കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസാരിക്കുന്ന പെണ്ണാണ്, മലയാളികള്‍ക്ക് എന്നെ ഇഷ്ടമല്ല; ഞെട്ടിച്ച വാക്കുകളുമായി ഭാഗ്യലക്ഷ്മി, വൈറല്‍

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വരുന്ന വിമര്‍ശനങ്ങളോടെല്ലാം പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തനിക്ക് എവിടെയായാലും കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതാണ് ശീലമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ഭാഗ്യലക്ഷ്മി വ്യക്തമാക്കിയത്. ഇങ്ങനെ കാര്യങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് പലര്‍ക്കും ഇത് പിടിക്കുന്നില്ല.

പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍പൊട്ടിക്കരഞ്ഞ് ദില്‍ഷ; ഇതും നാടകമാണെന്ന് പറയരുത്, അനുഭവിച്ചേ പോകൂ... മറുപടി വൈറല്‍

സംഘടനയായാലും, സാമൂഹ്യ വിഷയങ്ങളിലായാലും ഞാന്‍ എന്റെ കാര്യം തുറന്ന് പറയും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാന്‍ പറയാറുണ്ട്. ചിലര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകുമോ, അവസരം നഷ്ടമാകുമോ എന്നൊക്കെ ഭയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!

1

ഞാന്‍ സ്റ്റുഡിയോയിലൊക്കെ എന്ത് കാര്യമുണ്ടായാലും തുറന്ന് പറയും. ആദ്യമൊക്കെ അവള്‍ക്ക് അഹങ്കാരമാണെന്ന് പറയും. പിന്നീടാണ് അത് ആ സ്ത്രീയുടെ പ്രകൃതമാണെന്ന് മനസ്സിലാവുക. നമ്മള്‍ ചെയ്യുന്ന ജോലിയില്‍ മികച്ചതാണെങ്കില്‍ മുന്നോട്ട് പോകുന്തോറും പ്രതികരിക്കാനുള്ള സ്‌പേസ് കൂടുതലായി ലഭിക്കും. എനിക്ക് പ്രതികരിക്കാതിരുന്നില്ലെങ്കില്‍ വലിയ കുറ്റബോധം തോന്നും. അതുകൊണ്ട് മിണ്ടാതിരിക്കാന്‍ തോന്നാറില്ല. ഇതിനൊരു മറുപടി നല്‍കാത്തത് ഭയപ്പെടുന്നത് പോലെയല്ലേ, എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്. തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

2

വ്‌ളോഗറെ തല്ലിയ കാര്യത്തില്‍ എനിക്ക് ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല. അത് ശരിയായിട്ടേ ഇപ്പോഴും എനിക്ക് തോന്നുന്നുള്ളൂ. ഒരുപക്ഷേ അത് ഹാന്‍ഡില്‍ ചെയ്ത രീതി വ്യത്യസ്തമാണെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ അത് ചെയ്തത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ജനാധിപത്യം എന്നത് ഒരാള്‍ക്ക് മാത്രം അല്ലല്ലോ, എല്ലാവര്‍ക്കും ഉള്ളതല്ലേ. ഈ രാജ്യത്ത് അധ്വാനിച്ച് ജീവിക്കുന്ന എനിക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. അങ്ങനെയുള്ള എന്നെ എവിടെയോ ആരോ പറഞ്ഞ കാര്യങ്ങള്‍ വെച്ച് സ്‌ക്രിപ്പ്റ്റുണ്ടാക്കി മോശം കാര്യങ്ങള്‍ പറയുകയാണ്. എന്നെ പറ്റി മാത്രമല്ല സുഗതകുമാരിയെ പറ്റി മോശമായി പറഞ്ഞു. അതില്‍ എവിടെയാണ് ജനാധിപത്യമെന്നും ഭാഗ്യ ലക്ഷ്മി ചോദിച്ചു.

3

ജനാധിപത്യം കാത്തുസൂക്ഷിക്കുക എന്നത് എന്റെ മാത്രം കടമയല്ലല്ലോ. ആ വ്യക്തിക്കും അങ്ങനെ ആവാമായിരുന്നു. അത് കൈകാര്യം ചെയ്ത രീതി വേണമെങ്കില്‍ തെറ്റായി പറയാം. അത് വേറെ രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു. അത് മാത്രമേ ഉള്ളൂ. അല്ലാതെ അതില്‍ എനിക്ക് കുറ്റബോധമൊന്നും ഇല്ല. വേറൊരാളുണ്ട്, സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരെ പറ്റിയും പറയുന്ന ഒരാളുണ്ട്. അയാളുടെ പേര് പറയുന്നില്ല. നേരത്തെ പലവട്ടം പറഞ്ഞതാണ്. വയലാറിനെ കുറിച്ചൊക്കെ ഇയാള്‍ ആധികാരികമായി പറയുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ എന്നെ വിളിച്ച് പറഞ്ഞിരുന്നു. കേസ് കൊടുക്കാന്‍ പറഞ്ഞു. അവര്‍ക്കൊന്നും ഇതിന് പിന്നാലെ നടക്കാന്‍ വയ്യാത്തത് കൊണ്ടാണ് ഇവര്‍ ഇത് വീണ്ടും തുടരുന്നത്.

4

സൈബര്‍ അറ്റാക്ക് എന്നത് ഞാന്‍ കുറേ അനുഭവിച്ചിട്ടുണ്ട്. എട്ട് വര്‍ഷത്തോളം എന്നെ എന്റെ മക്കളെയും ചേര്‍ത്ത് പലതും പറഞ്ഞിട്ടുണ്ട്. ഒരാള്‍ ഇവര്‍ എന്റെ മക്കളല്ലെന്ന് പറഞ്ഞു. എന്റെ പ്രായം കണ്ടിട്ടും ഇത്രയും വലിയ മക്കളുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. ഏതോ രണ്ട് പുരുഷന്മാരാണ് അച്ഛന്മാര്‍ എന്നെല്ലാം പറഞ്ഞു. എങ്ങനെയാണ് ഒരമ്മ ഇതെല്ലാം സഹിക്കുക. ഒരു ഓണത്തിന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ചിത്രത്തെ കുറിച്ചാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആ സമയത്ത് ഞാന്‍ തന്നെ അയാളെ കണ്ടെത്തി. പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പക്ഷേ ആ കേസ് എന്തായി, ഒന്നും ആയിട്ടില്ല. ഇപ്പോഴും ആ കേസ് അവിടെ തന്നെയുണ്ട്.

5

ആ വ്യക്തിക്ക് ജാമ്യം കിട്ടി. ഞാന്‍ സൈബര്‍ സെല്ലില്‍ കൊടുത്ത പരാതിയെല്ലാം ഇപ്പോഴും അവിടെയുണ്ട്. സ്‌റ്റേഷനില്‍ ആ വ്യക്തിയെ വിളിച്ച് വരുത്തുകയും അപ്പോള്‍ തന്നെ ജാമ്യം കൊടുക്കുകയുമാണ്. ഇനി ഇങ്ങനെ ചെയ്യരുത് എന്ന് മാത്രമാണ് പോലീസ് അയാളോട് പറഞ്ഞത്.പിന്നാലെ ജാമ്യം കിട്ടി അയാള്‍ എന്റെ മുന്നിലൂടെ തന്നെ പോവുകയാണ്. ഇത്രേയുള്ളൂ കാര്യങ്ങള്‍. ബാധിക്കപ്പെട്ട ഒരു വ്യക്തിയുടെ കൂടെ നില്‍ക്കുക എന്നതാണ് ന്യായം. അതിന് പല പക്ഷങ്ങളുണ്ടാവും. അടി കിട്ടിയ ആള്‍ പക്ഷേ പെട്ടെന്ന് ഡൗണ്‍ ആയിരുന്നു. ചെയ്തത് തെറ്റാണെന്ന് അയാള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അയാളെ ഇപ്പോള്‍ ചാനലില്‍ പോലും കാണുന്നില്ല. എല്ലാം അവസാനിപ്പിച്ച മട്ടാണ്.

6

ആ വ്യക്തിയുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. പക്ഷേ മറ്റുള്ളവര്‍ അത് പറഞ്ഞ് പെരുപ്പിക്കുകയാണ്. നീ ആരാണ് അത് ചെയ്യാന്‍ എന്നൊക്കെയാണ് ചോദിക്കുന്നത്. ആ സംഭവത്തോടെ അത്തരം കാര്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നെ എതിര്‍ത്തവര്‍ പലരും പറഞ്ഞത്, ഞാന്‍ ചെയ്തതാണ് തെറ്റ് എന്നാണ്. ഞാന്‍ ആളെ വെച്ച് ചെയ്തിരുന്നെങ്കില്‍ പ്രശ്‌നമില്ലെന്നായിരുന്നു. അതാണ് കൂടുതല്‍ പേരും സംസാരിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍ മക്കളില്ലേ, അവര്‍ ചോദിക്കട്ടെ എന്നായിരുന്നു പറഞ്ഞത്. മലയാള സിനിമയിലെ പലരും പറഞ്ഞിട്ടുണ്ട്. സ്ത്രീ പുരുഷനെ തല്ലരുത് എന്നാണ് ഇവര്‍ പറയുന്നത്. എന്റെ മക്കള്‍ക്ക് ഇതൊന്നും ബാധിക്കില്ല. പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ലെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

7

മലയാളികള്‍ക്ക് തന്നെ ഇഷ്ടമല്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. അത് ബിഗ് ബോസില്‍ നിന്ന് മനസ്സിലായി. സംസാരിക്കുന്ന സ്ത്രീകളെ മലയാളികള്‍ക്ക് ഇഷ്ടമല്ല. ആരെയും ചീത്തവിളിക്കാന്‍ ഇവിടെ തയ്യാറാണ്. സോഷ്യല്‍ മീഡിയ അതിനുള്ള കേന്ദ്രമാണ്. എന്ത് ചെയ്താലും തെറിയാണ്. ബിഗ് ബോസിനെ ഞാന്‍ മനസ്സിലാക്കിയത് തെറ്റിപ്പോയി. എനിക്ക് പറ്റിയ ഒരിടമല്ല അത്. കാണുന്നയാള്‍ക്ക് ഞാന്‍ വഴക്കാളിയാവുമെന്ന് തോന്നിപ്പോകും. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. എന്തെങ്കിലും ബിഗ് ബോസ് ഹൗസില്‍ പറഞ്ഞാല്‍ അത് എങ്ങനെ പുറത്തുവരുന്നതെന്ന് അറിയില്ല. എനിക്ക് എതിരായിട്ടുള്ള വിഷ്വലായിട്ടാണ് പോകുകയെന്ന് അറിയാമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍നിങ്ങളുടെ സൗഹൃദം തീവ്രമാണോ? അതോ കൈവിടുന്നവനാണോ; ഈ ഒപ്ടിക്കല്‍ ചിത്രം പറയും, വൈറല്‍

English summary
dubbing artist bhayalakshmi says keralites dont like her becuase of this reason, her remarks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X