'രാജ്യത്ത് ഹൈന്ദവ ഭരണമാണ് വേണ്ടതെന്ന് പറയാന്‍ നാണമില്ലേ'? രാഹുല്‍ ഗാന്ധിയോട് പിണറായി വിജയൻ
മലപ്പുറം: രാജ്യം ഭരിക്കേണ്ടത് ഹിന്ദുക്കള്‍ ആണെന്നുളള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഹൈന്ദവ ഭരണമാണ് വേണ്ടത് എന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് നാണമില്ലേ എന്ന് പിണറായി വിജയന്‍ ചോദിച്ചു. താന്‍ ഹിന്ദുവാണ് എന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് പറയുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക്, തുടരന്വേഷണ നീക്കവുമായി പോലീസ്
ഇന്ത്യയുടെ മതനിരപേക്ഷതയെ കുറിച്ച് ധാരണ ഇല്ലാതെ ആണോ ഒരു നേതാവ് പ്രസംഗിക്കേണ്ടത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നിട്ടും കോണ്‍ഗ്രസ് അതില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് രാജ്യം ഹിന്ദു ഭരിക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
''യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. അതിനാൽ തന്നെ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഓരോ ചെറിയ വിഷയങ്ങളിലും വര്‍ഗീയത കലര്‍ത്തുകയാണ്. യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധിക്കുള്ള കുറുക്കു വഴിയായി വര്‍ഗീയ ദ്രുവീകരണത്തിനാണ് ശ്രമം. കേരളത്തില്‍ ഇനി വികസനം നടക്കാന്‍ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷം''. ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ടെന്നും പിണറായി പറഞ്ഞു. ''ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോള്‍ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. തീവ്രവാദികളുടെ കാഴ്ചപ്പാടാണ് മുസ്ലീംലീഗ് ഏറ്റെടുക്കുന്നത്. മുസ്ലീംലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ആ പാര്‍ടിയിലെ സമാധാന കാംക്ഷികളായവര്‍ രംഗത്ത് വരണം''.
''കാവ്യ പത്തിലധികം തവണയെങ്കിലും വിളിച്ചിട്ടുണ്ട്'', കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സംവിധായകൻ
''മലബാർ സമരത്തെ വർഗീയവത്ക്കരിക്കാന്‍ ഹിന്ദു വർഗീയവാദികളും ഇസ്‍ലാമിക തീവ്രവാദികളും ശ്രമിക്കുകയാണ്. വർഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍. മലബാര്‍ കലാപത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നു എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കുകയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചെയ്‌തത്. സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്താണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്''.
''എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി നേര്‍ക്കുനേര്‍ പോരടിച്ച് വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്. അത് വിസ്‌മരിക്കരുത്. അദ്ദേഹം സൃഷ്‌ടിച്ച രാജ്യത്തിന് നല്‍കിയ പേര് മലയാളരാജ്യം എന്നായിരുന്നു. 1921 ലെ ഈ മലബാര്‍ പോരാട്ടത്തെ വര്‍ഗീയവല്‍കരിക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം'' എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.