കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധിയെടുക്കാന്‍ എട്ട് പവന്‍, ചൊവ്വാ ദോഷത്തിന് ലക്ഷങ്ങള്‍, പിടിയിലായത് രമേശന്‍ നമ്പൂതിരിയെന്ന സണ്ണി

Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ വ്യാജ സ്വാമിമാര്‍ പെരുകുന്നു. ഒരു മാസത്തിനിടെ വ്യാജന്മാര്‍ക്ക് നേരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതിലൊരാള്‍ ഇന്ന് അറസ്റ്റിലാവുകയും ചെയ്തു.ചൊവ്വാദോഷം മാറ്റിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ വ്യാജ സിദ്ധനെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. രമേശന്‍ നമ്പൂതിരി എന്നറിയപ്പെടുന്ന സണ്ണി സ്വാമി പാചകത്തൊഴിലാളിയായി ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാതകവിധി പ്രകാരമുളള ചൊവ്വാദോഷം പ്രത്യേക പൂജയിലൂടെ മാറ്റാമെന്ന് വിശ്വസിപ്പിച്ച് മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ യുവതിയില്‍നിന്നും രമേശന്‍ 1,10,000 രൂപ തട്ടിയെടുത്തു. എന്നിട്ടും പറഞ്ഞ സമയത്തില്‍ വിവാഹം ശരിയാവാതെ വന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. വയനാട്ടിലും ഇയാള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

fa

ജനങ്ങള്‍ വൈദ്യുതി ഉപയോഗം കുറച്ചു; സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ലജനങ്ങള്‍ വൈദ്യുതി ഉപയോഗം കുറച്ചു; സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ല

കോഴിക്കോട് നിന്നും ഭര്‍ത്താവും 2 കുട്ടികളുമുള്ള യുവതിയുമായി ഇയാള്‍ പ്രണയത്തിലാവുകയും ഇവരെ ഉപേക്ഷിച്ചെത്തിയ ഈ യുവതിയുമായാണ് പിന്നീട് ഇയാള്‍ കഴിഞ്ഞത്. രണ്ട് വര്‍ഷം മുമ്പ് ഇവരെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയുമായി പ്രണയിത്തിലാവുകയും ഇവരോടൊപ്പം കഴിയവെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുനലൂരിലെ ഒരു ഹോട്ടലില്‍ ചീഫ് ഷെഫായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. പൊലീസ് ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം നടന്നു നിരീക്ഷണം നടത്തിയാണ് പ്രതി എവിടെയാണെന്ന് മനസിലാക്കിയത്. ഒരു മാസം 60000 രൂപ പ്രതിക്കു ശമ്പളമായി ഹോട്ടലില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. കൂടാതെ അവിടെയും പ്രതി പൂജകള്‍ നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസം പതിനായിരം രൂപ വാടക വരുന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന: റവന്യൂമന്ത്രി കെ. രാജന്‍ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന: റവന്യൂമന്ത്രി കെ. രാജന്‍

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ഭൂമിയില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അത് പുറത്തെടുക്കുന്നതിനായി അഞ്ച് പവന്‍ സ്വര്‍ണം വേണമെന്ന് പറയുകയും അത് തട്ടിയെടുക്കുകയും ചെയ്ത കെസും ഇയാളുടെ പേരിലുണ്ട്. മീനങ്ങാടി സ്വദേശിനിയായ യുവതിയില്‍നിന്നും നിധി പുറത്തെടുത്ത് തരാമെന്നും പറഞ്ഞ് 8 പവന്‍ സ്വര്‍ണ്ണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സ്‌ന്തോഷിനെയും പറ്റിച്ച് ഒരു ലക്ഷം രൂപ കൈപ്പറ്റി. നിധി കുഴിച്ചെടുക്കാനെന്ന പേരില്‍ വീടിനു ചുറ്റും ആഴത്തില്‍ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു.

Recommended Video

cmsvideo
Colleagues paying tribute to Vyshakh

കാശ്മീരിൽ ഏറ്റുമുട്ടൽ; സൈനിക ഓഫീസർക്കും സൈനികനും ഗുരുതര പരിക്ക്കാശ്മീരിൽ ഏറ്റുമുട്ടൽ; സൈനിക ഓഫീസർക്കും സൈനികനും ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം കണ്ണൂരിലും വ്യാജ സിദ്ധനെതിരെ പരാതി നല്‍കിയിരുന്നു. മകന് ഐഎഎസ് നേടാന്‍ തങ്കഴസ്മം പാലില്‍ കലര്‍ത്തി കുടിക്കണമെന്നാണ് ജോത്സ്യന്‍ പറഞ്ഞത്. ഇത് പ്രകാരം ചെയ്ത കുട്ടിയുടെകാഴ്ച നഷ്ടമാകുകയായിരുന്നു. മൊബിന്‍ ചന്ദാണ് വ്യാജ ജോത്സ്യനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇയാളില്‍ നിന്ന് ജോത്സ്യന്‍ ലക്ഷകണക്കിന് രൂപയും തട്ടിയെടുത്തു. ഭര്‍ത്താവ് അപകടത്തില്‍ മരിക്കുമെന്നും അത് സംഭവിക്കാതിരിക്കണമെങ്കില്‍ വീട്ടില്‍ ആദിവാസികളുടെ കൈയില്‍ നിന്നും 10 ഗരുഡ രത്‌നം വാങ്ങി അത് വീട്ടില്‍ സൂക്ഷിക്കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് പ്രകാരം മൊബിന്‍ ചന്ദിന്റെ ഭാര്യയില്‍ നിന്നും ഇയാള്‍ 10 ലക്ഷത്തോളം രൂപയും തട്ടിയെടുത്തു. തങ്കഭസ്മത്തിന് 1,25000 രൂപയും, വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയുമാണ് ഇയാള്‍ വാങ്ങിയത്. മൊത്തം 11, 75000 രൂപയാണ് ഇയാള്‍ ഇവരില്‍ നിന്നും തട്ടിയെടുത്തത്. മകന്റെ കാഴ്ച നഷ്ടപ്പെട്ടതോടെയാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കിയത്. ജോത്സ്യന്‍ നല്‍കിയ ഗരുഡ രത്‌നവും, തങ്കഭസ്മവും, വിദേശ ലക്ഷ്മി യന്ത്രവും എല്ലാം നല്‍കി തന്നെ പറ്റിച്ചതാണെന്നും മനസിലാക്കിയതോടെയാണ് ഇയാള്‍ പൊലീസിനെ തമീപിച്ചത്.

English summary
fake swami arrested for cheating a lady in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X