Get Updates
Get notified of breaking news, exclusive insights, and must-see stories!

തോളില്‍ കൈയ്യിടാത്ത, തമാശയില്‍ വിരിഞ്ഞ സൗഹൃദം: ലാലുമായുള്ള ബന്ധത്തില്‍ സിദ്ദിഖിന്റെ വാക്കുകള്‍

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ സംവിധാന കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാലുമാര്‍. അതില്‍ സിദ്ദിഖ് വിടപറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇരുവരുടെയും സൗഹൃദത്തിനുള്ള ആഴം ശക്തമായിരുന്നു. സിദ്ദിഖ് അസുഖബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിവരില്‍ ലാലുമുണ്ടായിരുന്നു. സിദ്ദിഖ് തന്നെ ഈ സൗഹൃദത്തെ കുറിച്ചും, ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചും പറഞ്ഞിട്ടുണ്ട്.

ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കാരണം ഹ്യൂമര്‍സെന്‍സും, സമാന ചിന്താഗതിയുമാണെന്നായിരുന്നു സിദ്ദിഖിന്റെ മറുപടി. ഒരു കാര്യം പറഞ്ഞാല്‍, അതില്‍ രണ്ട് പേര്‍ക്കും ഒരേ അഭിപ്രായം തന്നെയായിരിക്കും പറയാനുണ്ടാവുക. അതേ കാരണം കൊണ്ടാണ് ഒന്നിച്ച് പോകാന്‍ സാധിച്ചത് എന്ന് സിദ്ദിഖ് പറഞ്ഞത്.സിദ്ദിഖിന്റെ വാക്കുകള്‍ പൂര്‍ണമായും ശരിയായിരുന്നു എന്നാണ് കാലം തെളിയിച്ചത്. ഇരുവരുടെയും സൗഹൃദത്തിന് ഒരിക്കലും കോട്ടം തട്ടിയിരുന്നില്ല. പിരിഞ്ഞപ്പോള്‍ പോലും ഇരുവരും തമ്മില്‍ പരസ്പരം കുത്തുവാക്കുകളൊന്നും പറഞ്ഞിരുന്നില്ല. സാധാരണ വേര്‍പിരിയുമ്പോള്‍ സംഭവിക്കുന്ന കാര്യമായിരുന്നു അത്.

siddique

എന്നാല്‍ സിദ്ദിഖ്-ലാലുമാരുടെ കാര്യത്തില്‍ അത് വ്യത്യസ്തമായിരുന്നു. അങ്ങേയറ്റത്തെ സൗഹൃദം അവര്‍ തമ്മിലായിരുന്നു. എന്നാല്‍ പരസ്പരമുള്ള ബഹുമാനമോ, സഭ്യതയുടെ അതിര്‍വരമ്പോ ലംഘിക്കുന്നതൊന്നും ഇവരുടെ സൗഹൃതത്തില്‍ ഉണ്ടായിട്ടില്ല. തമാശയ്ക്ക് പോലും എടാ എന്ന് വിളിക്കാറില്ല, ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പോലെ തോളില്‍ കൈയ്യിട്ട് നടക്കാറില്ലാത്ത സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്ന് സിദ്ദിഖ്-ലാലുമാര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

തമാശയ്ക്ക് പോലും ഞങ്ങള്‍ തല്ലുണ്ടാക്കാറില്ല. പരസ്പരം പേരുവിളിക്കാറാണ് പതിവ്. അതല്ലെങ്കില്‍ എടോ എന്നാണ് വിളിക്കുക. അതിനപ്പുറത്തേക്ക് രണ്ടാളും പോയിട്ടില്ല. അതായിരുന്നു ഞങ്ങളുടെ സൗഹൃദമെന്ന് പരസ്പര ബഹുമാനത്തോടെ തന്നെ സിദ്ദിഖ്-ലാലുമാര്‍ പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചതും ഇതുപോലെ വളരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാിരുന്നു. സിദ്ദിഖിന് പഠിക്കുന്ന കാലത്തേ മിമിക്രിയില്‍ താല്‍പര്യമുണ്ടായിരുന്നു.

അക്കാലത്ത് എറണാകുളം കച്ചേരിപ്പടിക്കടുത്ത് പുല്ലേപടിയില്‍ ഉണ്ടായിരുന്ന ഫ്രണ്ട്‌സ് ക്ലബ്ബിന്‍റെ ഭാഗമായിരുന്നു സിദ്ദിഖ്. അതേസമയം ലാല്‍ ഇവരുടെ പ്രധാന എതിരാളിയായ ക്രേസി ബോയ്‌സിലും. ഇരുവരും സൗഹൃദത്തിലാവുന്നതും ഈ ക്ലബുകള്‍ വഴിയാണ്. സിദ്ദിഖും അന്നത്തെ സുഹൃത്തായിരുന്ന ഉസ്മാനും ചേര്‍ന്ന് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ മിമിക്ര അവതരിപ്പിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഉസ്മാന്‍ അപ്രതീക്ഷിതമായി മിമിക്രി നിര്‍ത്തിയതായി അറിയിക്കുകയായിരുന്നു. അവിടെ നിന്നാണ് ലാലിനൊപ്പം ഒപ്പം കൂട്ടിയത്.

നിലയ്ക്കാത്ത കരഘോഷമായിരുന്നു ഇവരുടെ പരിപാടികള്‍ക്ക്. അത് പിന്നീട് സിനിമകളിലേക്കും ഇവരെ നയിക്കുകയായിരുന്നു. ഹിറ്റുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. ഇവര്‍ ഒരുപാട് കാലം മലയാളം സിനിമ ഭരിക്കും എന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി പിരിഞ്ഞത്. ആരെയും വേദനിപ്പിക്കാതിരിക്കാന്‍ വേര്‍പിരിയുകയാണെന്നായിരുന്നു പ്രഖ്യാപനം. സിദ്ദിഖ് പിന്നീട് പല ഭാഷകളില്‍ സംവിധായകനായപ്പോള്‍ ലാല്‍ നിര്‍മാതാവും, വിതരണക്കാരനും, നടനുമൊക്കെയായി തിളങ്ങി. എന്നാല്‍ ഒരിക്കല്‍ പോലും സൗഹൃദത്തില്‍ വിള്ളല്‍ സംഭവിച്ചില്ല. അത്രയും ശക്തമായിരുന്നു അവരുടെ സൗഹൃദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+