Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈശാലിയും വടക്കൻ വീരഗാഥയും, ക്ലാസ്സിക്കുകളൊരുക്കിയ കലാസംവിധായകൻ പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: വൈശാലിയും ഒരു വടക്കന്‍ വീരഗാഥയും അടക്കമുളള മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസ്സിക്കുകളുടെ അടക്കം കലാസംവിധായകനായിരുന്ന പി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈ മാടപൊക്കത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. ചെന്നൈ മാടപൊക്കത്താണ് സ്ഥിര താമസം. സംസ്കാരം മാടപ്പോക്കത്തെ സ്വവസതിയിൽ വെച്ച് നടക്കും. 5 തവണ ദേശീയ പുരസ്ക്കാരം നേടിയ പ്രതിഭയായിരുന്നു പി കൃഷ്ണമൂർത്തി.

Recommended Video

cmsvideo
    ആർട്ട് ഡയറക്ടർ പി. കൃഷ്ണമൂർത്തി അന്തരിച്ചു

    കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയിരുന്നു. അഞ്ചു തവണ കേരള സ്റ്റേറ്റ് അവാർഡിനും അർഹനായിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന അവാർഡിന് പുറമെ കലൈമാമണി പുരസ്‌കാവും ലഭിച്ചിട്ടുണ്ട്. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് കൃഷ്ണമൂര്‍ത്തി.

    death

    തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50-ൽപ്പരം ചിത്രങ്ങൾക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചു. ഇതിൽ 'സ്വാതിതിരുനാൾ', 'വൈശാലി', 'ഒരു വടക്കൻ വീരഗാഥ', 'പെരുന്തച്ചൻ', 'രാജശില്പി', 'പരിണയം', 'ഗസൽ', 'കുലം', 'വചനം', 'ഒളിയമ്പുകൾ', 'കല്ലുകൊണ്ടോരു പെണ്ണ്', 'സൂര്യഗായത്രി' തുടങ്ങി 15-ലധികം മലയാള ചിത്രങ്ങളായിരുന്നു.

    തഞ്ചാവൂരിനടുത്ത പൂംപുഹാറാണ് കൃഷ്ണമൂർത്തിയുടെ ജന്മനാട്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്ന് സ്വർണമെഡലോടെ വിജയിച്ച അദ്ദേഹം ജി.വി. അയ്യരുടെ 'ഹംസഗീത' എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാവുന്നത്. ലെനിൽ രാജേന്ദ്രന്റെ 'സ്വാതിതിരുനാൾ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം.

    262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

    1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. ജ്ഞാനരാജശേഖരൻ സംവിധാനംചെയ്ത 'രാമാനുജൻ' എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രവർത്തിച്ചത്. വിടപറഞ്ഞ പികൃഷ്ണമൂർത്തിക്ക് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+