ഫാസിസം ഹൈന്ദവതയുടെ സംരക്ഷകരായിട്ടാണിപ്പോള്‍ ഇടപെടുന്നത്: കെപി രാമനുണ്ണി
മലപ്പുറം: ബഹുസ്വരത കാത്തുസൂക്ഷിക്കേണ്ടത് വ്യക്തികളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാകണമെന്നു പ്രമുഖ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കെ പി രാമനുണ്ണി. വ്യത്യസ്ത രൂപത്തില്‍ കടന്നു വരുന്ന ഫാസിസം ഹൈന്ദവതയുടെ സംരക്ഷകരായിട്ടാണിപ്പോള്‍ ഇടപെടുന്നത്.
എന്നാല്‍ ബഹുസ്വരതയുടെ തത്വശാസ്ത്രമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നത് പാശ്ചാത്യ ലോകത്തുണ്ടായ ചില ശ്രമങ്ങളും മതവിലാസം ഉപയോഗിക്കുന്ന ചില തീവ്ര ഗ്രൂപ്പുകളും സംഘടനകളുമാണ്. ഇസ്‌ലാമിനെ ഇത്തരത്തില്‍ പുകമറയില്‍ നിര്‍ത്താനുള്ള നീക്കങ്ങളെ ചരിത്രത്തിന്റെയും പ്രമാണത്തിന്റെയും പിന്‍ബലത്തില്‍ പ്രതിരോധിക്കാനുള്ള ശ്ലാഘനീയമായ ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാം, ബഹുസ്വരത പുസ്തക ചര്‍ച്ചാ സംഗമത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ പി രാമനുണ്ണി പ്രസംഗിക്കുന്നു
ഡോ ഉമറുല്‍ഫാറൂഖ് സഖാഫി രചിച്ച് ഐ പി ബി പ്രസിദ്ധീകരിച്ച ഇസ്‌ലാം, ബഹുസ്വരത പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പുസ്തകം ഏറ്റു വാങ്ങി.
സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ആക്ടിവിസ്റ്റ് വി ആര്‍ അനൂപ്, സിറാജ് ദിനപത്രം അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍, രിസാല മാനേജിംഗ് എഡിറ്റര്‍ എന്‍ എം സ്വാദിഖ് സഖാഫി, സമസ്ത ജില്ലാസെക്രട്ടറി പി ഇബ്‌റാഹിം ബാഖവി, ഗ്രന്ഥകര്‍ത്താവ് ഡോ. ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് നിസാമി, ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ശമീര്‍, വെഫി ഡയറക്ടര്‍ പി കെ അബ്ദുസമദ്, കലാലയം സാംസ്‌കാരിക വേദി കോ-ഓഡിനേറ്റര്‍ സയ്യിദ് വഹാബ് ജിഫ്രി ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications