ഭൂചലനം;കോഴിക്കോട്ട് വിദഗ്ധ സംഘമെത്തും

കടലുണ്ടി, ഫറൂഖ്, ചാലിയം, പന്തീരങ്കാവ്, നല്ലളം, പയ്യാനക്കല്‍ എന്നിവിടങ്ങളിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.18 നാണ് ഉണ്ടായത്.
ഞായറാഴ്ച ഉണ്ടായ ആദ്യചലനം റിക്ടര്‍ സ്‌കെയില്‍ 3.5 രേഖപ്പെടുത്തി. തിങ്കളാഴ്ചയുണ്ടായ ചലനത്തിന്റെ തീവ്രത 3.1 രേഖപ്പെടുത്തി. രണ്ട് സെക്കന്റ് നീണ്ട് നിന്ന ചലനമായിരുന്നു ഇത്.
ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപമായമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ സി എ ലത പറഞ്ഞു. സംഘം മൂന്ന് ദിവസം സ്ഥലത്ത് പരിശോധന നടത്തും.












Click it and Unblock the Notifications