• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പെട്ടിമുടിയുടെ കണ്ണീരായ കുഞ്ഞ് ധനുഷ്‌കയുടെ 'കുവി' ഇനി തനിച്ചല്ല, കുവിയെ ഏറ്റെടുക്കാൻ ഒരു പോലീസുകാരൻ

പെട്ടിമുടി: ഇടുക്കി പെട്ടിമുടിയില്‍ ഒറ്റരാത്രി കൊണ്ട് മണ്ണിടിച്ചിലില്‍ ഇല്ലാതായത് നിരവധി ജീവനുകളാണ്. കൊവിഡ് കാലത്ത് കേരളത്തിന്റെ ദുരന്ത ഭൂമിയായി പെട്ടിമുടി മാറി. പെട്ടിമുടിയില്‍ മലയാളികളുടെ കണ്ണീരായി മാറി രണ്ട് വയസ്സുകാരി ധനുഷ്‌കയും അവളുടെ കളിക്കൂട്ടുകാരിയായ വളര്‍ത്തുനായ കുവിയും.

ദുരന്തത്തില്‍ കാണാതായ ധനുഷ്‌ക്കയ്ക്ക് വേണ്ടി രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചില്‍ ഫലം കണ്ടിരുന്നില്ല. ഒടുവില്‍ പാലത്തിന് അടിയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കുവിയാണ്. കൂട്ടുകാരിയുടെ മരണശേഷം ഒറ്റപ്പെട്ട കുവിയെ ഒടുവില്‍ ഒരു പോലീസുകാരൻ ഏറ്റെടുത്തിരിക്കുകയാണ്.

 പ്രിയപ്പെട്ട കളിക്കൂട്ടുകാരി

പ്രിയപ്പെട്ട കളിക്കൂട്ടുകാരി

ധനുഷ്‌കയുടെ മുത്തശ്ശി ഒഴികെ കുടുംബത്തിലുളളവരെല്ലാം പെട്ടിമുടിയിലെ ദുരന്തത്തില്‍ മരണപ്പെട്ടു. കുവി ധനുഷ്‌കയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുകാരി ആയിരുന്നു. മണം പിടിച്ച് പാലത്തിന് അടിയിലേക്ക് രക്ഷാ പ്രവര്‍ത്തകരെ എത്തിച്ചത് കുവി ആയിരുന്നു. കുഞ്ഞിന്റെ ചലനമറ്റ ശരീരം പുറത്തെടുത്തതിന് ശേഷം തളര്‍ന്ന് കിടക്കുന്ന കുവി നാട്ടുകാര്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കും വേദനയായിരുന്നു.

cmsvideo
  pettimudi rehabilitation package announced by pinarayi vijayan| Oneindia Malayalam
  കുവി ഇനി അനാഥയല്ല

  കുവി ഇനി അനാഥയല്ല

  ധനുഷ്കയുടെ മരണശേഷം ആരോടും അടുക്കാതെ നടന്ന കുവിയ്ക്ക് ഒടുവിലൊരു നാഥനുണ്ടായിരിക്കുകയാണ്. ഡോഗ് സ്ക്വാഡിലെ ട്രെയിനർ ആയ അജിത് മാധവൻ

  ധനുഷ്‌കയുടെ കൂവിയെ ഏറ്റെടുക്കാൻ സന്നദ്ധനായി മുന്നോട്ട് വന്നിരിക്കുന്നത്. കേരള പോലീസ് പങ്കുവെച്ച കുറിപ്പ് വായിക്കാം: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുവയസുകാരി ധനുഷ്കയെ കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ തയ്യാറായി ജില്ലാ കെ 9 ഡോഗ് സ്ക്വാഡിലെ ട്രെയിനറും സിവിൽ പൊലീസ് ഓഫീസറുമായ അജിത് മാധവൻ.

  ജീവനോടെ മുത്തശ്ശി മാത്രം

  ജീവനോടെ മുത്തശ്ശി മാത്രം

  ഏറ്റെടുത്ത് വളർത്താനുള്ള അനുമതിക്കായി അജിത് കലക്ടറെയും വനസംരക്ഷണ സമിതിയെയും സ്ഥലം എം പി യെയും സമീപിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് സ്റ്റെഫിയുടെ ട്രെയിനറാണ് അജിത്. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി 8ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തി പുഴയിൽ നോക്കി നിർത്താതെ കരഞ്ഞ ചിത്രം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. കുവിയെ പോറ്റിവളർത്തിയവരിൽ ധനുഷ്കയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ജീവനോടെയുള്ളത്.

  ഭക്ഷണം പോലും കഴിക്കാതെ

  ഭക്ഷണം പോലും കഴിക്കാതെ

  വെള്ളിയാഴ്ചയാണ് പെട്ടിമുടി പുഴയിൽ നിന്നും രണ്ടു വയസുകാരി ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് കൂവിയെ തേടിയെത്തിയ അജിത്തിനോട് അവൾ ആഹാരമൊന്നും കഴിക്കാതെ എവിടയോ കിടക്കുന്നുണ്ട് എന്ന് സ്ഥലവാസികൾ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോൾ ഒരു ലയത്തിന് പുറകിൽ അവശയായി കുവിയെ കണ്ടെത്തുകയായിരുന്നു. ആദ്യം ഭക്ഷണം കൊടുത്തപ്പോൾ അവൾ കഴിക്കാൻ കൂട്ടാക്കിയില്ല.

  അജിത്തിനെ വിട്ടുമാറിയില്ല

  അജിത്തിനെ വിട്ടുമാറിയില്ല

  നായ്ക്കളെ അത്യധികം ഇഷ്ടപ്പെടുന്ന അജിത്തിന്റെ സ്നേഹവാൽസ്യങ്ങൾക്ക് മുന്നിൽ പിന്നീട് കുവി വഴങ്ങുകയായിരുന്നു. അതിനുശേഷം രണ്ടുമൂന്ന് ദിവസം കുവി അജിത്തിനെ വിട്ടുമാറിയില്ല. അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി അധികൃതരെ സമീപിച്ചത്. അനുമതി ലഭിച്ചാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത് ആലോചിക്കുന്നത്.

  മണം പിടിച്ചെത്തി കുവി

  മണം പിടിച്ചെത്തി കുവി

  അപകടം നടന്ന പെട്ടിമുടിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള ഗ്രാവൽ ബാങ്ക് എന്ന സ്ഥലത്ത് നിന്നാണ് ധനുഷ്കയുടെ മൃതദേഹം കണ്ടെടുത്തത്. ഇവിടെയുള്ള തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോസ്ഥർ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു''.

  English summary
  Dog Squad trainer will take care of the pet dog of two year old Pettimudi victim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X