എലത്തൂർ ട്രെയിന്‍ ആക്രമണം: ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി, അക്രമിയെ പിടികൂടാനുള്ള ശ്രമം ഊർജ്ജിതം
കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അറയിച്ചു.
അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എലത്തൂരില്‍ വെച്ച് ഓടുന്ന ട്രെയിനില്‍ അജ്ഞാതന്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പൊള്ളലില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് 3 പേരുടെ മൃതദേഹം പാളത്തിലെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ട്രെയിനില്‍ യാത്രചെയ്ത പാപ്പിനശ്ശേരി സ്വദേശി റഹ്മത്ത് സഹോദരിയുടെ മകള്‍ സുഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
അക്രമത്തിൽ പരുക്കേറ്റവർ തങ്ങൾക്കൊപ്പമുള്ള ഒരു കുഞ്ഞിനെയും മാതാവിനെയും കാണാനില്ലെന്ന് റെയില്‍ വേ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ഇവർ അക്രമം ഭയന്ന് കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് എടുത്തുചാടിയോ എന്ന സംശയത്തിൽ പോലീസ് പരിശോധന നടത്തവെയാണ് കോരപ്പുഴ പാലത്തിൽ നിന്ന് അൽപം മാറി മൂന്ന് മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഭയന്ന് പോയ ഇവർ ട്രെയിനില്‍ നിന്നും എടുത്ത് ചാടിയതാണെന്നാണ് സൂചന.
അതേസമയം, പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. പ്രതിയെ ഉടന്‍ തന്നെ കണ്ടെത്താന്‍ സാധിക്കും. ചില നിർണ്ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഡിജിപി പറഞ്ഞു. ഉത്തര മേഖല ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഒരു ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാചിത്രവും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
Hair Care-താരനെ തുരത്താനൊരു കിടിലൻ പ്രയോഗം, പക്ഷേ ഉപയോഗിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications