കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേന്ദ്ര ബജറ്റ് യുവജന വിരുദ്ധം', പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണെന്ന് ഡിവൈഎഫ്ഐ

സാധാരണക്കാർക്ക് വരുമാനം ലഭ്യമാക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് ഡിവൈഎഫ്ഐ

Google Oneindia Malayalam News
DYFI

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്ഐ.
കേന്ദ്ര ബജറ്റ് യുവജന വിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. യുവജനവിരുദ്ധവും പൂർണ്ണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണ്. ഇന്ത്യയിലെ പൊതുമേഖലയെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങൾ എല്ലാം ഇല്ലാതാക്കിയ കേന്ദ്രസർക്കാർ പുതിയ ബജറ്റിലൂടെ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുവാനോ പുനസൃഷ്ടിക്കുവാനോ ഈ ബജറ്റ് ഒരു നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നില്ല. ഇന്ത്യൻ റെയിൽവേയും എസ്ബിഐ ഉൾപ്പെടെയുള്ള പൊതുമേഖല ബാങ്കുകളിലും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലും നിലവിലുള്ള ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കരാർവൽക്കരിച്ചും സ്വകാര്യവൽക്കരണം പ്രോത്സാഹിപ്പിച്ചും രാജ്യത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തുന്ന കേവല പ്രഖ്യാപനങ്ങൾ മാത്രമായി ബജറ്റ് മാറിയിരിക്കുകയാണ്.

'ഇതാ തെളിവുകള്‍': റോബിനെതിരായ ആരോപണത്തിലുറച്ച് അഖില്‍, പക്ഷെ ഒരിടത്ത് പാളി, വീഡിയോ പിന്‍വലിച്ചു'ഇതാ തെളിവുകള്‍': റോബിനെതിരായ ആരോപണത്തിലുറച്ച് അഖില്‍, പക്ഷെ ഒരിടത്ത് പാളി, വീഡിയോ പിന്‍വലിച്ചു

BUDGET

ദേശീയ വിദ്യാഭ്യാസ നയം എന്ന പേരിൽ വിദ്യാഭ്യാസ മേഖല വർഗ്ഗീയ വത്കരിക്കാനും സ്വകാര്യവത്കരിക്കാനും ഉള്ള ശ്രമവും യുവജനത്തിനെതിരാണ് .കേരളത്തെ സംബന്ധിച്ച് വർഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന എയിംസിന്റെ അംഗീകാരവും സിൽവർ ലൈൻ പോലെ കേരളത്തിന് കുതിപ്പാകുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അനുമതിയും ജി എസ് ടി നഷ്ടപരിഹാരം ,മറ്റ് നികുതി വിഹിതത്തിന്റെ ലഭ്യത, വന്ദേമാതർ ട്രെയിൻ, കേന്ദ്രാവിഷ്കൃതമായ വലിയ പദ്ധതികൾ തുടങ്ങി ആവശ്യങ്ങളെ ആകെ നിരാകരിച്ച നിരാശജനകമായ ഒരു ബജറ്റ് ആണിത് . സാധാരണക്കാർക്ക് വരുമാനം ലഭ്യമാക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് മാത്രമല്ല സാധാരണകാർക്ക് സബ്സിഡിയും മറ്റും ലഭ്യമായിരുന്ന പല പദ്ധതികളുടെയും വിഹിതം വെട്ടിക്കുറച്ചു.

അതിസമ്പന്നരെയും സമ്പന്നരെയും മാത്രം പരിഗണിച്ചു കൊണ്ട് സാധാരണക്കാരെ മറന്ന ബജറ്റ് തീർത്തും യുവജനവിരുദ്ധവും ഫെഡറലിസത്തിന് വിരുദ്ധവുമായി തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യംവച്ച് രാഷ്ട്രീയ പക്ഷപാതത്തോടുകൂടി അവതരിപ്പിച്ചിട്ടുള്ളതും കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമുള്ളതുമാണ്. കേന്ദ്ര ബജറ്റിലെ യുവജന വിരുദ്ധതക്കും കേരളത്തിനെതിരെയുളള അവഗണനക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

English summary
DYFI says Union budget is anti-youth, no scheme in the budget to provide income to the common man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X