കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇല്ലാത്ത എംബിഎ ബിരുദം കാണിച്ച് ജോലി നേടി; മന്ത്രി തിലോത്തമന്റെ അസിസ്റ്റന്റ് പിഎ കുടുങ്ങും?

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഇല്ലാത്ത എംബിഎ ബിരുദം കാണിച്ച് ജോലിയില്‍ പ്രവേശിച്ച ഭക്ഷ്യമന്ത്രി തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടി. സപ്ലൈക്കോ മുന്‍ പേഴ്‌സണല്‍ ഓഫീസറായിരുന്ന എസ് സതീഷ് ചന്ദ്രനെതിരെയാണ് നടപടി. സപ്ലൈക്കോ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ആശ തോമസ് ആണ് നടപടിയെടുത്തത്.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കണ്‍സോള്‍ ഓപ്പറേറ്റര്‍ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായാണ് സതീഷ് ചന്ദ്രന്‍ സപ്ലൈക്കോയില്‍ ജോലി നേടിയത്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎ പടനത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നു. പേഴ്‌സണല്‍ ഓഫീസ് ഒഴിവിലേക്ക് ലഭിച്ച ഒരേ ഒരു അപേക്ഷ ഇദ്ദേഹത്തിന്റേത് മാത്രമായിരുന്നു.

P Thilothaman

നിയമന സമയത്ത് സതീഷ് ചന്ദ്രന്‍ എംബിയെ ബിരുദം നേടിയിരുന്നില്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ അനില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഫിനാന്‍സ് മാനേജര്‍ എംആര്‍ ദീപുവിന്റെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം വീണ്ടും നടന്നിരുന്നു. ഇതിലും സതീഷ് ചന്ദ്രനെതിരായി റിപ്പോര്‍ട്ട് വന്നു. എന്നാല്‍ പിന്നീട് ജനറല്‍ മാനേജര്‍ നടത്തിയ വിചാരണയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നതായും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതാണ് കാരണമെന്നും കണ്ടെത്തി.

കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ജനറല്‍ മാനേജര്‍ സ്വീകരിച്ചെന്നും കേസ് മായ്ച്ചുകളയാനാണ് ഇദ്ദേഹം ശ്രമിച്ചതെന്നും കാണിച്ച് സിഎംഡി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ സതീഷ് ചന്ദ്രന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാകുകയായിരുന്നു.

അതേസമയം സതീഷ് ചന്ദ്രനെതിരെ നടപടി എടുക്കാന്‍ ഉത്തരവിട്ട സപ്ലൈകോ എംഡി ആശാ തോമസിനെതിരെ ഓണക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി അരിവിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കാന്‍ തടസം നിന്നെന്ന് ആരോപിച്ച് നടപടിയെടുക്കാന്‍ മന്ത്രി തിലോത്തമന്‍ ആവശ്യപ്പെട്ടിരുന്നു. ഓണക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച്കിലോ അരി സൗജന്യമായി നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.

എന്നാല്‍ ആശാ തോമസിന്റെ നിരുത്തരവാദപരമായ സമീപനം കാരണം പ്രഖ്യാപനം നടപ്പാക്കാനായില്ല. അരിവിതരണം മുടങ്ങി. ഓണത്തിന് അരിവിതരണം നടത്തി കയ്യടി നേടാനിരുന്ന മന്ത്രിക്ക് നാണക്കേടുമായി. ആശാതോമസിന്റെ നിരുത്തവാദിത്വവും പിടിവാശിയും മൂലം അരിവിതരണം മുടങ്ങുകയും അതുവഴി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തുവെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.

English summary
Fake certificate issue; Thilothaman's assistant PA in trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X