കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ജനത ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തീകരിക്കുക എന്നതാണ് എല്‍ഡിഎഫിന്‍റെ കടമ: കെകെ രാഗേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം ഊട്ടിയുറപ്പിച്ച മതസൗഹാർദ്ദത്തെ തകർക്കാൻ ഒരു ശക്തിക്കുമാവില്ല എന്ന വലിയ സന്ദേശം കൂടി നൽകിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്ന് സിപിഎം നേതാവും മുന്‍ രാജ്യസഭാംഗവുമായ കെകെ രാഗേഷ്. തുടർച്ചയായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും നമ്മെ തെല്ലൊന്ന് പിടിച്ചുലച്ചെങ്കിലും ഒട്ടും പിന്നോട്ട് പോയില്ല. ദുരിതകാലത്ത് തന്റെ ജനങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാൻ നമുക്കൊരു ഇച്ഛാശക്തിയുള്ള നേതാവുണ്ടായിരുന്നു എന്നത് ഒരു വലിയ കാരണമായിരുന്നു. ആ നിശ്ചയദാർഢ്യത്തിനാണ് തുടർച്ചയുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളമൊന്നടങ്കം ഒരുപോലെ ആഗ്രഹിച്ച ഭരണത്തുടർച്ചയിലൂടെ പിണറായി സർക്കാർ പതുചരിത്രം രചിക്കുകയാണ്. ഇന്ന് രണ്ടാം പിണറായി സർക്കാറിന് തുടക്കമാവുമ്പോൾ കേരളം വലിയ പ്രതീക്ഷയിലാണ്. 1957ൽ ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭ സ: ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയപ്പോൾ ആദ്യമായി നടപ്പിലാക്കിയത് കുടിയൊഴിപ്പിക്കൽ നിരോധന നിയമമായിരുന്നു. അതൊരു വിപ്ലവമായിരുന്നു. തുടർന്ന് ചരിത്രപരമായ ഭൂപരിഷ്‌കരണ, വിദ്യാഭ്യാസബില്ലുകൾ ഇന്നത്തെ കേരളത്തെ വാർത്തെടുത്തു. ജനകീയാസൂത്രണം നമുക്ക് ദിശാബോധമേകി.

 pinarayi-

ക്രിയാത്മകമായ, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് കേരളപുരോഗതിക്ക് ആക്കം കൂട്ടിയത് ഇടതുപക്ഷസർക്കാറുകളായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം മുതലായ മേഖലകളിൽ കേരളാമോഡലുകൾ ഉയർന്നു. ഇടയ്ക്കിടെ മാറിവരുന്ന വലതുപക്ഷ സർക്കാരുകൾ ആ വികസനപ്രവർത്തനങ്ങളെ പുറകോട്ട് വലിച്ചെങ്കിലും വർദ്ധിതവീര്യത്തോടെ തുടർന്നുവരുന്ന ജനകീയ സർക്കാരുകൾ അവയെ മറികടന്ന കാഴ്ചകളും നാം കണ്ടു. ഇപ്പോൾ ചരിത്രത്തിലാദ്യമായി കേരളത്തിൽ ഇടതുപക്ഷസർക്കാറിന് തുടർച്ചയുണ്ടായിരിക്കുകയാണ്.

ഒന്നാം പിണറായി സർക്കാർ തുടങ്ങിവെച്ച നവകേരള യജ്ഞം നാടിന്റെ സമസ്തമേഖലകളെയും സമഗ്രമായി പരിഷ്‌കരിച്ചു. തുടർച്ചയായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും നമ്മെ തെല്ലൊന്ന് പിടിച്ചുലച്ചെങ്കിലും ഒട്ടും പിന്നോട്ട് പോയില്ല. ദുരിതകാലത്ത് തന്റെ ജനങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാൻ നമുക്കൊരു ഇച്ഛാശക്തിയുള്ള നേതാവുണ്ടായിരുന്നു എന്നത് ഒരു വലിയ കാരണമായിരുന്നു. ആ നിശ്ചയദാർഢ്യത്തിനാണ് തുടർച്ചയുണ്ടായിരിക്കുന്നത്. ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ടേക്ക് നീങ്ങാനുള്ള കരുത്ത് കേരളജനത ഇടതുപക്ഷത്തിന് നൽകി.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

തുടങ്ങിവെച്ചകാര്യങ്ങളുടെ പൂർത്തീകരണത്തിനും ഭാവനാത്മകമായ പുതിയ പദ്ധതികളുടെ രൂപീകരണത്തിനും ആ പിന്തുണ അനിവാര്യമായിരുന്നു. എല്ലാറ്റിലുമുപരി കേരളം ഊട്ടിയുറപ്പിച്ച മതസൗഹാർദ്ദത്തെ തകർക്കാൻ ഒരു ശക്തിക്കുമാവില്ല എന്ന വലിയ സന്ദേശം കൂടി നൽകിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. കാലവും ജനതയും ഏൽപിച്ച ഈ ഭാരിച്ച ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തീകരിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ കടമ. അത് നാം നിറവേറ്റുക തന്നെ ചെയ്യും.

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
LDF നേതാക്കൾ പ്രതികരിക്കുന്നു | Oneindia Malayalam

English summary
duty of the LDF is to fulfill all the responsibilities entrusted to it by the people: KK Ragesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X