Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങൾ; പൊട്ടിക്കരഞ്ഞ് പ്രദീപ്, ശിക്ഷ കുറയ്ക്കണമെന്ന് മാർട്ടിൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി വിധി പ്രഖ്യാപിക്കുന്ന വേളയിൽ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ. ഇക്കാലമത്രയും കേസിന് പിന്നാലെ നടന്ന പ്രതികൾ ശിക്ഷ വിധിച്ചതിന് പിന്നാലെ പൊട്ടിക്കരയുന്ന രംഗങ്ങൾക്കും കോടതി സാക്ഷിയായി. രണ്ടാം പ്രതി മാർട്ടിൻ, ആറാം പ്രതി പ്രദീപ് എന്നിവരാണ് വിധിക്ക് പിന്നാലെ കരച്ചിൽ അടക്കാനാവാതെ പൊട്ടിക്കരഞ്ഞത്. ഇരുവരും ശിക്ഷയിൽ ഇളവ് വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ കോടതി തയ്യാറായിരുന്നില്ല.

ഇന്ന് രാവിലെ കോടതി കൂടിയപ്പോൾ പ്രതികളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്‌ജി ചോദിച്ചിരുന്നു. കേസിൽ താൻ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നും നിരപരാധിയാണെന്നും അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നുമായിരുന്നു രണ്ടാം പ്രതി മാർട്ടിൻ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. ശേഷം ശിക്ഷ വിധിച്ചപ്പോഴും മാർട്ടിൻ തന്റെ വാദങ്ങൾ ആവർത്തിച്ചെങ്കിലും ചെവിക്കൊള്ളാൻ കോടതി തയ്യാറായില്ല.

martinandpradeep

കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതികളുടെ പ്രായം ഉൾപ്പെടെ കണക്കിലെടുത്തു കൊണ്ടായിരുന്നു പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകാൻ കോടതി തയ്യാറാവാതിരുന്നത്. നേരത്തെയും സമാനമായി പ്രതികളുടെ പ്രായം ഉൾപ്പെടെ കണക്കിലെടുത്ത് കോടതികൾ ശിക്ഷ വിധിച്ചിട്ടുണ്ട്.

പ്രതികൾ വാദിച്ചത് ഇങ്ങനെ

അതിക്രൂരമായ ബലാത്സംഗം നടന്നാലേ പരമാവധി ശിക്ഷ നൽകാനാകൂ എന്നായിരുന്നു കോടതിയിൽ പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചത്. മറ്റ് പ്രതികളുടെ അഭിഭാഷകരും സമാനമായി ശിക്ഷാ വിധിയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതികളിൽ പൾസർ സുനിക്ക് മാത്രമാണ് കാര്യമായ ക്രിമിനൽ പശ്ചാത്തലം ഉള്ളതെന്നാണ് കോടതിയുടെ നിരീക്ഷണം. എങ്കിലും എല്ലാ പ്രതികൾക്കും ഒരുപോലെയുള്ള ശിക്ഷകളാണ് വിധിച്ചത്.

പ്രോസിക്യൂഷൻ വാദം

എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ തുടക്കം മുതൽ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു., അവരെ ഒരു ചങ്ങലയായി കണക്കാക്കിയാണ് പ്രോസിക്യൂഷൻ വാദം ഉന്നയിച്ചത്.

ശേഷം രണ്ട് മുതൽ ആറുവരെയുള്ള പ്രതികൾക്ക് ഒരേപോലെ ശിക്ഷ നൽകണോയെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഒന്നാം പ്രതിയാണ് പ്രധാനകുറ്റകൃത്യം ചെയ്‌തതെങ്കിലും മറ്റുള്ളവർ അതിനുവേണ്ടി കൂട്ടായിനിന്ന് പ്രവർത്തിച്ചതിനാൽ ഒന്നാം പ്രതിയുടെ അതേ ശിക്ഷ തന്നെ എല്ലാവർക്കും നൽകണമെന്നായിരുന്നു ഇവിടെ പ്രോസിക്യൂഷൻ വാദിച്ചത്.

ആദ്യം പുറത്തിറങ്ങുക പൾസർ സുനി

ഇപ്പോഴത്തെ ശിക്ഷാ വിധി വന്നതോടെ ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക പ്രധാന പ്രതിയായ പൾസർ സുനി ആണെന്ന് ഉറപ്പായി കഴിഞ്ഞു. ഇയാൾക്ക് കൂട്ടബലാത്സംഗ കേസിൽ 20 വർഷത്തിന് പുറമെ അഞ്ച് വർഷം അധിക ശിക്ഷയും വിധിച്ചെങ്കിലും 20 വർഷം മാത്രം തടവുശിക്ഷ അനുഭവിച്ചാൽ മതിയാവും. നിലവിൽ ഏഴര വർഷത്തോളം ഇയാൾ വിചാരണ തടവുകാരനായി ജയിലിൽ കിടന്നതിനാൽ ഇത് കുറച്ച് കൊണ്ടുള്ള കാലയളവ് ജയിലിൽ കിടന്നാൽ മതിയാവും.

രണ്ടാം പ്രതി മാർട്ടിനും 20 വർഷമാണ് തടവുശിക്ഷ. ഏഴ് വർഷം വിചാരണ തടവ് അനുഭവിച്ചതിനാൽ 13 വർഷം കൂടി തടവുശിക്ഷ അനുഭവിച്ചാൽ മതി. ശേഷിക്കുന്നവരിൽ മണികണ്ഠൻ 16 വർഷം, വിജീഷ് 16 വർഷം, വടിവാൾ സലീം 18 വർഷം, പ്രദീപ് 18 വർഷം എന്നിങ്ങനെയാവും മറ്റ് പ്രതികൾ അനുഭവിക്കേണ്ട ശിക്ഷാ കാലയളവ് ഇനി അവശേഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+