ച കാശ് കൊടുത്താല്‍ കൈയ്യടിക്കുന്നവരാണോ അമ്മയില്‍ ഉള്ളത്. അങ്ങനെ പറയാന്‍ ഷമ്മിക്ക് ഒരു യോഗ്യതയുമില്ല. തിലകന്‍ ചേട്ടന്‍ 5000 രൂപ വാങ്ങിയിരുന്നു. അതെന്താണ് ഷമ്മി പറയാത്തതെന്നും ശാന്തിവിള ചോദിച്ചു.

5

5000 രൂപ വലിയ ആളുകള്‍ വാങ്ങുന്നുണ്ടെങ്കില്‍ അവര്‍ നാണംകെട്ടവരാണ്. അതിന് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതെന്തിനാണ്. എത്രയോ പേര്‍ക്ക് ആ പണം കൊണ്ട് ആശ്വാസമുണ്ട്. നക്കാപിച്ച കൊടുത്താല്‍ കൈയ്യടിക്കുന്നവരാണ് അമ്മയില്‍ ഉള്ളവരെന്ന് ഇനി ഷമ്മി പറയരുത്. പുറത്തായാല്‍ പ്രശ്‌നമാണ് ഷമ്മി. നിങ്ങള്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കൂ. സംഘടനയ്ക്കുള്ളില്‍ നിന്ന് ഫൈറ്റ് ചെയ്യൂ. പുറത്തുപോയാല്‍ പ്രതികരിക്കാന്‍ പറ്റില്ല. തിലകന്‍ ചേട്ടനെ ഗണേഷ് കുമാര്‍ ഗുണ്ടകളെ വെച്ച് തല്ലാന്‍ നോക്കിയെന്ന് പറഞ്ഞു. ഒരിക്കലും മലയാള സിനിമയിലെ ഒരു സംഘടനയും തിലകന്‍ ചേട്ടനെ അങ്ങനെ ചെയ്യില്ല. കാരണം അത്രയ്ക്ക് ബഹുമാനമാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍

English summary
director santhivila dinesh says film federation are full of financial irregularities, remarks goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X