കോടികളുടെ കണക്കില്ലാത്ത സ്വത്ത്..! ദിലീപിന് രക്ഷയാവുന്നത് പോലീസ് തന്നെ..! അന്വേഷണം തട്ടിൻപുറത്ത്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ്, ബിനാമി ഇടപാടുകള്‍ അടക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും അന്വേഷിക്കുന്നത്. എന്നാലീ അന്വേഷണം ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പോലീസ് തന്നെയാണ് കാരണം.

കാവ്യയുടെ മൊഴി പൊളിയുന്നു...? സിനിമാ സെറ്റില്‍ പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍..??

അടുത്തത് റിമി ടോമി..?? നടി ആക്രമിക്കപ്പെട്ട രാത്രിയിലെ ആ ഫോണ്‍വിളി..! വിദഗ്ദമായ കെണി...!

കോടികളുടെ സ്വത്ത്

കോടികളുടെ സ്വത്ത്

ദിലീപിനെ ചോദ്യം ചെയ്തതില്‍ നിന്നും സിനിമാ രംഗത്തെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ദിലീപിനും കുടുംബത്തിനുമായി 800 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നിരവധി ബിനാമി ഇടപാടുകളടക്കം നടനുണ്ടെന്നാണ് സംശയിക്കുന്നത്.

അന്വേഷണം വഴിമുട്ടി

അന്വേഷണം വഴിമുട്ടി

ദിലീപിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വഴിമുട്ടിയ നിലയിലാണ്. പോലീസ് ആണ് അന്വേഷണം വഴിമുട്ടാന്‍ കാരണമായിരിക്കുന്നത്. എഫ്‌ഐആര്‍ ഉള്‍പ്പെടെ ഉള്ള രേഖകള്‍ പോലീസ് കൈമാറാത്തത് ആണ് കാരണം.

രേഖകള്‍ ലഭിച്ചിട്ടില്ല

രേഖകള്‍ ലഭിച്ചിട്ടില്ല

രണ്ടാഴ്ച മുന്‍പാണ് പോലീസിനോട് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എഫ്‌ഐആര്‍ ഉള്‍പ്പെടെ ഉള്ള രേഖകള്‍ ആവശ്യപ്പെട്ടത്. പക്ഷെ ഇവ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണം തുടങ്ങാന്‍ സാധിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

പോലീസ് അന്വേഷണവും

പോലീസ് അന്വേഷണവും

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ എന്നിവയിലാണ് അന്വേഷണം.

സാമ്പത്തിക സ്രോതസ്സ്

സാമ്പത്തിക സ്രോതസ്സ്

അതേസമയം ഇവയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. ദിലീപിന്റെ കൊച്ചിയിലെ ഓഫീസില്‍ നടന്ന പരിശോധനയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടേത് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു.

ഭൂമി കയ്യേറ്റങ്ങൾ

ഭൂമി കയ്യേറ്റങ്ങൾ

കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറ്റം, പറവൂരിലെ ഭൂമി കയ്യേറ്റം എന്നിവയില്‍ ഉള്‍പ്പെടെ അന്വേഷണം നടക്കുകയാണ്.

വിദേശ ഇടപാടുകൾ

വിദേശ ഇടപാടുകൾ

വിദേശത്ത് നിന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി പണം കേരളത്തിലേക്ക് ഒഴുകിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമകളുടെ ഓവര്‍സീസ് റൈറ്റ് പണം വിദേശ നിക്ഷേപമാക്കിയെന്നും ആരോപണമുണ്ട്. ദിലീപിന്റെ വിദേശത്തുള്ള ഒരു ബന്ധു നിരീക്ഷണത്തിലാണ്.

Dileep May Not Move To SC Immediately
ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പൂര്‍ത്തിയായ ശേഷമാവും ദിലീപിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ചോദ്യം ചെയ്യുക. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

English summary
ED enquiry in Dileeps' financial deals are not yet began
Please Wait while comments are loading...