ചാലിയാര്‍ പുഴയില്‍നിന്ന് കക്ക വാരുന്നതിനിടെ അധ്യാപകന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ചാലിയാര്‍ പുഴയില്‍ കക്ക വാരാനിറങ്ങിയ അധ്യാപകന്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് ആരോടിക്കുന്നത്ത് എന്‍ കുഞ്ഞന്റെ മകന്‍ സജീഷ് (29) ആണ് ഇന്നലെ വൈകുന്നേരം കൊണ്ടോട്ടി വാഴയൂര്‍ തിരുത്തിയാട് നെച്ചിക്കടവില്‍ ഒഴുക്കില്‍ പെട്ടത്.

കാലിത്തീറ്റ കുംഭകോണം: ലാലുവിന് ഉറക്കമില്ലാത്ത ആദ്യ രാത്രി, ശിക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്!

പുഴക്കരയില്‍ വസ്ത്രവും മൊബൈലും കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ 6.30 മണിയോടെയാണ് സജീഷിന്റെ മൃതദേഹം കണ്ടെടുത്തത്.അടിയൊഴുക്ക് ശക്തമായ ഈ ഭാഗത്ത് നാട്ടിലെ പരിചയസമ്പന്നര്‍ പോലും ഇറങ്ങാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

sajeesh

ചാലിയാര്‍ പുഴയില്‍നിന്ന് കക്ക വാരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ച അധ്യാപകന്‍ സജീഷ്(29)

വാഴക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനാണ്.സജീഷിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടില്ല.മാതാവ്.തങ്ക.ഭാര്യ:സരിത.സഹോദരി:സ്മിത.ഏക സഹോദരന്‍ സനില്‍ 2014 സെപ്തംബര്‍ 25 ന് രാത്രി ഉറക്കത്തില്‍ മരണപ്പെട്ടിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ശേഷം ഇന്ന് വൈകിട്ടോടെ മൃതദേഹം മറവ് ചെയ്യും.

മരണ വിവരം അറിഞ്ഞ് സജീവ് പഠിപ്പിക്കുന്ന വാഴക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും വിദ്യാര്‍ഥികളും വീട്ടിലേക്കെത്തി. ഇന്നലെ രാത്രിയോടെയാണ് സ്‌കൂളധികൃതര്‍ മരണ വിവരം അറിയുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Drown death by a teacher in chaliyar river

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്