Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗാന്ധിയോടുള്ള വ്യക്തി വൈരാഗ്യമല്ലേ കൊലയ്ക്ക് കാരണമെന്ന് മൈക്ക് നീട്ടി ചോദിച്ചേനെ', വിമർശിച്ച് വികെ സനോജ്

തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഏതാനും മിനുറ്റുകള്‍ മാത്രം തെളിവെടുപ്പ് നടത്തി പോലീസ് പ്രതികളുമായി മടങ്ങിപ്പോവുകയായിരുന്നു. പ്രതികൾക്ക് വ്യക്തിവൈരാഗ്യമായിരുന്നു സന്ദീപിനോട് എന്നുളള വാദത്തെ നാട്ടുകാർ ചോദ്യം ചെയ്യുകയുണ്ടായി.

സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ

അതേസമയം പ്രതികളുടെ വാക്കുകൾ അടിസ്ഥാനപ്പെടുത്തിയുളള മാധ്യമ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് രംഗത്ത് എത്തി. എപ്പോൾ മുതലാണ് കൊലപാതകികളുടെ ഉത്തരങ്ങൾ വേദവാക്യമായി മലയാള മാധ്യമങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത് എന്ന് വികെ സനോജ് ചോദിക്കുന്നു.

77

വികെ സനോജിന്റെ പ്രതികരണം പൂർണരൂപം: '' സഖാവ് സന്ദീപിനെ വെട്ടി കൊലപ്പെടുത്തിയ ആർ.എസ്.എസ് ക്രിമിനലുകളെ പോലീസ് വാഹനത്തിൽ കൊണ്ടു പോകുമ്പോൾ പുറകെ പോയി ബൈറ്റ് എടുക്കുന്ന മാധ്യമ പ്രവർത്തകരുടെ വീഡിയോയും അതിന് ശേഷമുള്ള റിപ്പോർട്ടിങ്ങും കണ്ടു. കൊലപാതകികളോട് അങ്ങോട് അവർക്ക് ആവശ്യമുള്ള ചോദ്യങ്ങൾ ചോദിക്കുകയാണ്. നിങ്ങൾ ഇപ്പോൾ ബിജെപി പ്രവർത്തകരാണോ ? ഇത് രാഷ്ട്രീയം കൊലപാതകമാണോ? വ്യക്തി വൈരാഗ്യമാണോ? അതിന് പറഞ്ഞു പഠിപ്പിച്ച പോലെ ഉത്തരം ലഭിച്ച ശേഷം തിരിഞ്ഞ് നിന്ന് ക്യാമറയെ നോക്കി സി.പി.ഐ.(എം) വാദങ്ങൾക്ക് പ്രഹരമേൽപ്പിക്കുന്നതാണ് പ്രതികളുടെ മറുപടി എന്ന തരത്തിൽ റിപ്പോർട്ടിങ്ങും.

മറ്റൊരു മുൻ നിര ചാനലിൽ 'കൊലപാതകം രാഷ്ട്രീയപ്രേരിതമായത് സി.പി.ഐ.(എം) സമ്മർദ്ദം മൂലമാണോയെന്ന' തലക്കെട്ടിലാണ് അന്തി ചർച്ച. അതിന് അവതാരക കാരണം പറഞ്ഞത്, ആ തലക്കെട്ട് ബിജെപി വാദമാണ്,അതിനാലാണ് ഞങ്ങൾ അത് ചർച്ച ചെയ്യുന്നത് എന്നാണ്. എപ്പോൾ മുതലാണ് കൊലപാതകികളുടെ ഉത്തരങ്ങൾ വേദവാക്യമായി മലയാള മാധ്യമങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത്? എപ്പോൾ മുതലാണ് പ്രതി സ്ഥാനത്തുള്ള രാഷ്‌ട്രീയ കക്ഷിയുടെ ആരോപണങ്ങൾ പ്രധാന വാദമായി മലയാള മാധ്യമങ്ങളുടെ പ്രൈം ടൈം ചർച്ച ചെയ്യാൻ തുടങ്ങിയത്.

ചുവപ്പിനെന്തരൊഴക്, ചുവന്ന സാരിയിൽ സുന്ദരിയായി അനുശ്രീ, ചിത്രങ്ങൾ

സി.പി.ഐ.(എം) കൊലക്കത്തി താഴെ വെക്കണമെന്ന് ആവർത്തിച്ചു ആഴ്ചകളോളം ചർച്ച ചെയ്ത അതേ മാധ്യമങ്ങൾക്ക് ഇന്നിപ്പോൾ നിരന്തരം സി.പി.ഐ.(എം) - ഡി. വൈ.എഫ്.ഐ പ്രവർത്തകർ ഈ തെരുവിൽ വെട്ടേറ്റു വീണു മരിക്കുമ്പോഴും വാളെടുത്തവരെ സംരക്ഷിച്ചു സി.പി.ഐ.(എം) ന് നേരെ തന്നെ വീണ്ടും കുറ്റങ്ങൾ അഴിച്ചു വിടുകയാണ്.ഇവർ ഇത്രകാലം പറഞ്ഞു കൊണ്ടിരുന്ന അക്രമ രാഷ്ട്രീയ വിരുദ്ധ വായ്ത്താരികൾ എത്രമാത്രം കാപട്യമാണ്.

Recommended Video

cmsvideo
    ഒമിക്രോണ്‍ പാരയാകും മൂന്നാം ഡോസ് വാക്‌സിന്‍ അടിയന്തരമായി നല്‍കും | Oneindia Malayalam

    കൊല നടത്തിയ ശേഷം ആർ.എസ്.എസ് ക്രിമിനലുകൾ നടത്തിയ ഫോണ് സംഭാഷണം പുറത്തു വന്നിട്ടുണ്ട്. അത് കേട്ടവർക്കറിയാം എത്ര മാത്രം പ്ലാനിങ്ങോട് കൂടിയാണ് ആർ.എസ്.എസ് ഈ കൊലപാതകം ആസൂത്രണം ചെയ്തത് നടപ്പിലാക്കിയതെന്ന്. എന്നാൽ മലയാള മാധ്യമങ്ങൾക്ക് ആർ.എസ്.എസിനെ രക്ഷിച്ചെടുക്കാൻ അവരെക്കാൾ വലിയ ഉത്സാഹമാണ്. ഗാന്ധി വധക്കാലത്ത് ഇവർ മാധ്യമ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ ഗോഡ്സേയോട് നിങ്ങൾക്ക് ആർ.എസ്.എസുമായി ബന്ധമൊന്നുമില്ലല്ലോ, ഗാന്ധിയോടുള്ള വ്യക്തി വൈരാഗ്യമല്ലേ കൊലയ്ക്ക് കാരണമെന്ന് മൈക്ക് നീട്ടി ചോദിച്ചേനെ. ഈ നാടിതൊക്കെ കാണുന്നുണ്ടെന്ന് ഓർത്താൽ നന്ന്''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+