കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നടത്തുന്നത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍: പി രാജീവ്

Google Oneindia Malayalam News

കൊച്ചി: കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം നടത്തലും രോഗികൾക്ക് കൂട്ടിരിപ്പും ലോക് ഡൗൺ കാലത്ത് രാത്രിയിൽ പോലും റോഡിൽ ഭക്ഷണം കൊടുക്കലുമൊക്കെയായി യുവതി സഖാക്കൾ പുതിയ മാതൃകകൾ തീർക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ദിവസങ്ങൾക്ക് മുമ്പ് നാട്ടിൽ ,മേലഡൂരിൽ, കോവിഡ് ബാധിച്ച് മരിച്ച യുവതിയുടെ സംസ്കാരം നടത്തിയ ഡിവൈഎഫ്ഐ സഖാക്കളാണ് ചിത്രത്തിൽ. എറണാകുളത്ത് പൊതുകിണർ വ്യത്തിയാക്കാനിറങ്ങിയതും യുവതീ സഖാക്കൾ തന്നെ. നെടുമ്പാശ്ശേരിയിൽ രാത്രി ഭക്ഷണം നൽകാൻ ഹൈവേയിൽ നിൽക്കുന്നതും യുവതി സഖാക്കള്‍ തന്നെയെന്നും പി രാജീവ് പറയുന്നു.

p rajeev

തിരുവനന്തപുരത്ത് വെച്ചാണ് ഞാൻ കോവിഡ് പോസറ്റീവായത്. അതോടെ മെഡിക്കൽ കോളേജിലേക്ക് മാറി. മൂന്നാം ദിവസം ഭാര്യയും രണ്ടാമത്തെ മകളും പോസറ്റീവായി . നല്ല ക്ഷീണമുള്ള അവരെയും ആശുപത്രിയിലേക്ക് മാറ്റാൻ നിശ്ചയിച്ചു. അവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനും സഹായിക്കുന്നതിനും ആളു വരുമെന്ന് അറിയിച്ചെങ്കിലും നേരെ റഹിമിനെ വിളിച്ചു. വൈകാതെ മൂന്നു യുവതി സഖാക്കൾ പിപി ഇ കിറ്റിൽ അവർ താമസിക്കുന്ന മുറിയിലെത്തി.

മുങ്ങിക്കൊണ്ടിരിക്കെ എംവി മംഗളം ബാർജിൽ നിന്ന് 16 പേരെ സാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്- ചിത്രങ്ങൾ

ഡിവൈഎഫ്ഐ വാഹനത്തിൽ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ബാഗും മറ്റും എടുത്ത് അവർ മുറി വരെയെത്തി.. അറിയുന്നവരും അറിയപ്പെടാത്തവരും തങ്ങളുടെ രാഷ്ട്രീയമുള്ളവരും അല്ലാത്തവരും എന്നൊന്നും വ്യത്യാസമില്ലാതെ മനുഷ്യസ്നേഹത്തിൻ്റെ പുതിയ ഗാഥകൾ തീർക്കുന്നു യൗവ്വനം- പി രാജീവ് കൂട്ടിച്ചേര്‍ത്തു.

സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍

Recommended Video

cmsvideo
Third wave of pandemic starts in India within one month

English summary
DYFI's activities during the covid period were unparalleled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X