ദിലീപിനോട് ആര്‍ക്കാണ് ഇത്ര വൈരാഗ്യം; കുടുക്കാന്‍ അന്വേഷണം മറ്റൊരു വഴിയില്‍, ഇഡിയുടെ വക ഇടി

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ അന്വേഷണം തുടരുന്നതിനിടെയാണ് താരത്തിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പുതിയ അന്വേഷണം തുടങ്ങുന്നത്.

ദിലീപിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ ആരംഭിച്ചു. പോലീസ് ഇതുമായി ബന്ധപ്പെട്ട് ശേഖരിച്ച രേഖകളും കണക്കുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥര്‍ വന്നത് ഇതിനായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

കോടികളുടെ വരുമാനം

കോടികളുടെ വരുമാനം

അഭിനയത്തിനും നടന്‍ എന്നതിനും പുറമെ ദിലീപിന് കോടികളുടെ സാമ്പത്തിക വരുമാന മേഖലകള്‍ ഉണ്ടെന്നാണ് ആരോപണം. സിനിമാ നിര്‍മാണം, വിതരണം, തിയറ്റര്‍ ശൃംഖല തുടങ്ങിയവയില്‍ എല്ലാം നടന് പങ്കാളിത്തമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ

ഇതെല്ലാം താരം കൈവശപ്പെടുത്തിയത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ്. കൂടാതെ ഭൂമി ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലും തൃശൂരിലും ഇടുക്കിയിലുമാണ് ഭൂമി ഇടപാടുകള്‍. കൊച്ചിയില്‍ മാത്രം 2006ന് ശേഷം 35 ഇടപാടുകള്‍ ദിലീപ് നടത്തിയിട്ടുണ്ടത്രെ.

റിയല്‍ എസ്റ്റേറ്റ് മേഖല

റിയല്‍ എസ്റ്റേറ്റ് മേഖല

ദിലീപിന്റെ സമ്പാദ്യത്തില്‍ വലിയൊരു ഭാഗം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാലാണ് ഈ വഴി അന്വേഷണം നടക്കുന്നത്.

കേസുകളുടെ എല്ലാം അടിസ്ഥാനം

കേസുകളുടെ എല്ലാം അടിസ്ഥാനം

സാമ്പത്തിക-ഭൂമി ഇടപാടുകളാണ് ഇപ്പോഴുണ്ടായ കേസുകളുടെ എല്ലാം അടിസ്ഥാനമെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ദിലീപുമായി ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട യുവനടി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

ആലുവ പോലീസ് ക്ലബ്ബിലെത്തി

ആലുവ പോലീസ് ക്ലബ്ബിലെത്തി

പോലീസ് ശേഖരിച്ച വിവരങ്ങള്‍ ആലുവ പോലീസ് ക്ലബ്ബിലെത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. കൊച്ചിയിലും തൃശൂരിലും വസ്തു ഇടപാടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കും.

ബിനാമി പേരില്‍

ബിനാമി പേരില്‍

അടുത്ത സുഹൃത്തുക്കളായ നടീനടന്‍മാരുമായി ചേര്‍ന്ന് ദിലീപ് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനാമി പേരിലാണ് കൂടുതല്‍ ഇടപാടുകളും നടന്നിട്ടുള്ളത്. ഇതിന്റെ കണക്കെടുപ്പ് അന്വേഷണ സംഘം നടത്തുന്നുണ്ട്.

ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ്

ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ്

ചാലക്കുടി കേന്ദ്രമായി ദിലീപ് തുടക്കമിട്ട ഡി സിനിമാസ് മള്‍ട്ടിപ്ലക്‌സ് കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു നടന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് പരിശോധിച്ചു.

വിനോദ മേഖലകള്‍ക്ക് പുറമെ

വിനോദ മേഖലകള്‍ക്ക് പുറമെ

സിനിമാ-വിനോദ മേഖലകള്‍ക്ക് പുറമെ, റെസ്റ്റോറന്റ്, റിയല്‍ എസ്റ്റേറ്റ്, ഹൗസ് ബോട്ട് മേഖലകളിലും ദിലീപിന് വന്‍ മുതല്‍മുടക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു സംബന്ധിച്ച രേഖകള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും

ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും

ദിലീപിന് ചില ട്രസ്റ്റുകളിലും സ്റ്റാര്‍ ഹോട്ടലുകളിലും വന്‍ നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗ്രാന്റ് പ്രൊഡക്ഷന്‍ എന്ന ബാനറില്‍ സഹോദരന്‍ അനൂപിനെ കൂടി ചേര്‍ത്താണ് ദിലീപ് സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നത്.

മഞ്ജുനാഥ

മഞ്ജുനാഥ

മഞ്ജുനാഥ എന്ന പേരില്‍ മഞ്ജുവാര്യരുടെ പേരില്‍ അവരുടെ സഹോദരുമായി ചേര്‍ന്ന് നിര്‍മാണ കമ്പനി തുടങ്ങിയിരുന്നു. എന്നാല്‍ വിവാഹ ബന്ധം വേര്‍പ്പിരിഞ്ഞതോടെ ഇതിന്റെ പ്രവര്‍ത്തനം നിര്‍ജീവമായി.

സിഐഡി മൂസയും ട്വിന്റി ട്വിന്റിയും

സിഐഡി മൂസയും ട്വിന്റി ട്വിന്റിയും

സിഐഡി മൂസയും ട്വിന്റി ട്വിന്റിയും നിര്‍മിച്ചതിലൂടെ കോടികളാണ് താരത്തിന് ലഭിച്ചത്. റെസ്‌റ്റോറന്റ് ശൃംഖലയായ ദേ പുട്ട് വിദേശത്തും ആരംഭിക്കാന്‍ ഒരുക്കം നടത്തിയിരുന്നു. കൊച്ചി രാജാവ് എന്ന പേരില്‍ ഹൗസ് ബോട്ടുമായി കായല്‍ ടൂറിസം മേഖലയിലും ദിലീപ് ചുവടുവച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Actress Attack Case: ED probe starts against actor Dileep
Please Wait while comments are loading...