കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ക്കിടെ സിപിഎം പ്രവര്‍ത്തകന്റെ മകന്റെ ചോറൂണ് നടത്തി കെടി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുക കൂടി ചെയ്തതോടെ മന്ത്രി കെടി ജലീല്‍ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാല്‍ വിവാദങ്ങള്‍ പുകയുന്നതിനിടെ സിപിഎം പ്രവര്‍ത്തകന്റെ മകന് ചോറുണ് നടത്തിയിരിക്കുകയാണ് മന്ത്രി. ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടില്‍ വെച്ചായിരുന്നു ചോറൂണ്.

വളാഞ്ചേരി കാവുംപുറം സ്വദേശി രജ്ഞിത്ത്-ഷിബില ദമ്പതികളുടെ മകന്റെ ചോറൂറാണ് മന്ത്രി നടത്തിയത്. നയതന്ത്ര ചാനലുകള്‍ വഴി വന്ന പാക്കേജുകള്‍ സംബന്ധിച്ച് കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

kt

ചിത്രം കടപ്പാട്- സോഷ്യല്‍മീഡിയ

ജലീലിന്റെ രാജി ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ് നേതാക്കള്‍. ഇതിനിടെയാണ് ചോറൂണ് നടന്നത്.കുഞ്ഞിന് പേര് തെരഞ്ഞെടുത്തതും കെടി ജലീല്‍ ത്‌ന്നെയാണ്. ആദം ഗുവേരയെന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.വെള്ളിയാഴ്ച്ചയായിരുന്നു കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറട്രേറ്റ് ചോദ്യം ചെയ്തത്.

Recommended Video

cmsvideo
Bineesh Kodiyeri Is One Of The directors Of B capital | Oneindia Malayalam

മതഗ്രത്ഥം വിതരണം ചെയ്ത സംഭവം, യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിക്കുള്ള പരിചയം, കെടി ജലീലിന്റെ ആസ്ഥി തുടങ്ങിയവ സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതെന്നാണ് വിവരം.


''ഒന്നും പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന അണികളെ സിപിഎം വഞ്ചിക്കുന്നു, പ്രതിഷേധിക്കാന്‍ തയ്യാറാകണം''

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍

കെടി ജലീലിന്റെ രാജി ആവശ്യം: സംസ്ഥാനം പ്രതിഷേധ ചൂടില്‍, സംഘര്‍ഷത്തില്‍ ബി ഗോപാലകൃഷ്ണന് പരിക്ക്കെടി ജലീലിന്റെ രാജി ആവശ്യം: സംസ്ഥാനം പ്രതിഷേധ ചൂടില്‍, സംഘര്‍ഷത്തില്‍ ബി ഗോപാലകൃഷ്ണന് പരിക്ക്

English summary
During the controversy, KT Jaleel performed the naming ceremony of the son of a CPM activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X