Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചു, പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെട്ടിലാക്കി ഡോളര്‍-സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൊഴി നല്‍കാന്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നാണ് പോലീസ് ഉദ്യോഗസ്ഥയായ സിജി വിജയന്‍ മൊഴി നല്‍കിയിരിക്കുന്നത്.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

സ്വപ്‌ന സുരേഷിന്റെ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് സിജി വിജയന്‍. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു എന്ന വെളിപ്പെടുത്തല്‍ അടങ്ങിയ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നത് നേരത്തെ വിവാദമായിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്ന സംഘത്തിനാണ് സിജി വിജയന്‍ നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്.

cm

പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയാണ് സിജി വിജയന്‍. എന്‍ഫോഴ്‌സ്‌മെന്റിലെ രാധാകൃഷ്ണന്‍് എന്ന ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്‌ന സുരേഷിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയത് എന്നും സിജിയുടെ മൊഴിയില്‍ പറയുന്നു. സ്വപ്‌ന സുരേഷ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ എസ്‌കോര്‍ട്ട് ചുമതലയില്‍ സിജി വിജയന്‍ ആയിരുന്നു ഉണ്ടായിരുന്നത്.

2

സ്വപ്‌ന സുരേഷിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന ഘട്ടത്തിലെല്ലാം താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്‌നയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത് താന്‍ നേരിട്ട് കേട്ടിട്ടുണ്ട് എന്നും സിജിയുടെ മൊഴിയില്‍ പറയുന്നു. നേരത്തെ പുറത്ത് വന്ന ശബ്ദരേഖ സ്വപ്‌നയുടേത് തന്നെ ആണോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. എന്നാല്‍ അത് സ്വപ്‌നയുടേത് തന്നെ ആണെന്നും മൊഴിയില്‍ പറയുന്നു. സ്വപ്‌നയുമായി ബന്ധമുളളവര്‍ ജയിലില്‍ വന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്തത് ആവാം ആ ശബ്ദരേഖ എന്നും സിജി വിജയന്റെ മൊഴിയില്‍ പറയുന്നുണ്ട്.

കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+