Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്നുക്ഷാമം; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മെഡിക്കല്‍ കോളേജുകളിലും ഉള്‍പ്പടെ മരുന്നുക്ഷാമമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പനി ബാധിതര്‍ക്ക് നല്‍കുന്ന പാരസെറ്റമോള്‍, ജീവിത ശൈലി രോഗങ്ങല്‍ക്കും പ്രമേഹങ്ങള്‍ക്കുമുള്ള ഇന്‍സുലിന്‍ ഉള്‍പ്പടെയുള്ള മരുന്നുകളും പല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുമില്ല. അത്യാഹിത വിഭാഗങ്ങളിലേക്കുള്ള അഡ്രിനാലിന്‍ പോലുള്ള മരുന്നുകളും ബന്ധുക്കള്‍ പുറത്ത് നിന്ന് വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും ആവശ്യമായ മരുന്ന് വാങ്ങി നല്‍കുന്നത്.

kerala

700ല്‍ അധികം മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും. സാമ്പത്തിക വര്‍ഷം അവസാനിച്ചാലും അഞ്ച് മാസം കൂടി വിതരണം ചെയ്യാനുള്ള മരുന്ന് കണക്കാക്കി വാങ്ങുകയാണ് പതിവ്. എന്നാല്‍ ഇത്തവണ കൊവിഡ് സാഹചര്യം അവസാനിച്ചതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ഉയര്‍ന്നു. ഇതോടെ സ്‌റ്റോക്ക് തികയാത്ത അവസ്ഥയായി.

കാരുണ്യ പദ്ധതിയില്‍ നിന്ന് 69 കോടി രൂപ ഉപയോഗിച്ച് ആശുപത്രികള്‍ തന്നെ മരുന്നുവാങ്ങണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഏപ്രില്‍ മാസത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ മരുന്ന് എത്തിക്കുകയാണ് പതിവ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസംബറിലാണ് ഡെന്‍ഡര്‍ ക്ഷണിക്കുന്നത്. ഇതും ഒരു തരത്തില്‍ മരുന്നിന്റെ ലഭ്യതക്കുറവിന് കാരണമായി. കൊവിഡ് സാഹചര്യമാണ് മരുന്നു ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

ആന്റി ബയോട്ടിക്കുകളായ അമോക്സിസിലിന്‍, സെഫ്പോഡോക്സിം, സിപ്രോഫ്ളോക്സാസിന്‍, സെഫെക്സിം, ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്‍കുന്ന റാബപ്രസോള്‍, പാന്റോ പ്രസോള്‍ എന്നിവയാണ് കിട്ടാനില്ലാത്ത മരുന്നുകള്‍. രക്തം കട്ടപിടിക്കാതിരിക്കാന്‍ ഹൃദ്രോഗികള്‍ക്ക് നല്‍കുന്ന ആസ്പിരിന്‍ 75, കൊളസ്ട്രോളിന് നല്‍കുന്ന അറ്റോവ സ്റ്റാറ്റിന്‍ 20, ഹൃദ്രോഗ, അര്‍ബുദ ചികില്‍സകള്‍ക്കുള്ള പല മരുന്നുകള്‍ക്കും ലഭ്യത കുറവുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+